Jan 16, 2018
ഡിജിറ്റല്‍ ഡിസ്‌റപ്ഷന്‍ കരുത്താര്‍ജിക്കും
800 തരം തൊഴിലുകളിലെ 1200ഓളം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടാണ് അവയില്‍ ഏതൊക്കെ ഓട്ടോമേറ്റ് ചെയ്യപ്പെടുമെന്ന്് മെക്കന്‍സി കണ്ടെത്തിയിരിക്കുന്നത് ഡാറ്റ കളക്ഷന്‍, ഡാറ്റ പ്രോസസിംഗ് എന്നിവയും ഫാക്റ്ററികളിലെ സ്ഥിരമായതും ആവര്‍ത്തന സ്വഭാവമുള്ളതുമായ ജോലികളും ഓട്ടോമേറ്റ് ചെയ്യപ്പെടും.
facebook
FACEBOOK
EMAIL
empower-in-the-era-of-digital-disruption-v-k-mathews

വി.കെ മാത്യൂസ്, ഫൗണ്ടര്‍ & എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍, ഐ.ബി.എസ് ഗ്രൂപ്പ്

 

ഐ.റ്റി ഒരു വ്യവസായ മേഖലയായി കേരളത്തില്‍ വളര്‍ന്നു തുടങ്ങിയത് 1995ന് ശേഷമാണ്. എന്നാല്‍ ഇന്ന് നമ്മള്‍ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. വമ്പന്‍ സംരംഭങ്ങളല്ലെങ്കില്‍പ്പോലും ഇപ്പോള്‍ നമുക്ക് നൂറ് കണക്കണിന് കമ്പനികളുണ്ട്. ടെക്‌നോപാര്‍ക്കിന്റെയും ഇന്‍ഫോപാര്‍ക്കിന്റെയും വിവിധ ഘട്ടങ്ങളിലായുള്ള വികസനം, ടെക്‌നോസിറ്റി, സ്മാര്‍ട്ട്‌സിറ്റി എന്നീ പദ്ധതികള്‍, യു.എസ് ടെക്‌നോളജി, ഇന്‍ഫോസിസ്, ഐ.ബി.എസ്് തുടങ്ങിയ നിരവധി കമ്പനികളുടെ സ്വന്തം കാംപസുകള്‍ എന്നിവയൊക്കെ ഐ.റ്റി രംഗത്തെ നമ്മുടെ മുന്നേറ്റത്തിന് ഉദാഹരണമാണ്.

പരമ്പരാഗത ഐ.റ്റി സര്‍വീസസ്, ആപ്ലിക്കേഷന്‍സ്, മെയിന്റനന്‍സ്, ഡെവലപ്‌മെന്റ് എന്നീ രംഗങ്ങളായിരുന്നു നമ്മുടെ തുടക്കവും വളര്‍ച്ചയും. എന്നാല്‍ ഇന്ന് ഈയൊരു മാതൃക ചുരുങ്ങുകയും പകരം വളരെയേറെ അറിവ് ആവശ്യമായ ഡിജിറ്റല്‍, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി തലങ്ങളിലേക്ക് അത് മാറുകയുമാണ്. ആ ഒരു തലത്തില്‍ നോക്കുകയാണെങ്കില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മികച്ച രീതിയിലാണ് കേരളത്തിന്റെ മുന്നേറ്റം. ഐ.റ്റി ബിസിനസിന്റെ തോതിലല്ല മറിച്ച് പ്രവര്‍ത്തനശൈലിയുടെ അടിസ്ഥാനത്തിലാണിത്. ഉദാഹരണമായി ഇന്ത്യയിലെ ഏറ്റവും വലിയൊരു എന്റര്‍പ്രൈസസ് സോഫ്റ്റ്‌വെയര്‍ കമ്പനിയെന്നത് ഐ.ബി.എസായിരിക്കും. ഞങ്ങളുടേത് പോലുള്ള മറ്റൊരു വലിയ പ്രോഡക്റ്റ് കമ്പനി ഇന്ത്യയില്‍ നിലവിലില്ല. കൂടാതെ കേരളത്തിലെ നിരവധി ഐ.റ്റി കമ്പനികള്‍ ഇപ്പോള്‍ രാജ്യാന്തര നിലവാരത്തിലുള്ള പ്രോഡക്റ്റുകള്‍ വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിനാല്‍ ഇത്തരത്തിലുള്ള ഒരു വളര്‍ച്ചയെ ഒരിക്കലും ഒരു തുച്ഛമായൊരു നേട്ടമായി കണക്കാക്കാനാകില്ല.

ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ വ്യാപകമാകുന്നതോടെ ഐ.റ്റി രംഗത്തെ ബിസിനസ് അവസരങ്ങള്‍ വര്‍ധിക്കുമെങ്കിലും ഐ.റ്റിയും ബിസിനസും തമ്മിലുള്ള അതിര്‍വരമ്പുകള്‍ പതിയെ ഇല്ലാതായിത്തീരുന്ന ഒരവസ്ഥയുമുണ്ടാകും. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ മനുഷ്യരുടെ സമസ്ത പ്രവര്‍ത്തന മേഖലകളിലും ഡിജിറ്റല്‍ ഡിസ്‌റപ്ഷന്‍ വലിയൊരു അട്ടിമറി തന്നെ സൃഷ്ടിച്ചേക്കും. നിലവിലുള്ള സാങ്കേതിക വിദ്യകള്‍ക്കൊപ്പം ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്‌സ്്്, മെഷീന്‍ ലേണിംഗ്, റോബോട്ടിക്‌സ് തുടങ്ങിയ നൂതന സങ്കേതങ്ങളും ചേര്‍ന്ന്് ലോകത്തുള്ള 50 ശതമാനം ജോലികളും ഓട്ടോമേറ്റ്് ചെയ്യപ്പെടുമെന്ന് മെക്കന്‍സിയുടെ ഏറ്റവും പുതിയൊരു പഠനം സൂചിപ്പിക്കുന്നു. 2025ഓടെ അഞ്ച് ശതമാനം ആളുകള്‍ പോലും ഒരു റീറ്റെയ്ല്‍ ബാങ്കിലേക്ക് പോകേണ്ട സാഹചര്യമുണ്ടാകില്ലെന്നത് ഇതിനൊരു ഉദാഹരണമാണ്.

തൊഴില്‍ മേഖലകള്‍ മാറിമറിയും

800 തരം തൊഴിലുകളിലെ 1200ഓളം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടാണ് അവയില്‍ ഏതൊക്കെ ഓട്ടോമേറ്റ് ചെയ്യപ്പെടുമെന്ന്് മെക്കന്‍സി കണ്ടെത്തിയിരിക്കുന്നത്. ഡാറ്റ കളക്ഷന്‍, ഡാറ്റ പ്രോസസിംഗ് എന്നിവയും ഫാക്റ്ററികളിലെ സ്ഥിരമായതും ആവര്‍ത്തന സ്വഭാവമുള്ളതുമായ ജോലികളും ഓട്ടോമേറ്റ് ചെയ്യപ്പെടും. സ്മാര്‍ട്ട് & ലൈറ്റ്‌സ് ഔട്ട് ഫാക്റ്ററികളാണ് ഇനി വരാന്‍ പോകുന്നത്. മനുഷ്യര്‍ ഇല്ലാത്തതിനാല്‍ അവിടെ ലൈറ്റിന്റെ ആവശ്യമില്ല. വിദൂര സ്ഥലങ്ങളില്‍ നിന്നായിരിക്കും ഫാക്റ്ററികളെ നിയന്ത്രിക്കുന്നത്.

ഐ.റ്റി മേഖലയിലും തൊഴില്‍ നഷ്ടമുണ്ടാകും. നമ്മള്‍ പ്രോഗ്രാം ചെയ്തതിന് അനുസരിച്ചാണ്് ഇപ്പോള്‍ കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം. അതിനൊരു വിവേചന ബുദ്ധിയില്ല. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിലൂടെയും മെഷീന്‍ ലേണിംഗിലൂടെയും ഈയൊരു പരിമിതിയെ മറികടക്കാനാകും. നമ്മള്‍ പറയുന്നതും നമ്മുടെ ആവശ്യങ്ങളും മെഷീന്‍ മനസിലാക്കുകയും അത്തരമൊരു ഇന്‍പുട്ടിന്റെ അടിസ്ഥാനത്തില്‍ സ്വയം പ്രോഗ്രാമുകള്‍ ചെയ്യുന്ന സ്ഥിതിയുമുണ്ടാകും. അതിനാല്‍ പണ്ട് 100 പേര്‍ ജോലി ചെയ്തിരുന്ന സ്ഥാനത്ത്് ഇപ്പോള്‍ 30 പേരുടെ ആവശ്യമേയുണ്ടാകൂ. ഇതിനെയൊക്കെ ആരും ഭയക്കേണ്ട ആവശ്യമില്ല. കാരണം ഇതൊക്കെ ഒരു മാറ്റത്തിന്റെ അഥവാ പുരോഗതിയുടെ ഭാഗമാണ്.

