Feb 27, 2018
ധനം റീറ്റെയ്ല്‍ സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2018 അറിയാം, റീറ്റെയ്ല്‍ മേഖലയിലെ പുതുവഴികള്‍
റീറ്റെയ്ല്‍ മേഖലയിലെ പുതുചലനങ്ങളറിയാന്‍ വീണ്ടും കൊച്ചിയില്‍ വേദിയൊരുങ്ങുന്നു ധനം ബിസിനസ് മാഗസിന്‍ ആതിഥ്യം വഹിക്കുന്ന രണ്ടാമത് റീറ്റെയ്ല്‍ സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് മാര്‍ച്ച് പത്തിന് കൊച്ചിയില്‍ നടക്കും.
facebook
FACEBOOK
EMAIL
dhanam-retail-summit-and-award-nite-2018

റീറ്റെയ്ല്‍ മേഖലയിലെ പ്രമുഖര്‍ ഒന്നിക്കുന്ന ധനം റീറ്റെയ്ല്‍ സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിന്റെ രണ്ടാം എഡിഷന്‍ മാര്‍ച്ച് 17ന് കൊച്ചിയില്‍

റീറ്റെയ്ല്‍ മേഖലയിലെ പുതുചലനങ്ങളറിയാന്‍ വീണ്ടും കൊച്ചിയില്‍ വേദിയൊരുങ്ങുന്നു. ധനം ബിസിനസ് മാഗസിന്‍ ആതിഥ്യം വഹിക്കുന്ന രണ്ടാമത് റീറ്റെയ്ല്‍ സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് മാര്‍ച്ച് പത്തിന് കൊച്ചിയില്‍ നടക്കും.

റീറ്റെയ്ല്‍ മേഖലയിലെ പുതുമകള്‍ (Innovation in Retail) എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സമിറ്റ്, റീറ്റെയ്ല്‍ മേഖലയിലെ നിലവിലെ സാഹചര്യങ്ങളില്‍ ഏറ്റവും പ്രസക്തമായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.

''ദക്ഷിണേന്ത്യയിലെ തന്നെ, റീറ്റെയ്ല്‍ രംഗത്തെ ഏറ്റവും വലിയ സംഗമത്തിനാണ് ധനം വേദിയൊരുക്കുന്നത്. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് റീറ്റെയ്ല്‍ രംഗം. ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന്റെ റീറ്റെയ്ല്‍ മേഖല സംരംഭകരുടെയും തൊഴിലന്വേഷകരുടെയും ഇഷ്ടകേന്ദ്രം കൂടിയാണ്. അതുകൊണ്ടാണ് ഈ രംഗത്തെ സാധ്യതകളും വരാനിരിക്കുന്ന മാറ്റങ്ങളും ചര്‍ച്ച ചെയ്യുന്ന സമിറ്റിന് പ്രസക്തി വര്‍ധിക്കുന്നത്,'' ധനം ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്റ്റുമായ കുര്യന്‍ ഏബ്രഹാം പറയുന്നു.

സമ്പദ്‌വ്യവസ്ഥ അതിവേഗ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. റീറ്റെയ്ല്‍ മേഖലയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ സര്‍വതലങ്ങളെയും സ്പര്‍ശിക്കുന്നതിനാല്‍ ഇതേ കുറിച്ചുള്ള അവബോധം എല്ലാ രംഗത്തെയും സംരംഭകര്‍ക്ക് അനിവാര്യമാണ്. അതിനുള്ള പ്ലാറ്റ്‌ഫോമാണ് ധനം ഒരുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റീറ്റെയ്ല്‍ മേഖലയിലെ പ്രത്യേകിച്ച് കേരളത്തിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് ഏറ്റവും പ്രസക്തമായ വിഷയങ്ങളാണ് ധനം റീറ്റെയ്ല്‍ സമിറ്റില്‍ ചര്‍ച്ച ചെയ്യുന്നത്. സംരംഭകര്‍ക്കു മാത്രമല്ല ഈ മേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഏവര്‍ക്കും നൂതന പ്രവണതകളും പുതിയ ദിശാബോധവും നല്‍കും വിധത്തിലാണ് ചര്‍ച്ചകളും സംവാദങ്ങളും ക്രമീകരിച്ചിരിക്കുന്നത്.

സമിറ്റില്‍ ചര്‍ച്ച ചെയ്യുന്ന മുഖ്യ വിഷയങ്ങള്‍

റീറ്റെയ്ല്‍ മേഖലയിലെ ദേശീയ, രാജ്യാന്തര പ്രവണതകള്‍

റീറ്റെയ്ല്‍ രംഗത്തെ പുതുവിജയ തന്ത്രങ്ങള്‍

റീറ്റെയ്ല്‍ രംഗത്ത് ടെക്‌നോളജിയുടെ സ്വാധീനം

വിജയകരമായ ബ്രാന്‍ഡുകളും ബിസിനസ് മോഡലും

കെട്ടിപ്പടുക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

ദക്ഷിണേന്ത്യയിലെ റീറ്റെയ്ല്‍, ഫ്രാഞ്ചൈസി രംഗത്തെ സാധ്യതകള്‍

ഇ കൊമേഴ്‌സും ഡിജിറ്റല്‍ സാങ്കേതികവിദ്യകളും എങ്ങനെയാകും റീറ്റെയ്ല്‍ മേഖലയുടെ ഭാവിയെ മാറ്റിവരയ്ക്കുകമാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവ എങ്ങനെയാണ് ഉപഭോക്താക്കളുടെ വാങ്ങല്‍ ശീലത്തെ മാറ്റുന്നത്റീറ്റെയ്ല്‍ മേഖലയിലെ കീഴ്‌മേല്‍ മറിക്കലുകള്‍ സൃഷ്ടിക്കുന്ന ബിസിനസ് അവസരങ്ങള്‍

