മികച്ച fitness ബാന്‍ഡുകള്‍
സമയം, ഹൃദയമിടിപ്പ്, വിവിധതരം വര്‍ക്കൗട്ട് ട്രാക്കിംഗ് തുടങ്ങിയവയെല്ലാം OLED ഡിസ്‌പ്ലേയില്‍ കാണാം
facebook
FACEBOOK
EMAIL
fitness-bands-on-new-era

ഷവോമി Mi ബാന്‍ഡ് 2

ഇത് കൈയില്‍ കെട്ടി കൂടുതല്‍ നേരം എവിടെയെങ്കിലും ഇരുന്നാല്‍ ബാന്‍ഡ് ഓര്‍മിപ്പിക്കും, കുറച്ചുനേരം നടക്കൂ എന്ന്. നിരവധി പുതുമകള്‍ക്കൊപ്പം വിലയ്‌ക്കൊത്ത മൂല്യം തരുന്ന Mi 2 വിപണിയിലെ ഹോട്ട് സെല്ലിംഗ് താരമാണ്. സമയം, ഹൃദയമിടിപ്പ്, വിവിധതരം വര്‍ക്കൗട്ട് ട്രാക്കിംഗ്... തുടങ്ങിയവയെല്ലാം OLED ഡിസ്‌പ്ലേയില്‍ കാണാം. ഓണ്‍ലൈന്‍ വില 1999 രൂപയോളമാണ്.

Goqii ലൈഫ് ഫിറ്റ്‌നസ് ബാന്‍ഡ്

ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ള മോഡലുകളിലൊന്നാണ് Goqiiയുടെ ലൈഫ് ഫിറ്റ്‌നസ് ബാന്‍ഡ്. ഫിറ്റ്‌നസ് ട്രാക്കര്‍ എന്നതിനപ്പുറം പൂര്‍ണ്ണമായ ഹെല്‍ത്ത് മാനേജ്‌മെന്റ് സംവിധാനങ്ങളാണ് ഇതിലുള്ളത്. പേഴ്‌സണല്‍ കോച്ചിംഗ് സൗകര്യം കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള ഇതില്‍ ഡോക്റ്ററുടെ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനും ലഭിക്കും. ഓണ്‍ലൈന്‍ വില 1600 രൂപയോളം.

ഫിറ്റ്ബിറ്റ് ചാര്‍ജ് 2

വര്‍ക്കൗട്ട് ചെയ്യുന്ന സമയം, എരിച്ചു കളഞ്ഞ കലോറി, നടന്ന/ഓടിയ ദൂരം... തുടങ്ങിയ കാര്യങ്ങളെല്ലാം മോണിറ്റര്‍ ചെയ്യുന്ന ഫിറ്റ്ബിറ്റ് ചാര്‍ജ് 2 ഉറക്കവും ട്രാക്ക് ചെയ്യുന്നു. വിവിധ വര്‍ക്കൗട്ട് ആക്റ്റിവിറ്റീസ് ട്രാക്ക് ചെയ്യുന്ന മള്‍ട്ടി സ്‌പോര്‍ട്‌സ് ട്രാക്കിംഗ് ഇതിന്റെ സവിശേഷതയാണ്. ഓണ്‍ലൈന്‍ വില 13,500 രൂപയില്‍ ആരംഭിക്കുന്നു. 10,000 രൂപയില്‍ താഴെയുള്ള ഫ്‌ളെക്‌സ് 2 എന്ന മോഡലിനും വിപണിയില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

സാംസംഗ് ഗിയര്‍ ഫിറ്റ് 2

ഹാര്‍ട്ട്ബീറ്റ് സെന്‍സറും ഇന്‍ബില്‍റ്റ് ജിപിഎസ് സൗകര്യവുമായി വരുന്ന സാംസംഗ് ഗിയര്‍ ഫിറ്റ്2 ഫിറ്റ്‌നസ് പ്രേമികളുടെ ഇഷ്ട ഫിറ്റ്‌നസ് ബാന്‍ഡാണ്. വിവിധ വര്‍ക്കൗട്ട് ആക്റ്റിവിറ്റികള്‍ ട്രാക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കും. വില 12,000 രൂപയോളം.

ഗാര്‍മിന്‍ വിവോസ്മാര്‍ട്ട് എച്ച്.ആര്‍

ഹൈ എന്‍ഡ് ആക്റ്റിവിറ്റി ട്രാക്കറായ ഗാര്‍മിന്‍ വിവോസ്മാര്‍ട്ടില്‍ ജി.പി.എസ് സേവനം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഹാര്‍ട്ട്
റേറ്റ് മോണിറ്റര്‍, ട്രാക്ക് റണ്ണിംഗ് മെട്രിക്‌സ്തുടങ്ങിയ സൗകര്യങ്ങളോട് കൂടിയ ഇത് വെള്ളത്തെ പ്രതിരോധിക്കുന്നതിനാല്‍ നീ
ന്തുന്നവര്‍ക്ക് ധൈര്യമായി ഉപയോഗിക്കാം. അഞ്ചു ദിവസത്തോളം ബാറ്ററി ലൈഫുണ്ട്. ഓണ്‍ലൈന്‍ വില 12,500 രൂപയോളം.

മോട്ടോ 360

ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന രണ്ടാം തലമുറ മോട്ടോ 360 സ്മാര്‍ട്ട് വാച്ച് പ്രകടനത്തിലും ലുക്കിലുമൊക്കെ ഒരുപോലെ മുന്നിലാണ്. മികച്ച ഡിസ്‌പ്ലേയാണ് ഇതിന്റേത്. 24000ത്തോളം രൂപയാണ് ഓണ്‍ലൈന്‍ വില.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top