വിപണിയെ പൊളിച്ചെഴുതി ജി.എസ്.ടി വരുന്നു
ജി എസ്ടി യില്‍ 80 ശതമാനം ഉല്‍പ്പന്നങ്ങളുടെയും നികുതി ഘടനയായി, ആഡംബര വാഹനങ്ങള്‍ക്ക് ഉയര്‍ന്ന നികുതി
facebook
FACEBOOK
EMAIL
g-s-t-new-updation
രാജ്യത്തെ പരോക്ഷനികുതി മേഖല ഏകീകരിച്ച് ജൂലൈ ഒന്നുമുതല്‍ ചരക്ക് സേവന നികുതി നടപ്പാക്കിത്തുടങ്ങുമ്പോള്‍ ഉല്‍പ്പന്നങ്ങളുടെ വിപണിവിലയും അടിമുടി മാറും. ജി.എസ്.ടിക്കു കീഴില്‍വരുന്ന 1211 ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗത്തിന്റെയും നികുതിഘടന നിശ്ചയിക്കപ്പെട്ടുകഴിഞ്ഞു. 5 ശതമാനം, 12 ശതമാനം, 18ശതമാനം, 28ശതമാനം എന്നിങ്ങനെ നാലു തട്ടുകളായാണ് ഉല്‍പ്പന്നങ്ങളുടെ നികുതിഘടന. ഇതനുസരിച്ച് നിത്യോപയോഗസാധനങ്ങളുടെ വില കുറയാനും ആഡംബര സാധനങ്ങളുടെ വില ഉയരാനുമാണ് സാധ്യത. പാല്‍, പഴങ്ങള്‍, പച്ചക്കറി, പച്ചമാസം, വെല്ലം, തേന്‍, ഉപ്പ്, വര്‍ത്തമാനപത്രങ്ങള്‍, സ്റ്റാമ്പുകള്‍ തുടങ്ങിയ ഇനങ്ങളെ നികുതിയില്‍നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. 18ശതമാനം നികുതിക്കു കീഴിലാണ് ഏറ്റവുമധികം ഉല്‍പ്പന്നങ്ങള്‍ വരുന്നത്. 
 
അഞ്ച് ശതമാനം നികുതിയുളള ഉല്‍പ്പന്നങ്ങള്‍  
 
ചായ, കാപ്പി, ബ്രഡ്, റസ്‌ക്, മണ്ണെണ്ണ, മരുന്നുകള്‍, പാല്‍പ്പൊടി, ഉണങ്ങിയ പച്ചക്കറികള്‍, പാല്‍പ്പൊടി, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവ. 
 
12 ശതമാനം നികുതിയുളള ഉല്‍പ്പന്നങ്ങള്‍ 
 
മൊബൈല്‍ഫോണ്‍, ശീതീകരിച്ച മാംസം, ഉണങ്ങിയ പഴം, നെയ്യ്, വെണ്ണ, പാല്‍ക്കട്ടി, ആയുര്‍വേദമരുന്നുകള്‍, പല്‍പ്പൊടികള്‍, അഗര്‍ബത്തി, പഴച്ചാര്‍ തുടങ്ങിയവ. 
 
18 ശതമാനം നികുതിയുളള ഉല്‍പ്പന്നങ്ങള്‍ 
 
ജി.എസ്.ടിയില്‍ ഏറ്റവുമധികം ഉല്‍പ്പന്നങ്ങള്‍ വരുന്നത് ഈ വിഭാഗത്തിലാണ്. സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍, നോട്ട് ബുക്ക്, ക്യാമറ, സ്പീക്കറുകള്‍, മോണിറ്ററുകള്‍, ഐസ്‌ക്രീം, മിനറല്‍വാട്ടര്‍, സംസ്‌കരിച്ച പച്ചക്കറികള്‍, ജാം, സൂപ്പ് തുടങ്ങിയവ. 
 
28 ശതമാനം നികുതിയുളള ഉല്‍പ്പന്നങ്ങള്‍ 
 
ചരക്ക് സേവന നികുതി ഏറ്റവും ഉയര്‍ന്ന വിഭാഗമാണ് ഇത്. പാന്‍മസാല, പെയിന്റ്, ഷേവിംഗ് ക്രീം, വാഷിംഗ് മെഷീന്‍, വാട്ടര്‍ ഹീറ്റര്‍, ഓട്ടോമൊബൈല്‍, മോട്ടോര്‍സൈക്കിള്‍, എയര്‍ക്രാഫ്റ്റ് , ഷാംപൂ, ചൂയിംഗം, ഹെയര്‍കഌപ്പ് തുടങ്ങിയവ.
 
ആഡംബര വാഹനങ്ങള്‍ക്കും 350 സിസിയില്‍ കൂടുതലുളള ബൈക്കുകള്‍ക്കും നികുതിക്കുപുറമെ സെസും കൊടുക്കണം. ആഡംബരവാഹനങ്ങള്‍ക്ക് 15ശതമാനവും ബൈക്കുകള്‍ക്ക് മൂന്നു ശതമാനവുമാണ് സെസ്. നിത്യോപയോഗസാധനങ്ങളുടെ വില ഉയരില്ലെന്ന് ഉറപ്പാക്കിയാണ് ജി.എസ്.ടി നടപ്പാക്കുന്നതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. അതേസമയം, സ്വര്‍ണ്ണം, ബിസ്‌ക്കറ്റ്, പായ്ക്കറ്റിലുളള ഭക്ഷണങ്ങള്‍, ബീഡി എന്നിങ്ങനെയുളള ഉല്‍പ്പന്നങ്ങളുടെ നികുതി ഘടന തീരുമാനമായിട്ടില്ല. എക്‌സൈസ് ഡ്യൂട്ടി, വാറ്റ്, എന്‍ട്രിടാക്‌സ്, സെന്‍ട്രല്‍സെയില്‍സ് ടാക്‌സ്, സര്‍വ്വീസ് ടാക്‌സ് തുടങ്ങി 14ഓളം പരോക്ഷ നികുതികള്‍ ഏകീകരിച്ചാണ് ചരക്ക് സേവന നികുതി ജൂലൈ ഒന്നുമുതല്‍ നടപ്പാക്കുന്നത്.  
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
1
smile
100%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top