തൊഴില്‍ രംഗത്തെ മാറ്റം പിന്നീട് വ്യവസായ, സേവന മേഖലകളിലേക്കായപ്പോഴും അത്തരം മാറ്റങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് മനുഷ്യസമൂഹം മുന്നോട്ട് തന്നെയാണ് പോയിട്ടുള്ളത്. ഇപ്പോള്‍ ഡിജിറ്റലിലേക്കുള്ള മാറ്റം വളരെയധികം നാടകീയമാണെങ്കിലും അതിനെയും നമുക്ക് തീര്‍ച്ചയായും തരണം ചെയ്യാനാകും. ഫിനാന്‍സ്്, റീറ്റെയ്‌ലിംഗ്, ഗതാഗതം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ എല്ലാ മേഖലകളിലും വളരെ വലിയ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. ഉദാഹരണമായി ആമസോണ്‍ ചരക്ക് നീക്കത്തിനായി 40 ചരക്ക് വിമാനങ്ങളാണ് വാങ്ങിയത്. എല്ലാ മേഖലകളിലേക്കും പുതിയ മല്‍സരം വ്യാപിക്കുകയാണ്. ജപ്പാനിലെ ഓണ്‍ലൈന്‍ റീറ്റെയ്‌ലറായ കരവശയമ ഇപ്പോള്‍ ഇന്‍ഷുറന്‍സിലേക്കും ബാങ്കിംഗിലേക്കുമൊക്കെ കടന്നുകയറിയെന്നത് മറ്റൊരു ഉദാഹരണമാണ്.

പ്രശസ്ത അമേരിക്കന്‍ കമ്പനിയായ Space തന്റെ സ്ഥാപകനായ Elon Musk ലോകത്തിന്റെ ഏത് ഭാഗത്തുമെത്താന്‍ അര മണിക്കൂറില്‍ കൂടുതല്‍ സമയം വേണ്ടെന്ന അഭിപ്രായക്കാരനാണ്. ഗതാഗത രംഗത്ത് വന്‍ മാറ്റങ്ങളായിരിക്കും സാങ്കേതികവിദ്യ സൃഷ്ടിക്കുക. ഉദാഹരണത്തിന്് ദുബായ് മുതല്‍ അബുദാബി വരെയുള്ള 150 കിലോമീറ്റര്‍ ദൂരം 12 മിനിറ്റിനുള്ളില്‍ എത്താനാകുന്ന ഹൈപ്പര്‍ലൂപ്പ് സംവിധാനം നടപ്പാക്കപ്പെടുകയാണ്. 2018ല്‍ ഓട്ടോണമസ് കാറുകള്‍ക്കുള്ള പെര്‍മിറ്റ് കാലിഫോര്‍ണിയ ലഭ്യമാക്കും. ഇതൊക്കെ മറ്റൊരു വലിയ പ്രതിഭാസത്തിലേക്കാണ് വഴിതുറക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന വാഹനങ്ങള്‍ അതിന്റെ യാത്രയില്‍ തന്നെ ആവശ്യാനുസരണം വലുപ്പവും ഉയരവും കൂട്ടാനും കുറയ്ക്കാനും കഴിയുന്ന തരത്തില്‍ വ്യത്യസ്ത രൂപത്തോട് കൂടിയായിരിക്കും ഇനി നിരത്തുകളിലേക്കെത്തുന്നത്.


അത്ഭുതകരമായ മാറ്റങ്ങള്‍
ഉല്‍പ്പാദനത്തിലും ഹെല്‍ത്ത് കെയറിലും വന്‍തോതിലുള്ള ഡിജിറ്റല്‍ ഡിസ്‌റപ്ഷനുണ്ടാകും. പുതിയ ഒരു ചശസസശ ഷൂസിന്റെ ഡ്രോയിംഗ് മുതല്‍ പ്രൊഡക്ഷന്‍ വരെ ഏതാണ്ട് 18 മാസം എടുക്കുമെങ്കില്‍ 3 ഉ പ്രിന്റിംഗ് മുഖേന അത് 4 മാസത്തിലേക്ക് കുറയ്ക്കാനാകും. ഐഫോണിന്റെ പുതിയൊരു പതിപ്പില്‍ ഒരാളുടെ കൈയ്യോ പെരുവിരലോ വച്ചുകഴിഞ്ഞാല്‍ അയാളുടെ ബ്ലഡ്് പ്രഷറിന്റെയും ഷുഗറിന്റെയും കൊളസ്‌ട്രോളിന്റെയുമൊക്കെ വിശദമായൊരു റിപ്പോര്‍ട്ട് ഡോക്ടറുടെ മുന്നിലെത്തുകയും ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ പ്രകാരം ഫാര്‍മസിയില്‍ നിന്നും ആവശ്യമായ മെഡിസിന്‍ ഒരു ഓട്ടോണമസ് കാറില്‍ നിങ്ങളുടെ വീട്ടുപടിക്കലെത്തുന്ന കാലവും വിദൂരമല്ല.

ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ആസ്തികള്‍, അവകാശങ്ങള്‍ തുടങ്ങിയവയൊക്കെ സംരക്ഷിക്കാനാണ് ലോകത്തെ സര്‍വ്വ എക്കൗണ്ടിംഗ്, ഓഡിറ്റിംഗ്് സ്ഥാപനങ്ങളും രജിസ്ട്രാര്‍ ഓഫീസുകളും അഭിഭാഷകരുമൊക്കെയുള്ളത്. എന്നാല്‍ ബ്ലോക്ക്‌ചെയ്ന്‍ ടെക്‌നോളജി എന്ന പുതിയൊരു സംവിധാനത്തില്‍ ഇത്തരം രേഖകളൊക്കെ സൂക്ഷിക്കാമെന്ന് മാത്രമല്ല ആവശ്യമെങ്കില്‍ അതിനെ ലോകത്തൊട്ടാകെ ലഭ്യമാക്കുന്നതിനും കഴിയും. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇത്തരം രേഖകളൊക്കെ പുതിയ രൂപത്തിലേക്ക് റീഡിഫൈന്‍ ചെയ്യപ്പെടുന്നതോടെ ഇപ്പോള്‍ ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയൊക്കെ തൊഴിലുകളിലും വലിയ മാറ്റം സംഭവിക്കും. ഡിജിറ്റല്‍ ഡിസ്‌റപ്്ഷനാണ് ഇതിനെല്ലാം കാരണം.

ഡിസ്‌റപ്ഷന്‍ ഒരു കൊടുങ്കാറ്റാകും

നൂതന സാങ്കേതികവിദ്യകള്‍ ശക്തമാകുന്നതോടെ സമസ്ത മേഖലകളുടെയും ഉള്ളില്‍ ഐ.റ്റിയായിരിക്കും നിറഞ്ഞുനില്‍ക്കുക. അതിനാല്‍ ഡിജിറ്റല്‍ ഡിസ്‌റപ്ഷന്റെ വേഗതയും തീവ്രതയും ഇപ്പോഴുള്ളതിനെക്കാള്‍ വളരെയധികം വര്‍ധിക്കും. അതിവിപുലമായൊരു ഡിജിറ്റല്‍ ഡ്രൈവാണ് ഇനി ലോകം അഭിമുഖീകരിക്കാന്‍ പോകുന്നത്. ഇതെല്ലാം ഒരു അനിശ്ചിതാവസ്ഥയിലേക്ക് നയിക്കുമെന്ന് തോന്നാമെങ്കിലും അതിവിപുലമായ പുത്തന്‍ അവസരങ്ങളും ഇതില്‍ നിന്നും രൂപപ്പെടുന്നതാണ്.

തൊഴില്‍ രംഗത്തുണ്ടാകുന്ന മാറ്റങ്ങളെ നേരിടാനായി ജീവനക്കാര്‍ അവരുടെ അറിവിനെയും വൈദഗ്ധ്യത്തെയും നിരന്തരം നവീകരിക്കേണ്ടതുണ്ട്്. ഏത്് രംഗത്തായാലും തുടര്‍ച്ചയായുള്ള പഠനം ജീവിതത്തിന്റെ ഒരു ഭാഗമായി മാറ്റുകയും വേണം. ഡിജിറ്റല്‍ ഡിസ്‌റപ്ഷന്‍ കൊണ്ടുണ്ടാകുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സമൂഹത്തിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സര്‍ക്കാരുകള്‍ക്കും സാധിക്കണം. ഇത്തരം മാറ്റങ്ങള്‍ പ്രാവര്‍ത്തികമാകുന്നതിനെ നിയന്ത്രിക്കുന്ന ചില ഘടകങ്ങളുണ്ട്്. സാങ്കേതിക വിദ്യയുടെ ചെലവ്, ലേബര്‍ ഡൈനാമിക്‌സ്, സാമൂഹികവും രാഷ്ട്രീയവും നിയമപരവുമായ സ്വീകാര്യത തുടങ്ങിയവയാണ് അവ. ഒരുപക്ഷെ ചിലര്‍ക്കെങ്കിലും ഇത്തരം മാറ്റങ്ങള്‍ അസ്വീകാര്യമായേക്കാം. അതിനാല്‍ ഇത്തരം മാറ്റങ്ങളെയൊക്കെ പുണരുന്നതിന് പകരം അവയ്ക്ക് എതിരുനില്‍ക്കുകയാണെങ്കില്‍ അത്തരം സമൂഹങ്ങളെല്ലാം ക്രമേണ പിന്തള്ളപ്പെട്ടുപോകുമെന്നതില്‍ സംശയമില്ല.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top