Jun 07, 2018
കേരളത്തിൻറെ സാമ്പത്തിക സ്ഥിതി പരുങ്ങലിലെന്ന് സി.എ.ജി
ശമ്പളച്ചെലവുകൾ നികുതി വരുമാനത്തെക്കാൾ കൂടുതൽ
facebook
FACEBOOK
EMAIL
fiscal-position-of-kerala-deteriorated-in-2016-17-says-cag
സംസ്ഥാനത്തിൻറെ ശമ്പളം, പെൻഷൻ ചെലവുകൾ നികുതി വരുമാനത്തെ കടത്തിവെട്ടി. 2016-17 സാമ്പത്തിക വർഷത്തിൽ കേരളത്തിൻറെ ആകെ നികുതിവരുമാനം 42,177 കോടി രൂപയായിരുന്നു. ആ വർഷം ശമ്പളത്തിനും പെൻഷനുമായി സർക്കാരിന് 43,650 കോടി രൂപ ചെലവിടേണ്ടി വന്നു. 
 
അതായത്, നികുതിവരുമാനത്തെക്കാൾ 1473 കോടി രൂപ കൂടുതൽ ശമ്പളത്തിനും പെൻഷനുമായി ചെലവിട്ടു. 
 
 
സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെപ്പറ്റി കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി.) സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതിനെ സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. ധനമന്ത്രി തോമസ് ഐസക്കാണ് റിപ്പോർട്ട്  നിയമസഭയിൽ വച്ചത്.
 
സംസ്ഥാനത്തിൻറെ സാമ്പത്തികസ്ഥിതി മുൻവർഷത്തെക്കാൾ മോശമായെന്നും നികുതിവരുമാനത്തിലെ കുറവ് സർക്കാർ പരിശോധിക്കണമെന്നും സി.എ.ജി. റിപ്പോർട്ടിൽ പറയുന്നു. 
 
റിപ്പോർട്ടുപ്രകാരം റവന്യൂക്കമ്മി 2016-17 സാമ്പത്തിക വർഷത്തിൽ തൊട്ടു മുൻപുള്ള വർഷത്തെ 9,657 കോടി രൂപയിൽ നിന്ന് 15,484 കോടി രൂപയായി ഉയർന്നു. ധനക്കമ്മി 17,818 കോടി രൂപയിൽ നിന്നും 26,448 കോടി രൂപയായി കൂടി. 
 
റവന്യൂ വരുമാനത്തിലെ വളർച്ചനിരക്ക് 9.53 ശതമാനമായിരുന്നു (അഞ്ചുവർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചനിരക്ക്). റവന്യൂച്ചെലവ് 15.77 ശതമാനം കൂടി. അതേസമയം തനതുനികുതിവരുമാനത്തിൽ വെറും 8.16 ശതമാനം വളർച്ചമാത്രമേ ഉണ്ടായുള്ളൂ. 
 
ഒാരോ കേരളീയനും 53,008 രൂപ വീതം കടം 
 
സുസ്ഥിരമായ സാമ്പത്തിക സ്ഥിതിക്ക് കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം (debt-to-GDP ratio) 25 ആയി നിലനിർത്തണമെനിരിക്കെ, കേരളത്തിന് ഇത് 28.96 ശതമാനമാണ്. തമിഴ്‌നാടിനും കർണാടകത്തിനും 25 ൽ താഴെയാണ്. 
 
കേരളത്തിൻറെ പ്രതിശീർഷകടം (per-capita debt) 53,008 രൂപയാണ്. (തമിഴ്‌നാട് 39,305 രൂപ, കർണാടക 36,222 രൂപ).  
 
കേരളത്തിന്റെ കടം ആശങ്കയുണ്ടാക്കുന്നുവെന്നും അതിനാൽ സർക്കാർ അധിക വിഭവസമാഹരണം നടത്തണമെന്നും സി.എ.ജി. റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. 
 
സി.എ.ജി.ചൂണ്ടിക്കാണിക്കുന്ന വസ്തുതകൾ ഇവയാണ്.  
 
2016-17 ൽ കേരളത്തിന്റെ ബാക്കിനിൽക്കുന്ന കടം 1.89 ലക്ഷം കോടി രൂപയാണ്. അഞ്ചുവർഷംകൊണ്ട് കടം 75 ശതമാനം വർധിച്ചു. ഇതിൽ 35,692 കോടി രൂപ അടുത്ത അഞ്ചുവർഷത്തിത്തിനുള്ളിൽ അടയ്ക്കണം. 62,478 കോടി രൂപ 2024 മാർച്ചിനുള്ളിലും അടയ്ക്കണം. സർക്കാരെടുത്ത വായ്പകൾക്കുള്ള പലിശച്ചെലവും ഇക്കാലത്ത് കൂടി. 12,117 കോടിരൂപയാണ് 2016-’17-ലെ പലിശച്ചെലവ്.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top