Apr 05, 2018
ലക്ഷ്യം സമഗ്ര വികസനം ഡോ. എസ് സജികുമാര്‍
'മാലിന്യസംസ്‌കരണം, ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, സാമൂഹ്യ സംരംഭങ്ങളുടെ പ്രോത്സാഹനം, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ഊന്നല്‍' തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്യുന്നത്
facebook
FACEBOOK
EMAIL
drs-sajikumer

സംസ്ഥാനത്തിന്റെ വികസനത്തിന് ഒരു വ്യാവസായിക സംഘടന വഹിക്കേണ്ട ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് കൃത്യമായ ഇടപെടല്‍ നടത്താനുള്ള ശ്രമത്തിലാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ കേരള ഘടകത്തിന്റെ പുതിയ സാരഥി ഡോ. എസ് സജികുമാര്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തിന്റെ നട്ടെല്ലായ സേവന മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്ക് ഉതകും വിധത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനാണ് ഡോ. എസ് സജികുമാറിന്റെ നേതൃത്വത്തിലുള്ള സിഐഐ കേരള ഘടകം തയാറെടുക്കുന്നത്. ''മാലിന്യസംസ്‌കരണം, ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, സാമൂഹ്യ സംരംഭങ്ങളുടെ പ്രോത്സാഹനം, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ഊന്നല്‍ തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്യുന്നത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് സര്‍വീസ് ഇന്‍ഡസ്ട്രിയാണ്. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ സംവിധാനമുള്ള, മികച്ച ഗതാഗത സൗകര്യങ്ങളുള്ള പ്രദേശമായിരിക്കേണ്ടത് അതുകൊണ്ടു തന്നെ അങ്ങേയറ്റം പ്രാധാന്യമുള്ള കാര്യവുമാണ്. അതുപോലെ തന്നെ സാമൂഹ്യ പ്രതിബദ്ധതയുള്ള സോഷ്യല്‍ എന്റര്‍പ്രൈസുകളും സ്റ്റാര്‍ട്ടപ്പുകളും ഏറെ പ്രോത്സാഹനം അര്‍ഹിക്കുന്നുണ്ട്. ഇതെല്ലാം തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തന രൂപരേഖ തയാറാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,'' ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡിന്റെ സാരഥി കൂടിയായ ഡോ. എസ് സജികുമാര്‍ വിശദീകരിക്കുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top