സി ജെ ജോർജ് ;സ്‌റ്റോക്ക് ബ്രോക്കിംഗ് രംഗത്തെ നേട്ടങ്ങളുടെ നായകൻ
കേരളത്തിന്റെ അഭിമാനമാണ് ജിയോജിതും അതിന്റെ സാരഥി സി ജെ ജോര്‍ജും ഓഹരി നിക്ഷേപത്തിന് അധികം വേരോട്ടമില്ലാത്ത കേരളത്തില്‍ നിന്ന് ദേശീയ, രാജ്യാന്തര തലത്തിലേക്ക് ജൈത്രയാത്ര നടത്തിയ ജിയോജിത് നിക്ഷേപകന് എന്നും നേട്ടമുണ്ടാക്കി കൊടുത്ത കമ്പനിയാണ്.
facebook
FACEBOOK
EMAIL
geojith-a-real-inspirational-in-the-world-of-stock-brocking

കേരളത്തിന്റെ അഭിമാനമാണ് ജിയോജിതും അതിന്റെ സാരഥി സി. ജെ ജോര്‍ജും. ഓഹരി നിക്ഷേപത്തിന് അധികം വേരോട്ടമില്ലാത്ത കേരളത്തില്‍ നിന്ന് ദേശീയ, രാജ്യാന്തര തലത്തിലേക്ക് ജൈത്രയാത്ര നടത്തിയ ജിയോജിത് നിക്ഷേപകന് എന്നും നേട്ടമുണ്ടാക്കി കൊടുത്ത കമ്പനിയാണ്. 1987ല്‍ എളിയ നിലയില്‍ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനമായി പ്രവര്‍ത്തനം തുടങ്ങിയ ജിയോജിത് 30-ാം വര്‍ഷത്തിലാകട്ടെ, ഏറെ തിളക്കമാര്‍ന്ന പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നത്.

ഈ വര്‍ഷം ജിയോജിത്തിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു. മറ്റൊരു ബ്രോക്കിംഗ് കമ്പനിയായ ഷേര്‍ഖാനെ ഏറ്റെടുത്തതിനെ തുടര്‍ന്ന് ഫ്രഞ്ച് ബാങ്കായ ബിഎന്‍പി പാരിബയുടെ ഡയറക്റ്റര്‍മാര്‍ ജിയോജിത്തിന്റെ ബോര്‍ഡില്‍ നിന്ന് ഒഴിഞ്ഞത് ഈ വര്‍ഷമാദ്യമാണ്. തുടര്‍ന്ന് ഫെബ്രുവരിയില്‍ പേരും മാറ്റി.

കമ്പനിക്കകത്തെ മാറ്റങ്ങള്‍ പക്ഷേ പ്രകടനത്തെ ഒരുതരത്തിലും പ്രതികൂലമായി ബാധിച്ചില്ലെന്ന് മാത്രമല്ല, ഓഹരി വിപണിയില്‍ പിന്നീട് ജിയോജിത് നടത്തിയത് അക്ഷരാര്‍ത്ഥത്തില്‍ കുതിപ്പ് തന്നെയായിരുന്നു. ഫെബ്രുവരി എട്ടിന് 39.10 രൂപയായിരുന്നു ജിയോജിത് ഓഹരിയുടെ വില. 

സെപ്തംബര്‍ 21ന് അത് 128.65 രൂപ എന്ന തലത്തിലേക്ക് കുതിച്ചെത്തി.

കമ്പനിയുടെ കരുത്തുറ്റ അടിത്തറയും വരും കാലത്തിന്റെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ ഉള്‍ച്ചേര്‍ക്കലുമെല്ലാമാണ് ജിയോജിത്തിനെ നിക്ഷേപകരുടെ കണ്ണിലുണ്ണിയാക്കുന്നത്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top