May 31, 2018
ഇപ്പോള്‍ നിക്ഷേപിക്കാന്‍ അഞ്ച് ഓഹരികള്‍
ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലയളവില്‍ നിക്ഷേപിച്ചുകൊണ്ടു നേട്ടമുണ്ടാക്കാവുന്ന ഓഹരികളാണ് നിക്ഷേപകര്‍ക്കായി ശുപാര്‍ശ ചെയ്തിരിക്കുന്നത്
facebook
FACEBOOK
EMAIL
five-best-stocks-to-invest-in

രാംകി

മാനേജിംഗ് ഡയറക്ടര്‍, ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ്
research@sharewealthindia.com

 

 

1. JP Associates Ltd CMP: Rs.15

ജെപി ഗ്രൂപ്പിന്റെ ഭാഗമായ, വൈവിധ്യമാര്‍ന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള കമ്പനിയാണ് ജെപി അസോസിയേറ്റ്സ്. 2018 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം ക്വാര്‍ട്ടറില്‍ കമ്പനിയുടെ അറ്റ നഷ്ടം 78.70 കോടി രൂപയാണ്.

ജെപി ഗ്രൂപ്പിന്റെ സ്ഥാപകന്‍ ജയ് പ്രകാശ് ജെപി അസോസിയേറ്റ്സിന്റെ ബോര്‍ഡില്‍ അഡീഷണല്‍ ഡയറക്റ്ററായി ചുമതലയെടുത്തിട്ടുണ്ട്. കമ്പനി വെല്ലുവിളികളിലൂടെ കടന്നുപോകുന്ന ഈ സമയത്ത് അദ്ദേഹത്തിന്റെ കടന്നുവരവ് പോസിറ്റീവ് ആയ ഘടകമാണ്.

പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല ജെപി അസോസിയേറ്റ്‌സിന്റെ ഓഹരികളില്‍ നോട്ടമിട്ടിരിക്കുകയാണ്. ബാങ്കറപ്സിയിലേക്ക് നീങ്ങുന്ന ജെപി അസോസിയേറ്റ്സിന്റെ ഓഹരികള്‍ക്ക് ഇത് ഊര്‍ജം പകരുന്നതാണ്.

രാകേഷ് ജുന്‍ജുന്‍വാലയുടെ സ്ഥാപനമായ റെയര്‍ എന്റര്‍പ്രൈസ് കഴിഞ്ഞ മാര്‍ച്ചില്‍ ജെപി അസോസിയേറ്റ്സിന്റെ 1.23 ശതമാനം ഷെയറുകള്‍ സ്വന്തമാക്കിയിരുന്നു.


2. UltraTech Cement Ltd CMP: Rs. 3, 700

സിമന്റ്, റെഡി മിക്സ് കോണ്‍ക്രീറ്റ്, വൈറ്റ് സിമന്റ് എന്നിവയുടെ നിര്‍മാണത്തില്‍ ഏറ്റവും മുന്നിലുള്ള കമ്പനിയാണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് കമ്പനിയായ അള്‍ട്രാടെക് സിമന്റ്.

ആഗോളതലത്തിലും സിമന്റ് നിര്‍മാണത്തില്‍ മുന്‍നിരയിലുള്ള കമ്പനിക്ക് 96.50 മില്യണ്‍ ടണ്‍ വാര്‍ഷിക ഉല്‍പ്പാദന ശേഷിയാണുള്ളത്.

35 നഗരങ്ങളിലായി 100 ലധികം റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ ഉള്ള അള്‍ട്രാടെക് ഇന്ത്യയിലെ ഏറ്റവും വലിയ കോണ്‍ക്രീറ്റ് ഉല്‍പ്പാദകരാണ്. അടുത്തിടെ 8600 കോടി രൂപ മുടക്കി സെഞ്ച്വറി ടെക്സ്‌റ്റൈല്‍സ് & ഇന്‍ഡസ്ട്രീസിനെ കമ്പനി ഏറ്റെടുത്തിരുന്നു. ഇതോടെ ചൈനയൊഴികയുള്ള ആഗോള വിപണിയില്‍ സിമന്റ് ഉല്‍പ്പാദക കമ്പനികളില്‍ മൂന്നാം സ്ഥാനത്തായി അള്‍ട്രാടെക് മാറി.

സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നത് അള്‍ട്രാടെക്ക് സിമന്റിനുള്ള ആവശ്യം വര്‍ധിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷ.

3. Tata Consultancy Services Ltd CMP: Rs. 3,495

ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള സാങ്കേതിക വിദ്യാ കമ്പനിയാണ് 1995 ല്‍ സ്ഥാപിതമായ ടാറ്റ കണ്‍സള്‍ട്ടന്‍സി. ഗ്രൂപ്പിന്റെ ലാഭത്തിന്റെ 85 ശതമാനവും സംഭാവന ചെയ്യുന്നത് ടിസിഎസ് ആണ്.

