Mar 03, 2018
'ജീവിക്കണം എനിക്ക് നക്ഷത്രങ്ങള്‍ക്കിടയില്‍'
ഭൂമിയിലെ പ്രശ്‌നങ്ങള്‍ തീര്‍ത്തിട്ട് പോരേ ബഹിരാകാശ യാത്രകള്‍ എന്ന വിമര്‍ശകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ട് മസ്‌കിന്റെ കൈയില്‍
facebook
FACEBOOK
EMAIL
elon-musk-inspirational-story

ഇലോണ്‍ മസ്‌ക്

സ്‌പേസ് എക്‌സ്, ടെസ്‌ല മോട്ടോഴ്‌സ് കമ്പനികളുടെ സ്ഥാപകന്‍

 

വയസ് 46. ആസ്തി 20.8 ബില്യണ്‍ ഡോളര്‍. 30 വയസായപ്പോഴേക്കും ബില്യണയര്‍ ആയി ഇലോണ്‍ മസ്‌ക്


♦ ലോകത്തിലെ ഏറ്റവും കരുത്തുള്ള റോക്കറ്റായ ഫാല്‍ക്കണ്‍ ഹെവിയെ ഈ മാസം വിജയകരമായി വിക്ഷേപിച്ച് ചരിത്രം സൃഷ്ടിച്ചു ഇലോണ്‍ മസ്‌ക്. ഈ വര്‍ഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കുക, രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ചൊവ്വയിലേക്ക് പര്യവേക്ഷണം.... ചെറുതല്ല മസ്‌കിന്റെ സ്വപ്‌നങ്ങള്‍


♦ ബഹിരാകാശത്തേക്ക് സാറ്റലൈറ്റും റോക്കറ്റും അയയ്ക്കാമെങ്കില്‍ എന്തുകൊണ്ട് ഒരു സ്‌പോര്‍ട്ട്‌സ് കാറിന് ഭൂമിയെ ചുറ്റിക്കൂടാ എന്ന 'കിറുക്കന്‍' ആശയവും മസ്‌ക് യാഥാര്‍ഥ്യമാക്കി. സ്റ്റാര്‍മാന്‍ എന്ന ഡമ്മി ഡ്രൈവര്‍ ഓടിക്കുന്ന 2008 മോഡല്‍ ടെസ്‌ല റോഡ്‌സ്റ്റര്‍ കാര്‍ ഇപ്പോള്‍ ട്രാഫിക്കില്ലാത്ത വഴികളിലൂടെ കറങ്ങിക്കൊണ്ടിരിക്കുകയാണ്.


♦ ലോകത്തിലെ ഏറ്റവും മികച്ച ബഹിരാകാശ ഏജന്‍സികളെ ഏറെ പിന്നിലാക്കി ഒരു സ്വകാര്യ കമ്പനി നടത്തിയ ഈ വന്‍ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും മസ്‌ക് എന്ന ഈ വ്യത്യസ്തനായ സംരംഭകന് തന്നെ. സ്വപ്‌ന
ങ്ങള്‍ക്കപ്പുറമുള്ള സ്വപ്‌നം കാണുന്നയാള്‍ എന്ന് മസ്‌കിനെ വിശേഷിപ്പിക്കുന്നത് വെറുതെയല്ല.


♦ എന്നും സാങ്കേതികവിദ്യയുടെ ആരാധകനായിരുന്നു ദക്ഷിണാഫ്രിക്കയില്‍ ജനിച്ചു വളര്‍ന്ന് പതിനേഴാമത്തെ വയസില്‍ കാനഡയിലേക്ക് കുടിയേറിയ ഇലോണ്‍ മസ്‌ക്. ആദ്യത്തെ സംരംഭങ്ങളും ഈ മേഖലയില്‍ തന്നെ.


♦ പ്രശസ്തമായ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചെങ്കിലും ക്ലാസിലിരുന്നത് ആദ്യത്തെ രണ്ട് ദിവസം മാത്രം. മസ്‌ക് തിരക്കിലായിരുന്നു. ഒരു കമ്പനി തുടങ്ങണം. സിപ്2 എന്ന ഈ ആദ്യ സംരംഭം പിന്നീട് കോംപാക് കംപ്യുട്ടര്‍ ഏറ്റെടുത്തപ്പോള്‍ മസ്‌ക് മള്‍ട്ടി മില്യണയറായി.


