Apr 30, 2018
ഭാവിയിലേക്ക് വാതില്‍ തുറന്ന് പോഡ് ഹോട്ടലുകള്‍
ഇന്ത്യയില്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷം ആയിട്ടുള്ളുവെങ്കിലും ലോകത്തു പലയിടങ്ങളിലും വിജയിച്ച ഒരു ആശയമാണിത്
facebook
FACEBOOK
EMAIL
emerging-pod-hotels-in-india

ക്യാപ്‌സ്യൂള്‍ ഹോട്ടല്‍ എന്ന നവീന ആശയം ഇന്ത്യയില്‍ അവതരിപ്പിച്ച അര്‍ബന്‍ പോഡ് എന്ന കമ്പനി കൂടുതല്‍ സ്ഥലങ്ങളില്‍ 'പോഡ് ഹോട്ടലുകള്‍ തുടങ്ങുവാന്‍ ഒരുങ്ങുകയാണ് . കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് അര്‍ബന്‍ പോഡ് ഇന്ത്യയിലെ ആദ്യത്തെ പോഡ് ഹോട്ടല്‍ മുംബൈയില്‍ ആരംഭിക്കുന്നത്.

മുംബൈയിലെ അര്‍ബന്‍ പോഡ് ഹോട്ടലില്‍ ഇപ്പോള്‍ 140 പോഡ് യൂണിറ്റുകള്‍ ഉണ്ട്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഏഴോളം നഗരങ്ങളിലായ് 800 യൂണിറ്റുകള്‍ കൂടി തുടങ്ങാനാണ് അര്‍ബന്‍ പോഡ് പദ്ധതിയിടുന്നത് . റെയില്‍വേ സ്റ്റേഷനുകള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പോഡ് ഹോട്ടലുകള്‍ തുടങ്ങും. ശലഭ് മിത്തല്‍, ഹിരണ്‍ ഗാന്ധി എന്നിവരാണ് അര്‍ബന്‍ പോഡിന്റെ സാരഥികള്‍.

ആദ്യത്തെ പോഡ് ഹോട്ടല്‍ ജപ്പാനില്‍

ഇന്ത്യയില്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷം ആയിട്ടുള്ളുവെങ്കിലും ലോകത്തു പലയിടങ്ങളിലും വിജയിച്ച ഒരു ആശയമാണിത്. ജപ്പാനാണ് ആദ്യമായ് ക്യാപ്‌സ്യൂള്‍ ഹോട്ടല്‍ എന്ന ആശയം കൊണ്ട് വന്നത്. ലോകത്തിലെ ആദ്യത്തെ പോഡ് ഹോട്ടല്‍ ജപ്പാനില്‍ 1979 ല്‍ ആരംഭിച്ചു.

റഷ്യ , തായ്‌വാന്‍, ഹോങ്കോങ്, ആസ്‌ട്രേലിയയിലെ സിഡ്‌നി, സിംഗപ്പൂര്‍, ചൈന എന്നിവിടങ്ങളില്‍ മികച്ച നിലവാരമുള്ള പോഡ് ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . സിംഗപ്പൂരില്‍ കണ്ട പോഡ് ഹോട്ടല്‍ ചെയിനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അര്‍ബന്‍ പോഡ് ഇന്ത്യയില്‍ ആരംഭിക്കുന്നത്.

ഒരു സയന്‍സ് ഫിക്ഷന്‍ അനുഭവം

 

 

ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള 'സ്‌പേസ് പോഡ് ' പോലുള്ള മുറികളാണ് ഹോട്ടലില്‍ ഉള്ളത് . മിനിമലിസ്റ്റിക് എന്നോ ഫ്യൂച്ചറിസ്റ്റിക് എന്നോ വിശേഷിപ്പിക്കാവുന്ന ഡിസൈന്‍. ഒതുക്കമാണ് ഏറ്റവും വലിയ സവിശേഷതയെങ്കിലും അതിഥികള്‍ക്ക് അത്യാവശ്യം വേണ്ട എല്ലാ സൗകര്യങ്ങളും ഈ ക്യാപ്‌സ്യൂള്‍ മുറികളിലുണ്ട് .

ബെഡ്, കീ കാര്‍ഡ് ആക്‌സസ് ,ഹെഡ് ഫോണോടു കൂടിയ ടെലിവിഷന്‍, സൗജന്യ വൈഫൈ, ഡ്രെസ്സര്‍, എയര്‍ കണ്ടിഷണര്‍, എയര്‍ പ്യൂരിഫൈര്‍, പുസ്തകങ്ങള്‍ വായിക്കുവാനുള്ള പ്രത്യേക ലൈറ്റിംഗ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ് . കുളിമുറികള്‍ മാത്രം എട്ടു പോഡ് യൂണിറ്റുകള്‍ക്ക് ഒന്ന് എന്ന കണക്കില്‍ നിജപ്പെടുത്തിയിരിക്കുന്നു .

സ്വകാര്യതയ്ക്ക് പ്രാമുഖ്യം

വന്‍ നഗരങ്ങളില്‍ ഒരു രാത്രി മാത്രം തങ്ങേണ്ടി വരുന്ന യാത്രികര്‍, കുറഞ്ഞ ചിലവില്‍ വൃത്തിയും നല്ല സൗകര്യങ്ങളുമുള്ള ഇടങ്ങള്‍ തേടുന്നവര്‍ എന്നിവര്‍ക്കാണ് പോഡ് എന്ന ആശയം കൂടുതല്‍ യോജിക്കുക. കൂടുതല്‍ സ്വകാര്യത ആഗ്രഹിക്കുന്നവര്‍ക്ക് പോഡ് അനുഭവം സന്തോഷമാകും. എന്നാല്‍ ഇടുങ്ങിയ സ്ഥലങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ മറ്റു ഹോട്ടലുകള്‍ തേടുന്നതാകും ഉചിതം. മുംബൈയില്‍ 1000 മുതല്‍ 3000 രൂപ വരെയാണ് മുറി വാടക.

ഭാവിയുടെ ഹോട്ടല്‍

വര്‍ധിച്ചു കൊണ്ടിരിക്കുന്ന ജനസംഖ്യ മൂലം ഇടങ്ങള്‍ കുറഞ്ഞു വരുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വിജയസാധ്യതയുള്ള ആശയമാണ് ക്യാപ്‌സ്യൂള്‍ ഹോട്ടലുകള്‍. ഭാവിയില്‍ സ്ഥല പരിമിതി രൂക്ഷമാകുമ്പോള്‍ പോഡ് ഹോട്ടല്‍ ആശയത്തിന് ഡിമാന്‍ഡ് ഏറിയേക്കാം.

 

 

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
50%
0
smile
0%
0
neutral
0%
0
grin
0%
1
angry
50%
 
Back to Top