Feb 12, 2018
ധനം ഫിനാന്‍സ് വുമണ്‍ ഓഫ് ദി ഇയര്‍ 2017 (Finance Woman of the Year)
ഫോര്‍ച്യൂണ്‍ മാസികയുടെ 'മോസ്റ്റ് പവര്‍ഫുള്‍ വിമന്‍ ഇന്‍ ബിസിനസ്' പട്ടികയില്‍ ഏഴാം സ്ഥാനം ആലീസ് വൈദ്യനായിരുന്നു.
facebook
FACEBOOK
EMAIL
dhanam-finance-women-of-the-year-alice-vaidyan

ആലീസ് ജി വൈദ്യന്‍
ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്റ്റര്‍ ജിഐസി- റി

ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്റ്ററാകുന്ന ആദ്യ വനിതാ ഓഫീസറാണ് ആലീസ് ജി വൈദ്യന്‍. കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഒന്നിന്റെ ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്റ്റര്‍ പദവിയിലെത്തുന്ന ആദ്യ വനിതയും. മലയാളികളുടെ അഭിമാനം. ഇന്‍ഷുറന്‍സ്, റിഇന്‍ഷുറന്‍സ് മേഖലയില്‍ 30 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ആലീസ് വൈദ്യന്‍ ഇന്ത്യയുടെ ബിസിനസ് മേഖലയെ വിസ്മയിപ്പിച്ചത് കഴിഞ്ഞ വര്‍ഷം ജിഐസിയെ ഓഹരിവിപണിയില്‍ എത്തിച്ചാണ്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ തുടക്കം കുറിച്ച ആദ്യത്തെ പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ മേധാവി ഇതിലൂടെ സൃഷ്ടിച്ച റെക്കോഡുകളും പലത്. കാരണം, ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐപിഒയ്ക്കാണ് അന്ന് വിപണി സാക്ഷ്യം വഹിച്ചത്. ആലീസ് വൈദ്യന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്ന്. ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഫെല്ലോ ആയ ആലീസ് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും യുഎസ്എയിലെ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് പരിശീലനവും നേടിയിട്ടുണ്ട്.

നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങളും അവരെ തേടിയെത്തിയിട്ടുണ്ട്. ബിസിനസ് ടുഡേ 2016 ലും 2017 ലും പുറത്തിറക്കിയ ഇന്ത്യന്‍ ബിസിനസ് രംഗത്തെ 30 ശക്തരായ വനിതകളുടെ ലിസ്റ്റില്‍ ആലീസുണ്ട്. ഫോര്‍ച്യൂണ്‍ മാസികയുടെ 'മോസ്റ്റ് പവര്‍ഫുള്‍ വിമന്‍ ഇന്‍ ബിസിനസ്' പട്ടികയില്‍ ഏഴാം സ്ഥാനം ആലീസ് വൈദ്യനായിരുന്നു. എല്‍ഐസി, കെന്‍ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, ഇന്ത്യന്‍ റജിസ്റ്റര്‍ ഓഫ് ഷിപ്പിംഗ്, ജിഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഡയറക്റ്റര്‍ ബോര്‍ഡില്‍ അംഗമാണ്.

ബാങ്കോക്ക് ആസ്ഥാനമായുള്ള ഏഷ്യന്‍ റി ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, യുഎസ്എ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഇന്‍ഷുറന്‍സ് സൊസൈറ്റി എന്നിവയുടെ കൗണ്‍സില്‍ അംഗമായും ആലീസ് ജി വൈദ്യന്‍ പ്രവര്‍ത്തിക്കുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top