കടലാസ് കമ്പനികളുടെ ഡയറക്ടര്‍മാര്‍ക്ക് പത്ത് വര്‍ഷം വരെ തടവ്ശിക്ഷയ്ക്ക് വകുപ്പ്
കടലാസ് കമ്പനികള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇത്തരം കമ്പനികളുടെ ഡയറക്ടര്‍മാരുടെ വിവരശേഖരണം നടത്തുകയാണ് സര്‍ക്കാര്‍
facebook
FACEBOOK
EMAIL
directors-of-the-paper-companies-have-been-sentenced-to-ten-years-in-prison

കടലാസ് കമ്പനികള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇത്തരം കമ്പനികളുടെ ഡയറക്ടര്‍മാരുടെ വിവരശേഖരണം നടത്തുകയാണ് സര്‍ക്കാര്‍. കടലാസില്‍ മാത്രം നിലകൊള്ളുന്ന കമ്പനികളുടെ ഡയറക്ടര്‍മാരായ ആളുകള്‍ മറ്റ് കമ്പനികളില്‍ ഡയറക്ടറാകുന്നത് സര്‍ക്കാര്‍ വിലക്കി. ഷെല്‍ കമ്പനികളുടെ പേരില്‍ അനധികൃതമായി ബാങ്ക് അക്കൗണ്ട് ഉണ്ടാക്കുകയും പണം വകമാറ്റി ചെലവഴിക്കുകയും ചെയ്താല്‍ സൈനിംഗ് അഥോറിറ്റിക്ക് പത്തു വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാനുള്ള വകുപ്പുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 

പേപ്പര്‍ കമ്പനികള്‍ക്കെതിരായ നടപടികളുടെ ഭാഗമായി രണ്ട് ലക്ഷത്തിലേറെ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകള്‍ കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. കടലാസ് കമ്പനികളെന്ന് സംശയം തോന്നിയ കമ്പനികളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കടലാസ് കമ്പനികളാണെന്ന് തെളിഞ്ഞാല്‍ ഡയറക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടയുണ്ടാകും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഷെല്‍ കമ്പനി ഡയറക്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. 

കടലാസ് കമ്പനികളുടെ കണക്കുകള്‍ ശരിയാക്കി നല്‍കിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ്, കമ്പനി സെക്രട്ടറി, കോസ്റ്റ് അക്കൗണ്ടന്റ്‌സ് എന്നീ പ്രൊഫഷണലുകള്‍ക്കെതിരെയും സര്‍ക്കാര്‍ നടപടിയുണ്ടായേക്കും. 

കള്ളപ്പണം വെളിപ്പിക്കുന്നതിനായി ബിസിനസുകാര്‍ സ്ഥിരമായി ചെയ്തു വന്നിരുന്ന രീതികളിലൊന്നാണ് ഷെല്‍ കമ്പനികളെന്നും കള്ളപ്പണത്തിന്റെ വ്യാപനം തടയുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യമെന്നുമാണ് കോര്‍പ്പറേറ്റ്കാര്യ മന്ത്രി പിപി ചൗധരിയുടെ വിശദീകരണം.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
2
smiletear
100%
0
smile
0%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top