പ്രോത്സാഹനമേകി പുരസ്‌കാരങ്ങള്‍

റീറ്റെയ്ല്‍ മേഖലയിലെ സംസ്ഥാനത്തെ സംരംഭകര്‍ക്ക് ഇതാദ്യമായി മികവിനുള്ള പുരസ്‌കാരം ഏര്‍പ്പെടുത്തിയ ധനം ബിസിനസ് മാഗസിന്‍, റീറ്റെയ്ല്‍ സമിറ്റിന്റെ രണ്ടാം എഡിഷനിലും പ്രതിഭകളെ ആദരിക്കുന്നുണ്ട്.

വിവിധ വിഭാഗങ്ങളിലായുള്ള പുരസ്‌കാര ജേതാക്കളെ നിശ്ചയിക്കുന്നത് അസ്വാനി ലച്ച്മന്‍ദാസ് ഗ്രൂപ്പ് മാനേ
ജിംഗ് ഡയറക്റ്റര്‍ ദീപക് അസ്വാനിയുടെ നേതൃത്വത്തില്‍ പ്രമുഖര്‍ അണിനിരക്കുന്ന ജൂറിയാണ്.

Women Power in Retail

റീറ്റെയ്ല്‍ രംഗത്തെ പ്രമുഖ വനിതാ സാരഥികളെ അണിനിരത്തി കൊണ്ട് സവിശേഷമായൊരു പാനല്‍ ചര്‍ച്ചയ്ക്കും ധനം റീറ്റെയ്ല്‍ സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് വേദിയാകുന്നു. റീറ്റെയ്ല്‍ രംഗത്തെ വേറിട്ട കാഴ്ചപ്പാടുകളും വിജയവഴികളും പാനല്‍ ചര്‍ച്ചയില്‍ വെച്ച് വനിതാ സാരഥികള്‍ വിശദീകരിക്കും

പ്രദര്‍ശനത്തിനും അവസരം

റീറ്റെയ്ല്‍ രംഗത്തെ പുതിയ സാങ്കേതിക വിദ്യകള്‍, പുതിയ ഉല്‍പ്പന്നങ്ങള്‍, ഫ്രാഞ്ചൈസി ബിസിനസ് അവസരങ്ങള്‍, മറ്റ് ബിസിനസ് അവസരങ്ങള്‍ എന്നിവ സംസ്ഥാനത്തിനകത്തും പുറത്തും നിന്നെത്തുന്ന 500 ലേറെ പ്രതിനിധികള്‍ക്കു മുന്നില്‍ അണിനിരത്താനുള്ള അസുലഭ അവസരവും സമിറ്റ് ഒരുക്കുന്നുണ്ട്. കോണ്‍ഫറന്‍സ് വേദിക്ക് സമീപം തന്നെ സജ്ജമാക്കുന്ന എക്‌സിബിഷന്‍ സ്റ്റാളുകളില്‍ ഇവ പ്രദര്‍ശിപ്പിക്കാം.

എങ്ങനെ സംബന്ധിക്കാം?

സമിറ്റില്‍ പ്രതിനിധിയായെത്തുന്നതിന് രജിസ്‌ട്രേഷന്‍ നിരക്ക് 5,500 രൂപയാണ്. 18 ശതമാനം ജിഎസ്ടി അടക്കം ഫീസ് 6,490 രൂപയാകും. ഏര്‍ളി ബേര്‍ഡ് ഓഫറും ലഭ്യമാക്കുന്നുണ്ട്. ഇതിന് അടിസ്ഥാന ഫീസായ 4,500 രൂപയോടൊപ്പം 18 ശതമാനം ജിഎസ്ടി അടക്കം 5,301 രൂപ മതിയാകും. 

സ്‌പോട്ട് രജിസ്‌ട്രേഷന് അടിസ്ഥാന ഫീസ് നിരക്ക് 6,500 രൂപയാണ്. ജിഎസ്ടി അടക്കം ഇത് 7,670 രൂപയാകും.

ഇത് കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക നിരക്കുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും ഫാക്കല്‍റ്റികള്‍ക്കും അടിസ്ഥാന നിരക്ക് 3,000 രൂപയാണ്. ജിഎസ്ടി അടക്കം 3,540 രൂപയാണ് ഒരു പ്രതിനിധിക്ക് ചെലവ് വരിക.

ഒപ്പം ഗ്രൂപ്പ് രജിസ്‌ട്രേഷനും ധനം വരിക്കാര്‍ക്കും പ്രത്യേക ഇളവുകളുമുണ്ട്. ധനം വരിക്കാര്‍ക്ക് 500 രൂപ ഇളവ് ലഭിക്കും. മൂന്നോ അതിലധികമോ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിന് 10 ശതമാനവും പത്തിലധികം പേരുള്ള ഗ്രൂപ്പിന് 20 ശതമാനവും ഇളവ് ലഭിക്കും.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ഫോണ്‍: 0484 2315840, 2316494. 9072570051                                        ഇമെയ്ല്‍: mail@dhanam.in വെബ്‌സൈറ്റ്: http://www.dhanamonline.com/

Register Now

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top