Dec 04, 2017
കേരളത്തിന്റെ താരമാകാനൊരുങ്ങി എക്‌സോട്ടിക് വേള്‍ഡ്
നോക്ക്ഡൗണ്‍ സൗകര്യമുള്ള ഫര്‍ണിച്ചറുകളുടെ നിര്‍മാണത്തിന് തുടക്കമിട്ട എക്‌സോട്ടിക് ദക്ഷിണേന്ത്യയില്‍ കൂടി വിപണി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്
facebook
FACEBOOK
EMAIL
exotic-world-ready-to-become-a-star-of-kerala-furniture-industry

ലബാറിലെ വീടിന്റെ അകത്തളങ്ങള്‍ക്ക് പ്രൗഢി നല്‍കി 15 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന എക്‌സോട്ടിക് വേള്‍ഡ് ഇനി സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും തങ്ങളുടെ റീറ്റെയ്ല്‍ ശൃംഖല വ്യാപിപ്പിക്കാനൊരുങ്ങുന്നു. അഴിച്ചെടുത്ത് വീണ്ടും യോജിപ്പിക്കുന്ന നോക്ക് ഡൗണ്‍ സൗകര്യമുള്ള ഫര്‍ണിച്ചറുകളുടെ നിര്‍മാണത്തിന് തുടക്കമിട്ട എക്‌സോട്ടിക് ദക്ഷിണേന്ത്യയില്‍ കൂടി വിപണി ഉറപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് മാനേജിംഗ് ഡയറക്റ്റര്‍ നബീല്‍ പറയുന്നു. റെസിഡന്‍ഷ്യല്‍, ഓഫീസ് ആവശ്യങ്ങള്‍ക്കുള്ള ഫര്‍ണിച്ചറുകള്‍ ഇത്തരത്തില്‍ വിപണിയില്‍ എത്തിക്കും.

2002ലാണ് നബീലിന്റെ പിതാവ് എം.കെ അബു ഹാജിയുടെ നേതൃത്വത്തില്‍ എം.കെ വുഡ് എന്ന പേരില്‍ ചെറിയൊരു ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റ് തുടങ്ങുന്നത്. ഓര്‍ഡറനുസരിച്ച് നിര്‍മിച്ച് വില്‍പ്പന നടത്തുകയായിരുന്നു. 2008ല്‍ മൊത്ത കച്ചവടമായി ഇത് ഉയര്‍ന്നു. പതുക്കെ തടിയില്‍ നിന്ന് എംഡിഎഫിലേക്കും ട്രീറ്റഡ് റബ് വുഡിലേക്കും മാറി. ചെറുകിട വ്യവസായ യൂണിറ്റുകളില്‍ നിന്ന് ആദ്യമായി ബെഡ്‌റൂം സെറ്റ് എന്ന സങ്കല്‍പ്പം കൊണ്ടുവന്നത് എക്‌സോട്ടിക് ആണെന്ന് നബീല്‍ പറയുന്നു. ഇന്ന് 25,000 രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ വിലയുള്ള ബെഡ്‌റൂം സെറ്റുകള്‍ കമ്പനി വില്‍ക്കുന്നു. ഇതുകൂടാതെ ഡൈനിംഗ് ടേബിള്‍, കസേര, സോഫ, ദിവാന്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന നിര തന്നെ എക്‌സോട്ടിക്കിന്റേതായി ഉണ്ട്. പാര്‍ട്ട്ക്കിള്‍ ബോര്‍ഡ്, എന്‍ജിനിയേര്‍ഡ് വുഡ് എന്നിവയിലും ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നു. ഇന്റീരിയര്‍ ഡിസൈനിംഗ് മേഖലയിലേക്കും മൂന്ന് മാസം മുമ്പ് കമ്പനി കടന്നു.

എം.കെ വുഡ് 2013ലാണ് എക്‌സോട്ടിക് വേള്‍ഡ് എന്ന പേരില്‍ ഫര്‍ണിച്ചര്‍ റീറ്റെയ്ല്‍ ശൃംഖലയ്ക്ക് തുടക്കമിട്ടത്. കോട്ടക്കലിലായിരുന്നു തുടക്കം. പിന്നീട് പാലക്കാട്, കോഴിക്കോട്, എടക്കര, മോങ്ങം എന്നിവിടങ്ങളിലേക്കും വ്യാപി
പ്പിച്ചു. ഇപ്പോള്‍ കണ്ണൂരിലെയും കോഴിക്കോട്ടേയും പ്രമുഖ ഫര്‍ണിച്ചര്‍ ഷോറൂമുകളില്‍ എക്‌സോട്ടിക് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള എക്‌സോട്ടിക് ഗാലറി ഒരുക്കിയിട്ടുണ്ട്. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലും എക്‌സോട്ടിക് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.

കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള ഫര്‍ണിച്ചര്‍ ലഭ്യമാക്കുന്നു എന്നതാണ് എക്‌സോട്ടിക്കിന്റെ പ്രത്യേകതയെന്ന് നബീല്‍ പറയുന്നു. ബള്‍ക്ക് പ്രൊഡക്ഷനും പൂര്‍ണമായും യന്ത്രവല്‍കൃതമായ ഫാക്റ്ററിയും നിര്‍മാണ ചെലവ് ഗണ്യമായി കുറക്കുന്നതാണ് വില കുറച്ച് വില്‍ക്കാന്‍ സഹായിക്കുന്നത്.

മുന്നൂറിലേറെ ജീവനക്കാര്‍ ഇവിടെയുണ്ട്. വില്‍പ്പനാനന്തര സേവനത്തിനായി പ്രത്യേക വിഭാഗം ഇവിടെയുണ്ട്. 15-ാം വാര്‍ഷികാഘോഷത്തിനൊരുങ്ങുന്ന എക്‌സോട്ടിക് റീറ്റെയ്‌ലേഴ്‌സിനായി ആകര്‍ഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

സ്ഥാപകനായ എം.കെ അബുഹാജി ചെയര്‍മാന്‍ എന്ന നിലയില്‍ ഇപ്പോഴും കമ്പനിയുടെ സാരഥ്യം വഹിക്കുന്നു. മറ്റൊരു മകന്‍ മഹ്മില്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്ററായും പ്രവര്‍ത്തിക്കുന്നു. ഫോണ്‍: 9562501000, ഇ-മെയ്ല്‍:
info@exoticfurniture.in, വെബ്‌സൈറ്റ്: www.exoticworld.co.in

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top