ഐ ഫോണുകൾക്ക് വൻ ഓഫറുകൾ നൽകി ആപ്പിൾ ഫെസ്റ്റ്
ഫ്ലിപ്കാർട്ടും ആപ്പിളും ചേർന്ന് ഓൺലൈൻ ഷോപ്പിംഗ് ഉപഭോക്താക്കൾക്കായി വൻ ഓഫറുകൾ ഒരുക്കിയിരിക്കുകയാണ്.
facebook
FACEBOOK
EMAIL
flipcart-apple-fest-2017

രാജ്യത്തെ ഓൺലൈൻ ഷോപ്പിംഗ് കമ്പനികളിൽ മുൻനിരയിൽ നിൽക്കുന്ന ഫ്ലിപ്കാർട്ടും ആപ്പിളും ചേർന്ന് ഓൺലൈൻ ഷോപ്പിംഗ് ഉപഭോക്താക്കൾക്കായി പുതുവർഷത്തിൽ വൻ ഓഫറുകൾ ഒരുക്കിയിരിക്കുകയാണ്. ഐ ഫോൺ 7 മുതൽ ഐ ഫോൺ 5s നുവരെ വൻ ഓഫറുകളാണ് ആപ്പിൾ ഫെസ്റ്റിലൂടെ കമ്പനികൾ നൽകുന്നത്.ജനുവരി 10 മുതൽ 13 വരെയാണ് ഫ്‌ളിപ് കാർട്ടിൽ ഓഫറുകൾ.

ആപ്പിൾ ഐ ഫോൺ 7 (128ജി ബി ) ജെറ്റ് ബ്ലാക്ക് , ഐ ഫോൺ 7 (32 ജിബി ) എന്നിവയ്ക്കു 7 ശതമാനം ഡിസ്‌കൗണ്ടിൽ ലഭ്യമാകും. കൂടാതെ ഫ്‌ളിപ്കാർട് ഉപഭോക്താക്കൾക്ക് ഡെബിറ്റ് ,ക്രെഡിറ്റ് കാർഡുകൾ വഴി ഐ ഫോൺ 6 വാങ്ങുബോൾ 5 ശതമാനം ഓഫറും നേടാം.

ഐഫോൺ 7 (32ജിബി, 128 ജിബി, 256 ജിബി ) വേരിയന്റുകൾ യഥാക്രമം 55,000, 65,000, 75,000 രൂപയ്ക്ക് വിൽക്കും. ഇതിനുപുറമെ ആക്സിസ് ബാങ്കിന്റെ ബസ്‌ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു വാങ്ങുന്നവർക്ക് 5 ശതമാനം ഇളവും നൽകുന്നു.ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന ഐ ഫോൺ 5s ഫ്‌ളിപ്കാർട് ആപ്പിൾ ഫെസ്റ്റിൽ വെറും 4999 രൂപയ്ക്ക് വാങ്ങാവുന്നതാണ്.

ആപ്പിൾ വാച്ചുകൾക്കും, ആപ്പിൾ അക്‌സെസറീസ് , കീബോർഡ്, മൗസ് എന്നിവയ്ക്കും 25 ,50 ശതമാനം ഓഫറുകളും കമ്പനി നൽകുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top