വിദ്യാഭ്യാസ വായ്പ ഭാരം ഒഴിവാക്കാം
ഇന്നത്തെ ചെലവേറിയ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാഭ്യാസ വായ്പയുടെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്
facebook
FACEBOOK
EMAIL
education-loan-bank

ഇന്നത്തെ ചെലവേറിയ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാഭ്യാസ വായ്പയുടെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്. വിദേശപഠനമാണ് ലക്ഷ്യമിടുന്നതെങ്കില്‍ ഇത് ഭൂരിപക്ഷത്തിനും ഒഴിവാക്കാനുമാകില്ല. അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥിക്ക് വിദ്യാഭ്യാസ വായ്പ നിരസിക്കാനാകില്ല എന്നതിനാല്‍ ഒരു പക്ഷെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് വായ്പ ലഭിച്ചേക്കും. എന്നാല്‍ അത് പിന്നീട് ഭാരമാകാതിരിക്കാന്‍ കൃത്യമായ പ്ലാനിംഗ് വേണം.

എന്തൊക്കെ ശ്രദ്ധിക്കണം?
തിരിച്ചടവ് മുടക്കരുത്: വിദ്യാഭ്യാസ വായ്പയില്‍ തിരിച്ചടവ് മുടങ്ങിയാല്‍ അത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ഭാവിയില്‍ നിങ്ങള്‍ക്ക് വായ്പ ലഭിക്കുന്നതിന് അത് തടസമായേക്കാം. 90 ദിവസത്തേക്ക് ഇ.എം.ഐ അഥവാ മാസഗഡു അടയ്ക്കാതിരുന്നാല്‍ അത് നോണ്‍ പെര്‍ഫോമിംഗ് അസറ്റ്  എന്ന വിഭാഗമായികണക്കാക്കും. മാത്രമല്ല, ഏഴര ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ ചജഅ ആയാല്‍ ജപ്തി നടപടികള്‍ വന്നേക്കാം.

പ്ലാന്‍ ചെയ്യുക: കോഴ്‌സ് പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞോ ജോലി ലഭിച്ച് ആറുമാസത്തിന് ശേഷമോ, ഏതാണ് ആദ്യം അപ്പോള്‍ മുതല്‍ വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് ആരംഭിക്കണം. മാസഗഡു തുടങ്ങുന്നതിനു മുമ്പേ തന്നെ മുടക്കാതെ എങ്ങനെ കൃത്യമായി അടയ്ക്കാമെന്ന് ആസൂത്രണം ചെയ്യുക.

ഇളവുകള്‍ ഉപയോഗിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഇളവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുക. വിദ്യാഭ്യാസത്തിന് ആവശ്യമായ തുകയുടെ ഒരു ഭാഗം സ്വയംകണ്ടെത്തേണ്ടി വരും. ബാക്കിയാണ് ബാങ്കുകള്‍ തരുന്നത്. നാല് ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്കാണ് ഇത്തരത്തില്‍ മാര്‍ജിന്‍ മണി ആവശ്യമായി വരുന്നത്. ഇന്ത്യയില്‍ പഠിക്കുന്നതിന് അഞ്ച് ശതമാനവും വിദേശത്ത് പഠിക്കുന്നതിന് 15 ശതമാനവുമാണ് വേണ്ടി വരിക. എന്നിരുന്നാലും മെറിറ്റ് നോക്കി ബാങ്കുകള്‍ ചില ഇളവുകള്‍ തരാറുണ്ട്.

പെണ്‍കുട്ടികള്‍ക്ക് പലിശനിരക്കില്‍ 0.5 ശതമാനം ഇളവ് ലഭിക്കാറുണ്ട്. അതുപോലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ശാരീരികമായി വൈകല്യങ്ങളുള്ളവര്‍ക്കും പലിശ നിരക്കില്‍ കുറവ് ആവശ്യപ്പെടാം. ചില ബാങ്കുകള്‍ക്ക് ഇത്തരത്തിലുള്ള സ്‌കീമുകളുണ്ട്.

വിദ്യാഭ്യാസ സ്ഥാപനത്തിലെ ഫീസ് തവണകളായി അടയ്ക്കാന്‍ ശ്രമിക്കുക. ഒന്നിച്ച് ബാങ്കില്‍ നിന്നെടുത്താല്‍ വലിയ പലിശ വരും.

പണം കൈവശമുണ്ടെങ്കില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴേ പലിശ അടച്ചുതുടങ്ങിയാല്‍ ഇ.എം.ഐ കാര്യമായി കുറയ്ക്കാനാകും. നേരത്തെ വിദ്യാഭ്യാസ വായ്പ അടച്ചുതുടങ്ങുന്ന വര്‍ക്ക് ചില ബാങ്കുകള്‍ പലിശനിരക്കില്‍ ഒരു ശതമാനം ഇളവ് നല്‍കാറുണ്ട് .

ബേസ് റേറ്റില്‍ നിന്ന് 1-2 ശതമാനം വരെ പലിശനിരക്കില്‍ വ്യത്യാസം വരാം. ഫ്‌ളോട്ടിംഗ് രീതിയിലുള്ള വായ്പയാണിത്. അതിനാല്‍ ഇ.എം.ഐയില്‍ വര്‍ധനയുണ്ടാകാം. അതിന് കരുതിയിരിക്കുക.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top