Feb 12, 2018
ധനം ഫിനാന്‍സ് മാന്‍ ഓഫ് ദി ഇയര്‍ 2017 (Finance Person of the Year)
ആരെയും ആകര്‍ഷിക്കുന്ന, എപ്പോഴും ഊര്‍ജസ്വലമായ വ്യക്തിത്വവും പ്രവര്‍ത്തനശൈലിയും ബാങ്കിംഗ് മേഖലയില്‍ ശ്യാം ശ്രീനിവാസന് ഒരു വേറിട്ട ഇടം തന്നെ നേടിക്കൊടുത്തിട്ടുണ്ട്
facebook
FACEBOOK
EMAIL
dhanam-finance-man-of-the-year-shaym-sreenivas

ശ്യാം ശ്രീനിവാസന്‍
മാനേജിംഗ് ഡയറക്റ്റര്‍ & ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍, ഫെഡറല്‍ ബാങ്ക്

ഫെഡറല്‍ ബാങ്കിന്റെ മേക്കോവര്‍ മാന്‍ ആണ് ശ്യാം ശ്രീനിവാസന്‍. ഇന്ത്യയിലെ സ്വകാര്യ കൊമേഷ്യല്‍ ബാങ്കുകളുടെ മുന്‍ നിരയിലുള്ള ഫെഡറല്‍ ബാങ്കിന്റെ ഡിജിറ്റല്‍ മാറ്റത്തിന് വഴിയൊരുക്കിയതോടൊപ്പം പുതിയ കാലത്തിലെ വളര്‍ച്ചയ്ക്ക് വേണ്ട ഫാസ്റ്റ് ട്രാക്ക് ആശയങ്ങളിലൂടെ ഈ സ്ഥാപനത്തെ പുതിയ ഉയരങ്ങളിലെത്തിച്ചത് മറ്റാരുമല്ല. മാറ്റങ്ങള്‍ മുന്‍പേ തിരിച്ചറിയുന്ന, വെല്ലുവിളികള്‍ നമ്മുടെ മികവ് തെളിയിക്കും എന്ന് വിശ്വസിക്കുന്ന, ടീമിനെ തനിക്കൊപ്പം വളര്‍ത്തുന്ന ശ്യാം ശ്രീനിവാസന്‍ ഫെഡറല്‍ ബാങ്കിനെ ഇന്നത്തെ മൂന്ന് ബില്യണ്‍ ഡോളര്‍ കമ്പനിയാക്കുന്നതില്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്.

ആരെയും ആകര്‍ഷിക്കുന്ന, എപ്പോഴും ഊര്‍ജസ്വലമായ വ്യക്തിത്വവും പ്രവര്‍ത്തനശൈലിയും ബാങ്കിംഗ് മേഖലയില്‍ ശ്യാം ശ്രീനിവാസന് ഒരു വേറിട്ട ഇടം തന്നെ നേടിക്കൊടുത്തിട്ടുണ്ട്.

റീജണല്‍ എന്‍ജിനീയറിംഗ് കോളെജ് തിരുച്ചിറപ്പള്ളിയിലും കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലുമായി വിദ്യാഭ്യാസം നേടി, ലണ്ടന്‍ ബിസിനസ് സ്‌കൂളില്‍ നിന്ന് ലീഡര്‍ഷിപ്പ് ഡെവലപ്‌മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയ ശ്യാം ശ്രീനിവാസന്‍ 2010 സെപ്റ്റംബര്‍ 23നാണ് ഫെഡറല്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായി സ്ഥാനമേല്‍ക്കുന്നത്. മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലും സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലും ബാങ്കിംഗ് രംഗത്ത് പ്രവര്‍ത്തിച്ച അനുഭവ പരിജ്ഞാനവുമായാണ് അദ്ദേഹം ഇവിടെ എത്തുന്നത്. വര്‍ഷങ്ങളായി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന ഫെഡറല്‍ ബാങ്കിന്റെ നിക്ഷേപകരും ഇപ്പോള്‍ വലിയ നേട്ടമാണ് ഉണ്ടാക്കുന്നത്. ഫെഡറല്‍ ബാങ്കിനെ ഡിജിറ്റല്‍വല്‍കരിക്കുന്നതിലും ശ്യാം ശ്രീനിവാസന്‍ പ്രധാന പങ്കുവഹിച്ചു. ഡിജിറ്റല്‍ ആപ്ലിക്കേഷനിലൂടെ എക്കൗണ്ട് തുറക്കാനുള്ള സൗകര്യം - ഫെഡ്ബുക്ക് സെല്‍ഫി അവതരിപ്പിക്കുന്നതിലും അദ്ദേഹം നേതൃത്വം നല്‍കി.

മികച്ച പ്രഭാഷകനെന്ന നിലയില്‍ ശ്രദ്ധേയനായ അദ്ദേഹം ഐബിഎ ഡെപ്യൂട്ടി ചെയര്‍മാന്‍ പദവി ഉള്‍പ്പെടെ ബാങ്കിംഗ് മേഖലയില്‍ നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top