വിപ്ലവം സൃഷ്ടിക്കാന്‍ e-Clutch വാഹനങ്ങള്‍
സെമി ഓട്ടോമാറ്റിക് കാറുകളായിരിക്കും സമീപഭാവിയില്‍ ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാനെത്തുന്നത്
facebook
FACEBOOK
EMAIL
e-clutch-for-vehicles-will-create-a-new-revolution-in-automobile-industry

ട്ടോമാറ്റിക് കാറുകള്‍ എല്ലാ ബ്രാന്‍ഡിലും ലഭ്യമാണെങ്കിലും ഇന്ത്യക്കാര്‍ വാങ്ങാന്‍ കൂടുതല്‍ താല്‍പ്പര്യപ്പെടുന്നത് മാനുവല്‍ ഗിയര്‍ ഷിഫ്‌റ്റോടു കൂടിയ വാഹനങ്ങള്‍ തന്നെയാണ്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഇന്ധനക്ഷമതയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്നതാണ് ഇതിന് പ്രധാന കാരണം. പൊതുവേ ഓട്ടോമാറ്റിക് കാറുകള്‍ക്ക് മാനുവലിനെ അപേക്ഷിച്ച് ഇന്ധനക്ഷമത കുറവാണല്ലോ. ഓട്ടോമാറ്റിക് കാറുകളുടെ വില കൂടുതലാണെന്നതാണ് ഇവയുടെ ഡിമാന്റ് കുറയ്ക്കുന്ന മറ്റൊരു കാരണം. മാനുവല്‍ കാറുകള്‍ ഓടിച്ചുശീലിച്ചതുകൊണ്ട് അതുമാത്രം ഇഷ്ടപ്പെടുന്നവരും ഏറെ. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാണ് ഇ-ക്ലച്ച് സാങ്കേതികവിദ്യയോട് കൂടിയ സെമി ഓട്ടോമാറ്റിക് കാറുകള്‍.

ആറ് ലക്ഷം രൂപയില്‍ താഴെ വിലവരുന്ന എന്‍ട്രി ലെവല്‍ കാറുകളിലായിരിക്കും ഈ സംവിധാനം ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ ചെറുകാറുകള്‍ക്ക് മികച്ച വിപണിയുള്ള ഇന്ത്യയില്‍ ഇവയുടെ സ്വീകാര്യത കൂടാനാണ് സാധ്യത. ജര്‍മന്‍ കമ്പനിയായ ഷാഫ്‌ലര്‍ ടെക്‌നോളജീസാണ് സെമി ഓട്ടോമാറ്റിക് വാഹനങ്ങള്‍ക്കുള്ള ഇ-ക്ലച്ച് വികസിപ്പിക്കുന്നത്.

എന്താണ് സവിശേഷത?

ഇലക്ട്രോണിക് ക്ലച്ച് മാനേജ്‌മെന്റ് സംവിധാനമുള്ള സെമി ഓട്ടോമാറ്റിക് വാഹനങ്ങള്‍ക്ക് ക്ലച്ച് ഉണ്ടാകില്ല. ക്ലച്ച് ഉപയോഗിക്കാതെ തന്നെ ഗിയര്‍ മാറ്റാനാകും. ഗിയര്‍ ബോക്‌സുള്ള വാഹനത്തില്‍ ആക്‌സിലേറ്റര്‍, ബ്രേക്ക് പെഡലുകള്‍ മാത്രമേ ഉണ്ടാകൂ.


ഇപ്പോള്‍ വളരെ വ്യാപകമായിരിക്കുന്ന ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനെ(എ.എം.റ്റി) അപേക്ഷിച്ച് ഇവയ്ക്ക് ചെലവു കുറവായിരിക്കും. മാത്രമല്ല ഓട്ടോമാറ്റിക് കാറുകളെ അപേക്ഷിച്ച് ഇന്ധനക്ഷമത കൂടുതലുമായിരിക്കും. ഈ സാങ്കേതികവിദ്യയോട് കൂടിയ വാഹനങ്ങള്‍ ഈ വര്‍ഷം തന്നെ വിപണിയിലിറങ്ങാനാണ് സാധ്യത. നിലവിലുള്ള മാനുവല്‍ കാറുകളില്‍ പുതിയ സാങ്കേതികവിദ്യ പുനഃസ്ഥാപിക്കാനാകും. പെട്രോള്‍, ഡീസല്‍, ഹൈബ്രിഡ് കാറുകളെല്ലാം ഈ സാങ്കേതികവിദ്യയിലേക്ക് മാറ്റാനാകും. ബോഷും ഇ-ക്ലച്ച് മേഖലയില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.

ഇന്ത്യന്‍ വിപണിയെ അതീവ പ്രാധാന്യത്തോടെയാണ് ഷാഫ്‌ലര്‍ കാണുന്നത്. ചെറുകാര്‍ വിഭാഗത്തിലേക്ക് പുതുതായി വരുന്ന കാറുകളില്‍ ഇ-ക്ലച്ച് അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. ഈ വര്‍ഷം മധ്യത്തോടെ ഈ സാങ്കേതികവിദ്യയിലുള്ള വാഹനം പുറത്തിറക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇന്ത്യയിലെയും വിവിധ കാര്‍ നിര്‍മാതാക്കളുമായി ധാരണയിലെത്താനുള്ള ശ്രമത്തിലാണ് കമ്പനി.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top