നികുതി ലാഭിക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങള്‍
നികുതിയിളവിന് എന്തൊക്കെ ചെയ്യണമെന്ന് അറിയാന്‍ ചില സെക്ഷനുകള്‍ പരിചയപ്പെടാം
facebook
FACEBOOK
EMAIL
different-ways-to-collect-tax

ടാക്‌സ് പ്ലാനിംഗിനെ ബുദ്ധിപൂര്‍വം വിനിയോഗിച്ചാല്‍ സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള മികച്ചൊരു ഉപാധിയായി അത് മാറും. വിവിധ സെക്ഷനുകളെ
കുറിച്ച് അറിയുന്നത് ടാക്‌സ് പ്ലാനിംഗിനെ സഹായിക്കും.

സെക്ഷന്‍ 80C

  • വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കുംഇതനുസരിച്ചുള്ള ഇളവുകള്‍ നേടാവുന്നതാണ്.
  • നികുതിദായകനായ വ്യക്തിയുടെയും പങ്കാളിയുടെയും മക്കളുടെയും പേരില്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയമായി അടച്ച തുക. ഹിന്ദു അവിഭക്ത കുടുംബമാണെങ്കില്‍ അതിലെ എല്ലാ അംഗങ്ങളുടെ പ്രീമിയവും ഇതിലേക്കായി കാണിക്കാം.
  • നികുതിദായകന്റെയോ, പങ്കാളിയുടെയോ, മക്കളുടെയോ പേരില്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ടിലേക്ക് (പി.പി.എഫ്) അടച്ച തുക.
  • നികുതിദായകന്റെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്), സൂപ്പര്‍ ആന്വേഷന്‍ ഫണ്ട്, ആര്‍.പി.എഫ് എന്നിവയിലേക്ക് അടച്ച തുക.
  • യു.ടി.ഐയുടെ യുലിപ്, എല്‍.ഐ.സിയുടെ മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയില്‍ നികുതിദായകന്‍േറയോ അല്ലെങ്കില്‍ അയാളുടെ പങ്കാളിയുടെയോ മക്കളുടെയോ പേരില്‍ നിക്ഷേപിച്ച തുക.
  • ഭവന വായ്പാ തിരിച്ചടവ് തുക, വീട് വാങ്ങിയതിന്റെ അല്ലെങ്കില്‍ നിര്‍മിച്ചതുമായി ബന്ധപ്പെട്ട സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍ എന്നിവ.
  • ഭവന വായ്പാ രംഗത്തുള്ള പൊതുമേഖലാ കമ്പനികളുടെ പ്രഖ്യാപിത പദ്ധതികളിലേക്കുള്ള നിക്ഷേപം.
  • നാഷണല്‍ ഹൗസിംഗ് ബാങ്കിന്റെ ഡെപ്പോസിറ്റ് പദ്ധതികളിലും പെന്‍ഷന്‍ ഫണ്ടിലുമുള്ള നിക്ഷേപം.
  • മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം, മ്യൂച്വല്‍ ഫണ്ടുകളുടെ പെന്‍ഷന്‍ ഫണ്ടുകളിലെ നിക്ഷേപം.
  • ഫുള്‍ടൈം കോഴ്‌സുകള്‍ക്ക് പഠിക്കുന്ന രണ്ടു കുട്ടികളുടെ ട്യൂഷന്‍ ഫീസ്.
  • ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ 5 വര്‍ഷത്തെക്കോ അതിലധികമോ നടത്തുന്ന സ്ഥിര നിക്ഷേപം.
  • 1987 ലെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് റൂള്‍സ് പ്രകാരം പോസ്റ്റ് ഓഫീസുകളിലെ 5 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപം.
  • 2004 ലെ സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമിലെ നിക്ഷേപം.
  • അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനികളുടെ ആന്വിറ്റി പ്ലാനിലേക്കുള്ള അടവ്.
  • പെണ്‍കുട്ടിയുടെ പേരില്‍ സുകന്യ സമൃദ്ധി സ്‌കീമിലേക്കുള്ള നിക്ഷേപം
  • അടിസ്ഥാനസൗകര്യ വികസനം, വൈദ്യുതോല്‍പ്പാദനം എന്നീ മേഖലകളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന പബ്ലിക് കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്തുന്ന മ്യൂച്വല്‍ ഫണ്ടുകളുടെ യൂണിറ്റുകള്‍ വാങ്ങാനായി നടത്തുന്ന നിക്ഷേപം.

 

സെക്ഷന്‍ 80CCC

നികുതി വിധേയമായ വരുമാനത്തില്‍ നിന്നും എല്‍.ഐ.സിയുടെയോ അല്ലെങ്കില്‍ അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനികളുടെയോ പെന്‍ഷന്‍ പദ്ധതിയിലേക്ക് അടച്ച തുകയ്ക്കാണ് ഈ സെക്ഷന്‍ പ്രകാരം ഇളവ് ലഭിക്കുക. ഇത് പരമാവധി ഒന്നര ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വ്യക്തികള്‍ക്ക് മാത്രമേ ഈ സെക്ഷന്‍ അനുസരിച്ചുള്ള നികുതി കിഴിവിന് അര്‍ഹതയുള്ളൂ.

