Nov 03, 2017
ഫണ്ടുകള്‍ പലത്, നേട്ടവും വ്യത്യസ്തം
വിവിധതരം ഫണ്ടുകളെയും അവയുടെ നേട്ട സാധ്യതകളെയും പരിചയപ്പെടുത്തുന്നു
facebook
FACEBOOK
EMAIL
different-funds-with-different-achievements

മ്യൂച്വല്‍ ഫണ്ടുകള്‍ പലതുണ്ട്. പ്രത്യേക മേഖലകളില്‍ നിക്ഷേപിക്കുന്നതാണ് ചിലത്. മറ്റു ചിലത് പ്രത്യേക തീമുകളാകും മാനദണ്ഡമാക്കുക. അങ്ങനെയുള്ളവയെയും അവയുടെ നേട്ടത്തെയും കുറിച്ച് അറിയാം

സെക്ടര്‍ ഫണ്ടുകള്‍

പേരു സൂചിപ്പിക്കുന്നതുപോലെ ഏതെങ്കിലുമൊരു പ്രത്യേക സെക്ടറില്‍ മാത്രമായി നിക്ഷേപം നടത്തുന്ന ഫണ്ടുകളാണ് സെക്ടര്‍ ഫണ്ടുകള്‍. അതായത് ഐടി സെക്ടര്‍ ഫണ്ടുകളാണെങ്കില്‍ സാങ്കേതികവിദ്യയിലധിഷ്ഠിതമായ കമ്പനികളുടെ ഓഹരികളിലായിരിക്കും പ്രധാനമായും നിക്ഷേപം നടത്തുക. ഈ സെക്ടറിന്റെ പ്രകടനത്തിനെ ആശ്രയിച്ചിരിക്കും ഈ ഫണ്ടുകളില്‍ നിന്നുള്ള നേട്ടം. ഇത്തരം ഫണ്ടുകള്‍ ഉയര്‍ന്ന നേട്ടം നല്‍കാറുണ്ടെങ്കിലും ഡൈവേഴ്‌സിഫൈഡ് സെക്ടര്‍ ഫ
ണ്ടുകളെ അപേക്ഷിച്ച് കൂടുതല്‍ നഷ്ട സാധ്യതയുള്ളവയായിരിക്കും. ബാങ്കിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍, എഫ്എംസിജി കമ്പനികള്‍ എന്നിങ്ങനെ വിവിധ സെക്ടറുകളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകള്‍ ലഭ്യമാണ്.

        ചില സെക്ടര്‍ ഫണ്ടുകളുടെ പ്രകടനം


ഹൈബ്രിഡ് ഫണ്ടുകള്‍

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഒന്നിലധികം മേഖലകളില്‍ നിന്നുള്ള ഓഹരികളുടെ ശേഖരമാണ് ഈ ഫണ്ടുകളിലുണ്ടാവുക. ഇക്വിറ്റി, ഡെറ്റ്, ചിലപ്പോള്‍ സ്വര്‍ണം അങ്ങനെ വിവിധ അസറ്റ് ക്ലാസുകളെ ഈ ഫണ്ടില്‍ ഉള്‍പ്പെടുത്താറുണ്ട്. ഓരോ അസറ്റ് ക്ലാസിലും എത്ര ശതമാനം നിക്ഷേപിക്കുന്നു എന്നതിനെ അനുസരിച്ച് ഇക്വിറ്റി ഓറിയന്റഡ് ഹൈബ്രിഡ്, ഡെറ്റ് ഓറിയന്റഡ് ഹൈബ്രിഡ് എന്നൊക്കെ തരംതിരിവുകളുണ്ട്.

ഇക്വിറ്റി ഓറിയന്റഡ് ഹൈബ്രിഡ് ഫണ്ടുകള്‍

ബാലന്‍സ്ഡ് ഫണ്ടുകളെന്നും ഈ ഫണ്ടുകള്‍ അറിയപ്പെടുന്നു. മൊത്തം ഫണ്ടിന്റെ 65 ശതമാനം വരെ ഇക്വിറ്റി ഷെയറുകളിലും 35 ശതമാനം വരെ ഡെറ്റ് ഇന്‍സ്ട്രുമെന്റുകളിലുമാണ് ഫണ്ടു നിക്ഷേപം നടത്തുന്നത്. ഇക്വിറ്റിയിലെ നിക്ഷേപമാണ് നിര്‍ണായകമായ ഘടകം. ഡെറ്റ് നിക്ഷേപം ഫണ്ടിന്റെ റിട്ടേണില്‍ സ്ഥിരത ഉറപ്പാക്കുന്നതോടൊപ്പം വിപണി താഴേക്കു പോകുന്ന അവസരത്തില്‍ ഒരു കുഷ്യനായും നിലനില്‍ക്കും.

