ഡിജിറ്റൽ മാർക്കറ്റിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കാം ചില കാര്യങ്ങൾ
നിങ്ങളുടെ കമ്പനിയുടെ സേവനങ്ങള്‍,ഉല്‍പ്പന്നങ്ങള്‍ ഡിജിറ്റല്‍ ലോകത്ത് ശ്രദ്ധിക്കപ്പെടാൻ ചെയ്യേണ്ടത്‌
facebook
FACEBOOK
EMAIL
digitalmarketing-tips

നിരവധി കാര്യങ്ങളുണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ചെയ്യുമ്പോൾ ശ്രദ്ധകൊടുക്കേണ്ടത്

.കൃത്യമായ മാര്‍ക്കറ്റ് അനാലിസിസ് നടത്തുകയാണ് ആദ്യ പടി. ലക്ഷ്യമിടുന്ന ഓണ്‍ലൈന്‍ ഓഡിയന്‍സിനെ വ്യക്തമായി തിരിച്ചറിയണം. എതിരാളികളുടെ ഡിജിറ്റല്‍ സ്ട്രാറ്റജി കൃത്യമായി വിശകലനം ചെയ്യുകയും വേണം. അതില്‍ നിന്ന് വേറിട്ട് നില്‍ക്കുകയും, ലക്ഷ്യമിടുന്ന ഓഡിയന്‍സിലേക്ക് ശക്തമായി കടന്നെത്തുകയും ചെയ്യുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രീതി സ്വീകരിക്കണം.

.സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍ (SEO)

.കണ്ടന്റ് മാര്‍ക്കറ്റിംഗ്: അതായത് ലക്ഷ്യമിടുന്ന ഓഡിയന്‍സിനെ ആകര്‍ഷിക്കുന്ന പ്രസക്തവും വ്യത്യസ്തവുമായ ഉള്ളടക്കം സൃഷ്ടിച്ച്

വിതരണം ചെയ്യണം.

.യൂസര്‍ എക്‌സിപീരിയന്‍സ്: യൂസറുടെ സംതൃപ്തി ഉറപ്പാക്കുന്നതോ ഉയര്‍ത്തുന്നതോ ആയതെന്തും ഈ ഗണത്തില്‍ വരുന്നു. വെബ്‌സൈറ്റ് എപ്പോഴും ലളിതവും മൊബീല്‍ ഫ്രണ്ട്ലിയുമായിരിക്കണം. അതിസങ്കീര്‍ണമായ കാര്യങ്ങളിലേക്ക് ഓഡിയന്‍സ് ആകര്‍ഷിക്കപ്പെടണമെന്നില്ല. ഒറ്റ നോട്ടത്തില്‍ കാര്യങ്ങളറിയുമ്പോള്‍ തന്നെ വീണ്ടും വീണ്ടും  സന്ദര്‍ശിക്കാന്‍ അവര്‍ക്ക് തോന്നുകയും വേണം.

.ഗൂഗ്ള്‍ അനലിറ്റിക്‌സ് പോലുള്ള ടൂളുകള്‍ ഉപയോഗിച്ചുള്ള ഡാറ്റ അനലിറ്റിക്‌സ്

.വ്യക്തമായ സ്ട്രാറ്റജിയുടെ അടിസ്ഥാനത്തില്‍ പേ പെര്‍ ക്ലിക്ക് അഡ്വര്‍ടൈസിംഗും ലീഡ്‌സ് മാനേജ്‌മെന്റും.
വെബ്‌സൈറ്റ് സന്ദര്‍ശകരെ ഉപഭോക്താക്കളായി

.മാറ്റാനുള്ള കാര്യങ്ങള്‍. ഇതിന്റെ ശതമാനം വര്‍ധിക്കുന്തോറും ബിസിനസും വിപുലമാകും.
ഇത്തരത്തില്‍ ബഹുമുഖമായ കാര്യങ്ങള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
1
smile
100%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top