ചെലവ് ചുരുക്കാം, ലാഭം നേടാം
ഓഫീസ്, ഫാക്റ്ററി കാര്യങ്ങളില്‍ ചെലവ് ചുരുക്കാനും പണം നേടാനും ചെയ്യാവുന്ന പല കാര്യങ്ങൾ
facebook
FACEBOOK
EMAIL
earn-a-profit-business-tips

നിങ്ങളുടെ ബിസിനസില്‍ ലാഭിക്കുന്ന ഓരോ രൂപയുടേയും മൂല്യം ആവശ്യകാലത്ത് പത്തിരട്ടിയാക്കാം. അതുകൊണ്ട് അനാവശ്യ ചെലവുകള്‍ ഒഴിവാക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. ഓഫീസ്, ഫാക്റ്ററി കാര്യങ്ങളില്‍ ചെലവ് ചുരുക്കാനും പണം നേടാനും ചെയ്യാവുന്ന പല കാര്യങ്ങളുണ്ട്

അധിക നാളുകളിലേക്ക് ക്രെഡിറ്റ് തരുന്ന സപ്ലയേഴ്‌സിനെ തെരഞ്ഞെടുക്കുക.
. പെന്‍ഡിംഗ് ആയിട്ടുള്ള പെയ്‌മെന്റുകളുടെ കാര്യത്തില്‍ കൂടുതല്‍ കര്‍ക്കശമായ നിലപാട് സ്വീകരിക്കുക.
. 'ഇപ്പോള്‍ പണം നല്‍കിയാല്‍ കൂടുതല്‍ ഡിസ്‌കൗണ്ട്' എന്ന തരത്തിലുള്ള ഓഫറുകള്‍ നല്‍കുക. പണം തരാതെ നിങ്ങളുടെ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കളെ പെട്ടെന്നു തന്നെ ഒഴിവാക്കുക.
. നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് ഉപകരണങ്ങളും മറ്റ് മെഷീനറികളും വാങ്ങാന്‍ ശ്രദ്ധിക്കുക.
. നിങ്ങളുടെ ബിസിനസ് എപ്പോഴും 'ലീന്‍ & അജൈല്‍' ആയിരിക്കണം. അതായത് ധൂര്‍ത്തും അനാവശ്യ ചെലവുകളും ഒഴിവാക്കി, തികച്ചും പ്രൊഫഷണല്‍ രീതികളിലൂടെ പ്രവര്‍ത്തിച്ച് ലാഭം നേടുക.
. കടകളിലും ഓഫീസുകളിലും ' ഓറഞ്ച് അലര്‍ട്ട്' വേണം- സമയം പാഴാക്കുക, അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിലെ അശ്രദ്ധ, ആവശ്യമില്ലാത്ത ഓഫീസ് ഉപകരണങ്ങള്‍ വാങ്ങുക എന്നിവ ഒഴിവാക്കാന്‍ ഇത് സഹായിക്കും.
. 'ടൈം & മോഷന്‍ സ്റ്റഡി' നടത്തുക. നിങ്ങളുടെ ബിസിനസിന് യോജിച്ച ഏറ്റവും മികച്ചതും ലാഭകരവുമായ പ്രവര്‍ത്തന ശൈലി എന്താണെന്നും ഏതെല്ലാം കാര്യങ്ങളില്‍ സമയവും പണവും പാഴാകുന്നു് എന്നും മനസിലാക്കാന്‍ ഇത് ആവശ്യമാണ്.
. യാത്രകളിലൂടെ കമ്പനിക്കുണ്ടാകുന്ന പാഴ്‌ച്ചെലവ് കുറയ്ക്കാന്‍ ശ്രദ്ധിക്കുക. എല്ലാ ജീവനക്കാരുടെയും കാര്യത്തില്‍ യാത്രാച്ചെലവില്‍ പ്രത്യേക ശ്രദ്ധ നല്‍കുക.
. ഓഫീസുകള്‍ മോടി പിടിപ്പിക്കാനും മറ്റും ഒരുപാട് പണം ചെലവാക്കുന്നത് ഒഴിവാക്കാം. മറ്റ് കമ്പനികളുമായി ഓഫീസിന്റെ സ്‌പേസ് പങ്കിടുന്നതും, കൂടുതല്‍ ജോലികള്‍ ഓണ്‍ലൈനായി ചെയ്യുന്നതും ഓഫീസിന്റെ ഒരു ഭാഗം വാടകയ്ക്കു നല്‍കുന്നതും എല്ലാം നിങ്ങള്‍ക്ക് ലാഭം നല്‍കും.
. നിങ്ങളുടെ ജീവനക്കാരെ ഒന്നിലേറെ തൊഴിലുകളില്‍ പരിശീലിപ്പിക്കുക. സാമ്പത്തിക മാന്ദ്യകാലത്തും മറ്റും ഇത് ഏറെ പ്രയോജനപ്പെടും.
. നിങ്ങളുടെ കമ്പനിക്ക് യോജിച്ച രീതിയില്‍ കഴിയുന്നത്ര ജോലികള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുക.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
100%
0
smile
0%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top