        ഇക്വിറ്റി ഓറിയന്റഡ് ഹൈബ്രിഡ് ഫണ്ടുകളുടെ പ്രകടനം

തീമാറ്റിക് ഫണ്ടുകള്‍

ഏതെങ്കിലും ഒരു പ്രത്യേക തീമിനെ അടിസ്ഥാനമാക്കി നിക്ഷേപം നടത്തുന്ന ഫണ്ടുകളാണിത്. അതായത് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടുകളാണെടുക്കുന്നതെന്നു കരുതുക. അപ്പോള്‍ സിമന്റ്, സ്റ്റീല്‍, ടെലികോം, പവര്‍, ബാങ്കിംഗ് തുടങ്ങി ഇന്‍ഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന എല്ലാ കമ്പനികളുടെയും ഓഹരികളെ നിക്ഷേപത്തിനായി പരിഗണിക്കുന്നു. സെക്ടര്‍ ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ഫണ്ടുകളിലെ നിക്ഷേപം കുറച്ചു കൂടി വിപുലമാണ്.

                  ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടുകളുടെ പ്രകടനം


ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ് സ്‌കീമുകള്‍ (E-LS-S)

നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ്, പിപിഎഫ്, ബാങ്ക് ഡെപ്പോസിറ്റ് തുടങ്ങി ഇന്‍കം ടാക്‌സ് ആക്ടിന്റെ 80 സി വകുപ്പ് പ്രകാരം നികുതി കിഴിവ് ലഭിക്കുന്ന നിരവധി നിക്ഷേപ മാര്‍ഗങ്ങളുണ്ട്. ഇതെല്ലാം ഉറപ്പായ റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്ന ഡെറ്റ് നിക്ഷേപങ്ങളാണ്. അതേസമയം, ദീര്‍ഘകാലത്തേക്ക് പണപ്പെരുപ്പം കൂടി കണക്കിലെടുത്തുകൊണ്ടുള്ള റിട്ടേണ്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന ഫണ്ടുകളാണ് ഇഎല്‍എസ്എസ്. നികുതി ആനുകൂല്യം ലഭിക്കുന്ന പദ്ധതികളില്‍ ഏറ്റവും കുറവ് ലോക്ക്ഇന്‍ പീരിയഡ് ആണ് ഇല്‍എസ്എസിന്റെ പ്രത്യേകത. പിപിഎഫിന് 15 വര്‍ഷവും ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് അഞ്ചു വര്‍ഷവും ലോക്ക്ഇന്‍ പീരിയഡ് ഉള്ളപ്പോള്‍ ഇഎല്‍എസ്എസിന്റെ ലോക്ക് ഇന്‍ പീരിയഡ് മൂന്നു വര്‍ഷം മാത്രമാണ്. നികുതി ആനുകൂല്യം നേടാനായി ഒരു വ്യക്തിക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1,50,000 രൂപ വരെ നിക്ഷേപിക്കാം.

                 ഇഎല്‍എസ്എസ് ഫണ്ടുകളുടെ പ്രകടനം

                              ഓരോ ഫണ്ടുകളുടെയും ആസ്തിമൂല്യം

NOTE: മ്യൂച്വല്‍ഫണ്ട് സ്‌കീമുകളുടെ തരംതിരിവുകളും വേര്‍തിരിവും സംബന്ധിച്ച് അടുത്തിടെ സെബി പുതിയ നിയമം ഇറക്കിയിരുന്നു. ഒരേ വിഭാഗത്തില്‍ ഒന്നിലധികം ഫണ്ടുകള്‍ അവതരിപ്പിക്കുന്നതൊഴിവാക്കി ഫണ്ടുകളുടെ പൊതുസ്വഭാവം കണക്കിലെടുത്തുകൊണ്ട് ഒറ്റ ഫണ്ടാക്കി മാറ്റണമെന്നാണ് സെബിയുടെ നിര്‍ദേശം. ഇതു നടപ്പിലാവുമ്പോള്‍ ഫണ്ടുകളുടെ എണ്ണം പകുതിയായി കുറഞ്ഞേക്കും.
source: amfiindia.com

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top