Oct 31, 2017
ചുറുചുറുക്കിന്റെ രഹസ്യം പോസിറ്റീവ് ചിന്തകള്‍
വിവിധ രംഗങ്ങളിലെ പ്രശസ്തരോട് നിങ്ങള്‍ ചോദിക്കാനാഗ്രഹിച്ചത് ഞങ്ങള്‍ ചോദിക്കുന്നു; അവരുടെ ഉള്ളിലിരുപ്പ് അറിയാന്‍
facebook
FACEBOOK
EMAIL
dr-v-p-gangadharan-ullilirippu-in-dhanam

ഡോ. വി.പി ഗംഗാധരന്‍, കാന്‍സര്‍ രോഗ വിദഗ്ധന്‍

 

ഭക്ഷണ ശീലങ്ങള്‍?
പ്രഭാതഭക്ഷണത്തിന് ഇഡലിയും ചട്‌നിയുമാണ് ഇഷ്ടം. ഉച്ചയ്ക്ക് ചോറും പച്ചക്കറിയും, രാത്രി ചപ്പാത്തിയോ ചോറോ എന്തുമാകാം.


നിത്യോപയോഗ വസ്തുക്കളില്‍ ഇഷ്ടപ്പെട്ട ബ്രാന്‍ഡുകള്‍?
ഷൂസില്‍ ബാറ്റ, മൊബീലില്‍ സാംസംഗ്, ലാപ്ടോപ്പില്‍ എച്ച് പി, കാര്‍ ഇന്നോവ എന്നിവയാണ് പ്രിയങ്കരം.


ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം?
സ്‌നേഹമുള്ള കുടുംബം.


ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തികള്‍?
അച്ഛന്‍, ഡോ. മാത്യു പാറയ്ക്കന്‍, ഡോ. ശാന്ത, എന്റെ രണ്ടാമത്തെ സഹോദരന്‍ ഡോ. വി.പി ബാലചന്ദ്രന്‍.


അടുത്തിടെ ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കിയ നിമിഷം?
കൊറോണറി ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞു  ജോലിയില്‍ പ്രവേശിച്ചത്.


ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി?
അധാര്‍മിക മരുന്ന് പരീക്ഷണത്തിന് എതിരെ തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ നടത്തിയ പോരാട്ടം.


ജീവിതത്തില്‍ ഏറ്റവും പശ്ചാത്താപം തോന്നിയ നിമിഷം?
അമ്മക്ക് വയ്യാതിരുന്നപ്പോള്‍, 'അമ്മ ആഗ്രഹിച്ചപോലെ ഒപ്പമുണ്ടാകാന്‍ കഴിയാതിരുന്നത്.'


ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍?
എംടിയുടെ രണ്ടാമൂഴം, ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, കൂടാതെ വൈക്കം മുഹമ്മദ് ബഷീര്‍ കൃതികളും.


സംസാരിക്കാന്‍ താല്‍പ്പര്യമുള്ള വിഷയം?
കാന്‍സര്‍ സുരക്ഷ മുന്‍കരുതലുകള്‍.


റിട്ടയര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രായം?
മരണം വരെ സര്‍വീസില്‍ തുടരാനാണ് താല്‍പ്പര്യം.


എങ്ങനെയാണു റിലാക്‌സ് ചെയ്യുന്നത്?
പാട്ടു കേള്‍ക്കും, സിനിമകള്‍ കാണും, ഗെയിംസ് കളിക്കും.


മറ്റുള്ളവരില്‍ വെറുക്കുന്ന കാര്യങ്ങള്‍?
ചതി, വിശ്വാസ്യത ഇല്ലായ്മ.


വ്യക്തി ജീവിതത്തിലെ ലക്ഷ്യം?
കാന്‍സര്‍ രോഗികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിന് ഒരു എന്‍ജിഒ തുടങ്ങുക.


ഇഷ്ടപ്പെട്ട പാട്ടുകള്‍?
താമസമെന്തേ വരുവാന്‍... ഏകാന്തതയുടെ അപാരതീരം.., ഇനിയും പുഴ ഒഴുകും..,
ചാഹൂങ്കാ മേ തുജേ.., മാനസ മൈനേ വരൂ...


ഇഷ്ടപ്പെട്ട സിനിമകള്‍?
അടിമകള്‍, ഇരുട്ടിന്റെ ആത്മാവ്, ഒരു പെണ്ണിന്റെ കഥ.


ഒഴിവാക്കാനാവാത്ത ശീലം?
നഖം കടിക്കുന്ന ശീലം എനിക്ക് ഇന്നുവരെ മാറ്റാനായിട്ടില്ല. 

എങ്ങനെയാണ് ദേഷ്യം നിയന്ത്രിക്കുന്നത്?
ദേഷ്യം വരുത്തുന്ന സാഹചര്യങ്ങള്‍ കഴിയുന്നതും കണ്ടില്ലെന്നു നടിക്കും.


താങ്കളെക്കുറിച്ച് അധികം ആര്‍ക്കും അറിയാത്ത ഒരു കാര്യം?
ഞാന്‍ ഒരു ബാഡ്മിന്റണ്‍ കളിക്കാരനാണെന്നത്.


അടുത്തിടെ ജീവിതചര്യയില്‍ വരുത്തിയ മാറ്റം?
ഭക്ഷണം, ഉറക്കം, ജോലി എന്നിവയുടെ കാര്യത്തില്‍ അടുക്കും ചിട്ടയും കൊണ്ടുവന്നു.


ജീവിതത്തിലെ ഏറ്റവും വലിയ വിമര്‍ശക?
എന്റെ ഭാര്യ.


ജീവിതത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനം?
ഒരു ഓങ്കോളജിസ്റ്റ് ആകുക എന്നത്.


ജീവിതത്തില്‍ ആരോഗ്യവും ചുറുചുറുക്കും കാത്തുസൂക്ഷിക്കുന്നതിന്റെ രഹസ്യം?
എപ്പോഴും പോസിറ്റിവ് ആയി ചിന്തിക്കുന്നത്.


ആത്മീയത എന്നത് താങ്കളുടെ കാഴ്ചപ്പാടില്‍?
നാം നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കാതിരിക്കുക, മറ്റുള്ളവര്‍ നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക എന്നത്.


താങ്കളോട് ചോദിക്കണം എന്ന് ആഗ്രഹിക്കുന്നതും, എന്നാല്‍ ഇതുവരെ ചോദിക്കാത്തതുമായ ഒരു ചോദ്യം?


ആരാണ് ജീവിതത്തില്‍ വിജയിച്ച പുരുഷന്‍/സ്ത്രീ?


തീര്‍ത്ഥാടനത്തിനോ പ്രാര്‍ത്ഥനയ്‌ക്കോ പോകാതെ തന്നെ, വീട്ടുമുറ്റത്തു ശബരിമല പ്രസാദവും വേളാങ്കണ്ണി മാതാവിന്റെ രൂപവും സംസം ജലവും ആവശ്യപ്പെടാതെ തന്നെ ലഭിക്കുന്ന വ്യക്തിയാണ് യഥാര്‍ത്ഥ ജീവിത വിജയി.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top