 സെക്ഷന്‍ 80CCD

വ്യക്തികള്‍ക്ക് മാത്രമേ ഇതും ബാധകമാകുകയുള്ളൂ. സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതിയില്‍ നികുതിദായകര്‍ നടത്തിയിട്ടുള്ള നിക്ഷേപത്തിനാണ് ഇതിലൂടെ ഇളവ് ലഭിക്കുക. സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ പദ്ധതിയിലേക്ക് നിക്ഷേപിച്ച തുകയുടെ അല്ലെങ്കില്‍ മുന്‍ വര്‍ഷത്തെ ശമ്പളത്തിന്റെ 10 ശതമാനം തുക ഇതില്‍ ഏതാണോ കുറവ് അതിനാണ് ഇളവ് ലഭിക്കുക. മറ്റുള്ളവര്‍ക്ക് നിക്ഷേപിച്ച തുകയുടെ അല്ലെങ്കില്‍ മൊത്തം വരുമാനത്തിന്റെ 10 ശതമാനം ഇതില്‍ ഏതാണോ കുറവ് അതിന് ഇളവ് ലഭിക്കും.

 സെക്ഷന്‍ 80CCD (1B)

നികുതിദായകനായ ഒരു വ്യക്തിക്ക് പ്രതിവര്‍ഷം 50,000 രൂപ നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ (ചജട) നിക്ഷേപിക്കാം. ഇതിന് പൂര്‍ണ്ണമായ നികുതി ഇളവ് ലഭിക്കുന്നതാണ്. ആദായനികുതി നിയമം സെക്ഷന്‍ 80ഇഇഋ പ്രകാരം സെക്ഷന്‍ 80ഇ, 80ഇഇഇ, 80ഇഇഉ എന്നിവയിലൂടെയെല്ലാം നേടുന്ന നികുതി ഇളവ് പരമാവധി ഒന്നര ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. എന്നാല്‍ സെക്ഷന്‍ 80ഇഇഉ (1ആ) ലെ ആനുകൂല്യം പ്രത്യേകമായി ഉപയോഗപ്പെടുത്താമെന്നതിനാല്‍ ഇവയില്‍ എല്ലാമായി ലഭിക്കുന്ന നികുതി ഇളവ് 2 ലക്ഷം രൂപയായി ഉയരുന്നതാണ്.

  സെക്ഷന്‍ 80CCG

വ്യക്തികള്‍ക്ക് മാത്രമേ ഇതിന്റെ ആനുകൂല്യം ലഭിക്കുകയുള്ളൂ. കേന്ദ്ര സര്‍ക്കാരിന്റെ രാജീവ് ഗാന്ധി ഇക്വിറ്റി സേവിംങ്‌സ് സ്‌കീം പ്രകാരം വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നതിനോ ഓഹരി അധിഷ്ഠിത ഫണ്ടുകളുടെ യൂണിറ്റുകള്‍ വാങ്ങുന്നതിനോ ഉപയോഗിക്കുന്ന തുകക്കാണ് ഇളവ് ലഭിക്കുക. 3 വര്‍ഷത്തെ ലോക്ക്-ഇന്‍-പിരീഡ് നിക്ഷേപത്തിന് ബാധകമാണ്. ഓഹരി വിപണിയില്‍ ആദ്യമായി നിക്ഷേപം നടത്തുന്നവരും വാര്‍ഷിക വരുമാനം 12 ലക്ഷം രൂപയില്‍ കവിയാത്ത വരുമായവര്‍ക്കാണ് ഈ ആനുകൂല്യം. നിക്ഷേപത്തിന്റെ 50 ശതമാനം അഥവാ പരമാവധി 25,000 രൂപയുടെ ഇളവാണ് ഇതിലൂടെ ലഭിക്കുക. തുടര്‍ച്ചയായി 3 വര്‍ഷത്തേക്ക് ഈയൊരു ആനുകൂല്യം നിക്ഷേപകര്‍ക്ക് നേടാനാകും.

  സെക്ഷന്‍ 80D

വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. നികുതിദായകനും പങ്കാളിക്കും മക്കള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സിനായി ചെലവഴിച്ച പരമാവധി 25,000 രൂപയുടെ ഇളവാണ് ഇതിലൂടെ നേടാനാകുക. രക്ഷകര്‍ത്താക്കള്‍ക്കായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം ഇനത്തിലും 25,000 രൂപയുടെ ഇളവ് ലഭിക്കും. ഇന്‍ഷുറന്‍സ് ഇല്ലാത്ത 60 വയസിന് മുകളില്‍ പ്രയമുള്ളവരുടെ 30,000 രൂപ വരെയുള്ള ചികില്‍സാ ചെലവുകള്‍ക്കും കിഴിവ് നേടാം. എന്നാല്‍ ഇതിലേക്കായി കാഷ് പേയ്‌മെന്റ് ഒഴികെയുള്ള മാര്‍ഗങ്ങളേ സ്വീകരിക്കാവൂ എന്ന നിബന്ധനയുണ്ട്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top