എക്ട്ര.. സ്മാര്‍ട്ട്‌ഫോണില്‍ കൊഡാക്കിന്റെ പുത്തന്‍ കൈയ്യൊപ്പ്
സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ പുത്തന്‍ കൈയ്യൊപ്പുമായി ഫോട്ടോഗ്രഫി രംഗത്തെ പ്രമുഖ ബ്രാന്‍ഡായ കൊഡാക്ക്
facebook
FACEBOOK
EMAIL
ektra-smartphone-launched-in-india

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ പുത്തന്‍ കൈയ്യൊപ്പുമായി ഫോട്ടോഗ്രഫി രംഗത്തെ പ്രമുഖ ബ്രാന്‍ഡായ കൊഡാക്ക്. 21 മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറയുമായാണ് കൊഡാക്കിന്റെ എക്ട്ര എന്ന സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നത്. കാറ്റ് എന്ന ബ്രാന്‍ഡില്‍ ഫോണുകള്‍ നിര്‍മിച്ചിരുന്ന യു.കെയിലെ ബുളളിറ്റ് ഗ്രൂപ്പാണ് കൊഡാക്കിനു വേണ്ടി സ്മാര്‍ട്ട് ഫോണ്‍ നിര്‍മിച്ചത്. 

ഡിഎസ്എല്‍ആര്‍ ക്യാമറകളിലേതു പോലെയാണ് എക്ട്രയിലെ ക്യാമറ ആപ്പ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് പ്രധാന സവിശേഷത. ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷ് , ഫെയ്‌സ് ഡിറ്റക്ഷന്‍ ഓട്ടോ ഫോക്കസ്, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ തുടങ്ങിയ സവിശേഷതകളുണ്ട്. 

ഡികാ കോര്‍ ഹിലിയോ എക്‌സ് 20 പ്രോസസര്‍, 3 ജിബി റാം, 5 ഇഞ്ച് ഫുള്‍ എച്ച്ഡി സിസ്‌പ്ലേ, 32 ജിബി സ്‌റ്റോറേജ്, 3000 moh ബാറ്ററി എന്നിവയുളള ഫോണ്‍ ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ് മെലോ ഓഎസിലാണ് പ്രവര്‍ത്തിക്കുന്നത്. 13 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. 

ഫ്ലിപ്പ്കാർട്ടിൽ   ലഭ്യമായ കൊഡാക്ക് എക്ട്രയുടെ വില 19,990 രൂപയാണ്. 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top