എൽ.ഡി.എഫിൽ തിരക്കിട്ട നീക്കങ്ങൾ, മദ്യ നയത്തിൽ ഉടൻ മാറ്റം
ബാറുകൾ അടച്ചുപൂട്ടിയതടക്കമുള്ള യു ഡി എഫ് സർക്കാരിന്റെ മദ്യ നയത്തിൽ ഉടൻ മാറ്റമുണ്ടാകും എന്ന സൂചനകൾ ശക്തമായി.
facebook
FACEBOOK
EMAIL
government-liquar-policy

 

ബാറുകൾ അടച്ചുപൂട്ടിയതടക്കമുള്ള യു.ഡി.എഫ് സർക്കാരിന്റെ മദ്യ നയത്തിൽ ഉടൻ മാറ്റമുണ്ടാകും എന്ന സൂചനകൾ ശക്തമായി. എക്‌സൈസ് മന്ത്രിയുടെയും ടൂറിസം മന്ത്രിയുടെയും സമീപകാല പ്രസ്താവനകൾ വരികൾക്കിടയിലൂടെ വിലയിരുത്തുമ്പോൾ ബാറുകൾ തുറക്കുന്നതും മദ്യത്തിന്റെ ലഭ്യത കൂട്ടുന്നതുമടക്കമുള്ള വിഷയത്തിൽ എൽ.ഡി.എഫ് സർക്കാർ പുനർചിന്തനം നടത്തുകയാണെന്ന് വ്യക്തമാവുകയാണ് .'മദ്യ നിരോധനമില്ല മദ്യ വർജനമാണ്' തങ്ങളുടെ നയമെന്ന് തിരഞ്ഞെടുപ്പിന് മുമ്പുതന്നെ എൽ.ഡി.എഫ് വെക്തമാക്കിയിരുന്ന സാഹചര്യത്തിൽ പുതിയ നീക്കങ്ങൾ നയം മാറ്റത്തിന്റെ പ്രകടമായ സൂചനയാണ് നൽകുന്നത്.

മദ്യത്തിന്റെ ലഭ്യത കുറഞ്ഞത് ടൂറിസം മേഖലയെ തളർത്തിയെന്നും വരുമാനത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഗണ്യമായ ഇടിവുണ്ടായെന്നും ചൂണ്ടികാണിച്ചു ടൂറിസം വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ മുഖ്യ മന്ത്രിയ്ക് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെ എക്‌സൈസ് മന്ത്രി സംസ്ഥാനത്തു കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം ഗണ്യമായി ഉയർത്തുന്നതായും വ്യക്തമാക്കിയിട്ടുണ്ട്. മദ്യനയംകൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം സമർത്ഥിക്കുന്നു. ഒപ്പം ബിവറേജ് ഔട്ട്ലൈറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറയുന്നു. ഇതെല്ലം പിണറായി സർക്കാരിന്റെ ഉള്ളിലിരിപ്പ് വ്യക്തമാക്കുന്നു.

ഏറ്റവും ഒടുവിൽ എതിർപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിവാദപ്രസ്താവന ഇടതുമുന്നണിക്ക് വീണുകിട്ടിയ ആയുധമായി . യു.ഡി.എഫ് നേതൃത്ത്വത്തെ അമ്പരപ്പിച്ചുകൊണ്ട് മദ്യ നയം കൊണ്ട് തിരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടായില്ല എന്നാണ് ചെന്നിത്തല പറഞ്ഞത്. ഇതേ സമയം വ്യാപാരി -വ്യവസായ സമൂഹവും പൊതു സമൂഹവും മദ്യ നയത്തിൽ തൃപ്തരല്ല,ബാറുകൾ തുറക്കുന്നതിനോടുള്ള സാമൂഹികമായ എതിർപ്പ് കുറഞ്ഞു വരുന്നതും കാര്യങ്ങൾ എൽ.ഡി.എഫ് സർക്കാരിന് സുഗമമാക്കുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top