May 19, 2017
ജനറല്‍ മോട്ടോഴ്‌സ് അരങ്ങൊഴിയുമ്പോള്‍....
ഇന്ത്യയിലെ വാഹനവില്‍പ്പന ഈവര്‍ഷം അവസാനിപ്പിക്കുമെന്ന മുന്‍നിര കാര്‍ കമ്പനിയായ ജനറല്‍ മോട്ടോഴ്‌സിന്റെ പ്രഖ്യാപനം
facebook
FACEBOOK
EMAIL
gm-motors-stop-selling

ഇന്ത്യയിലെ വാഹനവില്‍പ്പന ഈവര്‍ഷം അവസാനിപ്പിക്കുമെന്ന മുന്‍നിര കാര്‍ കമ്പനിയായ ജനറല്‍ മോട്ടോഴ്‌സിന്റെ പ്രഖ്യാപനം കാര്‍പ്രേമികള്‍ക്കും ഷെവര്‍ലേ കാറുടമകള്‍ക്കും അപ്രതീക്ഷിത ആഘാതമായി. വില്‍പ്പന നിര്‍ത്തിയാലും സ്‌പെയര്‍പാര്‍ട്‌സും സേവനവും നല്‍കുമെന്ന കമ്പനിയുടെ വാക്കുകളൊന്നും ഇവരുടെ ആശങ്കകള്‍ ഇല്ലാതാക്കുന്നില്ല. 

1996ല്‍ ഇന്ത്യന്‍ വാഹനവിപണിയിലേക്ക് കടന്നുവന്ന ജനറല്‍ മോട്ടേഴ്‌സ് 21വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷവും കാര്യമായ നേട്ടം സൃഷ്ടിക്കാനാവാത്ത സാഹചര്യത്തിലാണ് കാര്‍ വില്‍പ്പന അവസാനിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ഫാക്ടറികളില്‍നിന്നുളള ഉല്‍പ്പാദനവും കയറ്റുമതിയും തുടരുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കാര്‍ വാങ്ങുന്നവര്‍ക്ക് മതിയായ സര്‍വ്വീസ് നല്‍കുന്നതില്‍ പരാജയപ്പെട്ടതും വിലയുടെ കാര്യത്തിലുണ്ടായ ഏറ്റക്കുറിച്ചലുമാണ് ഇന്ത്യന്‍വിപണിയില്‍ ജി.എം മോട്ടഴ്‌സിന് വേരുറപ്പിക്കാന്‍ കഴിയാതെ പോകാന്‍ കാരണം. ഇന്ത്യയിലെ കാര്‍വില്‍പ്പന ഈവര്‍ഷം അവസാനത്തോടെ അവസാനിപ്പിക്കുമ്പോള്‍ വിപണിയില്‍നിന്ന് അപ്രത്യക്ഷമാകുന്ന ജി.എം.മോട്ടോഴ്‌സിന്റെ പ്രധാന മോഡലുകളും ഇവയ്ക്ക് വിപണിയില്‍ നേരിട്ട തിരിച്ചടിയും ഇങ്ങനെ...

ഷെവര്‍ലേ ടവേര

ഇന്ത്യയില്‍ ഏറ്റവും വിജയിച്ച ജി.എം മോട്ടോഴ്‌സിന്റെ വണ്ടി. ടാറ്റ സുമോയും ടൊയോട്ടാ ക്വാളിസും അടക്കിവാണ ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങിയ ടവേര വൈകാതെതന്നെ വാഹനപ്രേമികളുടെ അംഗീകാരം നേടി. എന്നാല്‍ 2013ല്‍ എമിഷന്‍ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഒര ലക്ഷത്തോളം ടവേറ കാറുകളാണ് കമ്പനി പിന്‍വലിച്ചത്. ഇത് കമ്പനിയുടെ ജനപ്രീതിക്ക് വലിയ തിരിച്ചടിയായി. 

ഷെവര്‍ലേ ബീറ്റ് 

ചെറുകാറുകള്‍ക്ക് വന്‍ ഡിഡമാന്റുളള ഇന്ത്യയില്‍ മാരുതി ഓള്‍ട്ടോയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് 2010ല്‍ ഷെവര്‍ലേ ഇന്ത്യയില്‍ ബീറ്റ് അവതരിപ്പിച്ചത്. മൂന്നു വര്‍ഷത്തേക്ക് ചിലവില്ലാ സേവനമെന്ന ആകര്‍ഷകമെന്ന മുദ്രാവാക്യവും ബീറ്റിന്റെ പ്രത്യേകതയായിരുന്നു. ആദ്യ നാളുകളില്‍ നന്നായി ഓടിയെങ്കിലും വിപണിയില്‍ പുതിയ ചെറമോഡലുകള്‍ ഇറങ്ങിയതോടെ ബീറ്റിനും പിടിച്ചുനില്‍ക്കാനായില്ല.

ഷെവര്‍ലേ സ്പാര്‍ക്ക്

ലോ മെയിന്റനന്‍സ് കാര്‍ എന്ന നിലയിലാണ് ജി.എം മോട്ടോഴ്‌സ് സ്പാര്‍ക്ക് ഇറക്കിയത്. എന്നാല്‍ ആള്‍ട്ടോ, സാന്‍ട്രോ തുടങ്ങിയ മോഡലുകളുടെ ജനകീയതയോട് പിടിച്ചുനില്‍ക്കാന്‍ സ്പാര്‍ക്കിനായില്ല. 

ഷെവര്‍ലേ ക്രൂസ്

2009ല്‍ സ്‌പോര്‍ട്ടി ലുക്കുമായി നി്തിലിറങ്ങിയ വാഹനമാണ് ഷെവര്‍ലേ ക്രൂസ്. കരുത്തും കാഴ്ചയിലെ സ്‌റ്റൈലുമായിരുന്നു ക്രൂസിന്റെ ഹൈലൈറ്റ്. എന്നാല്‍ കുറഞ്ഞ നിരക്കില്‍ എസ്.യു.വി കാറുകള്‍ ഇന്ത്യയില്‍ ഇറങ്ങാന്‍ തുടങ്ങിയതോടെ താരതമ്യേനെ വില ഉയര്‍ന്ന ഷെവര്‍ലേ ക്രൂസിന് പിന്നോക്കം പോകേണ്ടിവന്നു. 

ഷെവര്‍ലേ എന്‍ജോയ്

മാരുതി സുസകി എര്‍ട്ടിഗയ്ക്ക് വെല്ലുവിളി ഉയര്‍ത്തി 2013ല്‍ ഇന്ത്യയില്‍ ഇറങ്ങിയ വാഹനമാണ് ഷെവര്‍ലേ എന്‍ജോയ്. ഇതേ വലുപ്പത്തിലുളള മറ്റു വാഹനങ്ങളേക്കാള്‍ വിലക്കുറവും മികവും ഉണ്ടായിരുന്ന വാഹനമാണിത്. സോഫ്റ്റ് സസ്‌പെന്‍ഷനും മനോഹരമായ ഘടനയുമായിരുന്നു എന്‍ജോയിയുടെ പ്രത്യേകത. എന്നാല്‍ ജനറല്‍ മോട്ടേഴ്‌സിന്റെ ബ്രാന്‍ഡുകള്‍ക്ക് ഡിമാന്റ് കുറഞ്ഞുനിന്നത് ഈ മോഡലിനും തിരിച്ചടിയായി

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top