♦ 1999 ല്‍ സ്ഥാപിച്ച എക്‌സ്.കോം ആണ് പിന്നീട് ജമ്യജമഹ എന്ന കമ്പനിയായത്. ഇത് ഇബേ 2002 ല്‍ ഏറ്റെടുത്തത് 1.4 ബില്യണ്‍ ഡോളറിന്. മസ്‌കിനെ കോടീശ്വരന്മാരുടെ കൂട്ടത്തിലെത്തിച്ച ബിസിനസ് ഡീല്‍.


♦ ഒരു വാക്കില്‍ മസ്‌കിനെ വിശേഷിപ്പിക്കാന്‍ കഴിയില്ല. എക്‌സ്‌പ്ലോറര്‍, എന്‍ജിനീയര്‍, ഇന്‍വെന്റര്‍ എന്നിവയെല്ലാം ഇലോണ്‍ മസ്‌ക് എന്ന പേരിനൊപ്പം എപ്പോഴും ഒരുമിച്ച് കാണും.


♦ 2002 ല്‍ സ്‌പേസ് എക്‌സ്, അടുത്ത വര്‍ഷം ടെസ്‌ല മോട്ടേഴ്‌സ്. നാളേയ്ക്ക് വേണ്ടത് എന്തെന്ന് സ്വയം കണ്ടെത്തി അത് ലോകത്തിനു സമ്മാനിക്കുന്നതാണ് ഈ വിഷനറിയുടെ ഹോബി എന്നും പറയാം. അതുകൊണ്ടുതന്നെയാണ് 2012 ല്‍ ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റ് വിക്ഷേപിച്ച് ബഹിരാകാകാശ ദൗത്യം നടത്തുന്ന ആദ്യത്തെ സ്വകാര്യ കമ്പനിയായി സ്‌പേസ് എക്‌സ് മാറിയതും.


♦ കഴിഞ്ഞ വര്‍ഷം ജനറല്‍ മോട്ടേഴ്‌സിനെ പിന്തള്ളി അമേരിക്കയിലെ ഏറ്റവും വിപണിമൂല്യമുള്ള ഓട്ടോമൊബീല്‍ കമ്പനിയായി ടെസ്‌ല. ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലൂടെ പുതിയൊരു വിപ്ലവം തീര്‍ത്ത്, പെട്രോള്‍ ഡീസല്‍ കാറുകള്‍ക്ക് ബദലുകളുണ്ടാക്കിയ മസ്‌കിന്റെ ഈ സംരംഭവും എങ്ങനെ ലോക ശ്രദ്ധ നേടാതിരിക്കും?


♦ പാരമ്പര്യേതര ഊര്‍ജത്തിന്റെയും ഉല്‍പ്പന്നങ്ങളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കാനായി സോളാര്‍ സിറ്റി കോര്‍പ്പറേഷന്‍ എന്ന കമ്പനിയെ 2.6 ബില്യണ്‍ ഡോളറിന് ടെസ്‌ല ഏറ്റെടുത്തു. പരമ്പരാഗതമായ രീതികളില്‍ നിന്നും വേറിട്ട നില്‍ക്കുന്ന മസ്‌കിന്റെ ബിസിനസ് ചിന്തകളുടെ മറ്റൊരു വലിയ വിജയമായി ഈ സംയോജനം.


♦ ഡൊണാള്‍ഡ് ട്രംപിന്റെ ഭരണം തുടങ്ങിയ നാളുകളില്‍ പുതിയ പ്രസിഡന്റിന്റെ ഉപദേഷ്ടാക്കളില്‍ ഒരാളായിരുന്നു ഇലോണ്‍ മസ്‌ക്. പക്ഷേ, സ്വന്തം വിശ്വാസങ്ങള്‍ക്ക് വിഭിന്നമായ നടപടികളോട് യോജിക്കാന്‍ കഴിയാത്തതുകൊണ്ട് കഴിഞ്ഞ ജൂണില്‍ ഈ സ്ഥാനം ഒഴിയുകയും ചെയ്തു ഈ സംരംഭകന്‍.


♦ ഭൂമിയിലെ പ്രശ്‌നങ്ങള്‍ തീര്‍ത്തിട്ട് പോരേ ബഹിരാകാശ യാത്രകള്‍ എന്ന വിമര്‍ശകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ട് മസ്‌കിന്റെ കൈയില്‍. 'ഇപ്പോഴും പ്രശ്‌നങ്ങള്‍ പരിഹരിച്ച് കൊണ്ടിരുന്നാല്‍ മതിയോ? ജീവിക്കാന്‍ വേറെ കാരണങ്ങള്‍ വേണ്ടേ?'

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top