2018 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കമ്പനിയുടെ നികുതിക്കു ശേഷമുള്ള മൊത്തം ലാഭം 6925 കോടി രൂപ. എല്ലാ ഇന്‍ഡസ്ട്രിയല്‍ വിഭാഗങ്ങളിലും ഡിജിറ്റലിനുള്ള കരുത്തുറ്റ ആവശ്യം 2018 നാലാം പാദത്തെ കഴിഞ്ഞ കുറച്ചു നാലാം പാദങ്ങളിലെ ഏറ്റവും മികച്ചതാക്കി മാറ്റുന്നു.

100 ബില്യണ്‍ ഡോളര്‍ ക്ലബില്‍ അംഗത്വം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ കമ്പനിയാണ് ടിസിഎസ്. കമ്പനിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 100 ബില്യണ്‍ ഡോളര്‍ കടന്നപ്പോള്‍ കമ്പനിയുടെ ഓഹരികളും മുന്നേറ്റം കാഴ്ചവെച്ചിരുന്നു.
വരുമാന വളര്‍ച്ച മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ ടിസിഎസിന്റെ ഡിജിറ്റല്‍ ബിസിനസും ഉണര്‍ന്നിട്ടുണ്ട്, മാര്‍ജിന്‍ സ്ഥിരത പ്രാപിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

4. Tata Motors Ltd CMP: Rs. 309

ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ടാറ്റ മോട്ടോഴ്സ് വാഹന നിര്‍മാണത്തില്‍ മുന്‍പന്തിയിലുള്ള കമ്പനിയാണ്.

പാസഞ്ചര്‍ കാറുകള്‍, യൂട്ടിലിറ്റി വാഹനങ്ങള്‍, ട്രക്കുകള്‍, ബസുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന നിരയാണ് കമ്പനിക്കുള്ളത്. ടാറ്റ മോട്ടോഴ്സിന്റെ ജാഗ്വര്‍/ലാന്‍ഡ് റോവര്‍ യുകെയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളാണ്.

ആഭ്യന്തര വില്‍പ്പനയില്‍ 86 ശതമാനം വര്‍ധനയാണ് ടാറ്റ മോട്ടോഴ്സ് 2018 ഏപ്രിലില്‍ നേടിയത്. കയറ്റുമതിയില്‍ 41 ശതമാനം വര്‍ധനയും നേടി. കമ്പനിയുടെ ഡിഫന്‍സ് & ഏയ്റോസ്പേസ് ബിസിനസ് ഗ്രൂപ്പ് സ്ഥാപനമായ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസി (TAILS) ന് വില്‍ക്കുന്നതായി കമ്പനി മെയ് മൂന്നിന് പ്രഖ്യാപിച്ചിരുന്നു.

ടാറ്റാ മോട്ടോഴ്സിന്റെ പാസഞ്ചര്‍ വാഹന ബിസിനസ് ശക്തമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. ഓട്ടോ മാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷനോടു കൂടിയ കോംപാക്ട് എസ്യുവി നെക്സണ്‍ മെയ് ആദ്യ വാരം കമ്പനി അവതരിപ്പിച്ചിരുന്നു.

5. GKB Opthalmics Ltd (BSE only) CMP: Rs.182

നൂറു ശതമാനവും കയറ്റുമതി ലക്ഷ്യമിട്ടുകൊണ്ടുള്ള കണ്ണട ലെന്‍സുകള്‍ നിര്‍മിക്കുന്ന ഗോവ ആസ്ഥാനമായുള്ള കമ്പനിയാണ് ജികെബി ഒപ്താല്‍മിക്സ്. സുസജ്ജമായ അത്യാധൂനിക മെഷീനുകളും ലോകോത്തര ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളുമായി രാജ്യാന്തര വിപണികളില്‍ അനിഷേധ്യ സാന്നിധ്യമായി മാറിയിരിക്കുന്നു.

ഡിസംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ കമ്പനി 1.58 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ പാദത്തിലെ ഫലങ്ങള്‍ പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ.

സൗത്ത് കൊറിയയിലെ സോമോ വിഷന്‍ കമ്പനിയുമായി ചേര്‍ന്ന് സംയുക്ത സംരംഭം തുടങ്ങാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. സംയുക്ത സംരംഭത്തില്‍ ജികെബി ഒപ്താല്‍മിക്സിന് 50.01 ശതമാനം ഓഹരികളുണ്ടാകും.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
0
smile
0%
0
neutral
0%
0
grin
0%
1
angry
100%
 
Back to Top