May 10, 2018
ഫെഡറല്‍ ബാങ്ക് അറ്റാദായം 44 ശതമാനം കുറഞ്ഞു
മാര്‍ച്ച് 31ന് അവസാനിച്ച ത്രൈമാസത്തില്‍ ഫെഡറല്‍ ബാങ്കിന്റെ പ്രകടനം നിരാശാജനകമായിരുന്നു.
facebook
FACEBOOK
EMAIL
federal-bank-net-profit-reduced-to-44-percentage

മാര്‍ച്ച് 31ന് അവസാനിച്ച ത്രൈമാസത്തില്‍ ഫെഡറല്‍ ബാങ്കിന്റെ പ്രകടനം നിരാശാജനകമായിരുന്നു. നാലാം ത്രൈമാസത്തില്‍ അറ്റാദായം 43.5 ശതമാനം കുറഞ്ഞ് 144.9 കോടി രൂപയിലെത്തി. കിട്ടാക്കടങ്ങള്‍ കുറയ്ക്കാനുള്ള പ്രൊവിഷനിങ് തുകയിലെ വര്‍ധനവാണ് ആദായത്തെ ബാധിച്ചത്.

പ്രൊവിഷനിങ് തുക 122.70 കോടി രൂപയില്‍ നിന്ന് 371.53 കോടി രൂപയിലേക്കാണ് ഉയര്‍ന്നത്. മൊത്തം നിഷ്‌ക്രിയ ആസ്തി 2.33 ശതമാനത്തില്‍ നിന്നും മൂന്ന് ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. അറ്റ നിഷ്‌ക്രിയ ആസ്തി 1.28 ശതമാനത്തില്‍ നിന്നും 1.69 ശതമാനമായ്
ഉയര്‍ന്നു. ഇതെല്ലാം ബാങ്കിന് തിരിച്ചടിയായ്.

സമ്മര്‍ദ്ദത്തിലുള്ള ആസ്തികളുടെ കാര്യത്തില്‍ ആര്‍ ബി ഐ ഫെബ്രുവരിയില്‍ കൊണ്ട് വന്ന പുതിയ മാനദണ്ഡങ്ങള്‍ ബാങ്കിന്റെ ലാഭത്തെ ബാധിച്ചുവെന്ന് മാനേജിംഗ് ഡയറക്ടറും സി ഇ ഓ യുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ പ്രകടനം മെച്ചപ്പെടുമെന്ന് ശ്യാം ശ്രീനിവാസന്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. കോര്‍പ്പറേറ്റ്, ചെറുകിട, റീറ്റെയ്ല്‍ മേഖലകളില്‍ നിന്നെല്ലാം വായ്പകള്‍ക്ക് ഡിമാന്‍ഡ് ഉയരുന്നുണ്ടെന്നും ബാങ്കിന്റെ വളര്‍ച്ച മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top