Jun 29, 2018
കര്‍ട്ടന്‍ ഉയരുന്നു, മികവിന്റെ കാഴ്ചകളിലേക്ക്
ജൂലൈ 26 ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് അവതരിപ്പിക്കുന്നത് പുതുമകളുടെ ഉത്സവം
facebook
FACEBOOK
EMAIL
dhanam-business-summit-and-award-nite-2018

'വ്യവസായങ്ങളും സംരംഭങ്ങളും ഇന്ത്യ നേരിടുന്ന പല പ്രശ്‌നങ്ങളുടെയും പരിഹാരങ്ങളാണ്. ഇത് മനസിലാക്കിയാല്‍ കേരളത്തിന്റെ വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ വലിയൊരു മാറ്റം തന്നെ പ്രതീക്ഷിക്കാം. കേരളത്തിലേക്ക് നേട്ടങ്ങള്‍ കൊണ്ടുവന്ന സംരംഭകരെ അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിലൂടെ ധനം ചെയ്യുന്നത് തികച്ചും മഹത്തായ ഒരു കാര്യമാണ്.' ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2017 ന്റെ വേദിയില്‍ ശശി തരൂര്‍ എംപിയുടെ ഈ പ്രൗഢ ഗംഭീരമായ വാക്കുകള്‍ കൈയടിയോടെ സ്വീകരിച്ചു സദസ്.

എന്നും ബിസിനസ് കേരളത്തിനൊപ്പം സഞ്ചരിച്ച, വിജയത്തെ ആദരിക്കാന്‍ എപ്പോഴും മുന്‍പന്തിയിലുള്ള ധനത്തിന്റെ പാരമ്പര്യത്തിന് ലഭിച്ച മറ്റൊരു മികച്ച അംഗീകാരമായിരുന്നു മുന്‍ കേന്ദ്ര സഹമന്ത്രിയും എംപിയും എഴുത്തുകാരനും പ്രാസംഗികനും മുന്‍ ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥനുമായ ശശി തരൂരിന്റെ വാക്കുകള്‍.

മികവ്, പുതുമ

ഇപ്പോള്‍, 2018 ലെ ബിസിനസ് സമിറ്റിന്റെ തയാറെടുപ്പുകള്‍ നടക്കുന്ന ഈ അവസരത്തില്‍, ഓരോ വര്‍ഷവും ഏറെ പുതുമയോടും മികവോടും ഈ കൂട്ടായ്മ ഒരുക്കാന്‍ ധനത്തിനു കരുത്ത് പകരുന്നത് കോര്‍പ്പറേറ്റ് കേരളത്തിന്റെ പ്രതീക്ഷകളും അതിഥികളായി എത്തിയവര്‍ നല്‍കിയ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങളും മലയാളി വായനക്കാരുടെ വിശ്വാസവുമാണ്. മലയാളത്തിലെ ഏറ്റവും മികച്ച ബിസിനസ് മാഗസിനായ ധനം മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്ന വര്‍ഷം കൂടിയാണ് 2018. ജൂലൈ 26 ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് സംഘടിപ്പിക്കുന്നത.്

കേരളത്തിന്റെ വികസന വഴികള്‍ക്ക് മുതല്‍ക്കൂട്ടായ സംരംഭങ്ങള്‍ ഒരുക്കി വിജയങ്ങള്‍ സ്വന്തമാക്കിയ സംരംഭകരെ ആദരിക്കുന്ന വേദി കൂടിയായ ബിസിനസ് സമിറ്റിന്റെ പന്ത്രണ്ടാമത് എഡിഷനാണ് ഈ വര്‍ഷം ഒരുക്കുന്നത്. കഴിഞ്ഞ പതിനൊന്നു വര്‍ഷവും മുടങ്ങാതെ, വിജയത്തിന്റെ തിളക്കത്തോടെ സംഘടിപ്പിക്കപ്പെട്ട ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് എന്ന ഡിഡേയില്‍ ഇത്തവണ വിശിഷ്ടാതിഥികളായി എത്തുന്നത് തികച്ചും വ്യത്യസ്തരായ രണ്ട് വ്യക്തികളാണ്.

ആദരം, അംഗീകാരം

ബിസിനസ് മേഖലയില്‍ മികവ് തെളിയിച്ചവര്‍ക്ക് ധനം സമ്മാനിക്കുന്ന അവാര്‍ഡുകള്‍ കോര്‍പ്പറേറ്റ് കേരളത്തിന് ഏറെ വിലപ്പെട്ടതാണ്. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷവും അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്ത വിദഗ്ധരുടെ ജൂറി എന്നും മാനദണ്ഡമാക്കിയത് കഴിവും നേട്ടങ്ങളുടെ പ്രാധാന്യവും അവ കേരളത്തിന്റെ സാമ്പത്തിക സാമൂഹ്യ രംഗങ്ങളില്‍ സൃഷ്ടിച്ച മാറ്റങ്ങളും മാത്രമാണ്. ധനം അവാര്‍ഡുകളുടെ ജനപ്രിയതയ്ക്ക് പിന്നിലെ കാരണവും മറ്റൊന്നല്ല.
എസ്എംഇ എന്‍ട്രപ്രണര്‍, എന്‍ആര്‍ഐ പ്രൊഫഷണല്‍ എന്നീ രണ്ട് പുതിയ അവാര്‍ഡുകള്‍ ഈ വര്‍ഷം അവതരിപ്പിക്കുന്നു എന്നതാണ് സമിറ്റിന്റെ മറ്റൊരു സവിശേഷത. വളര്‍ച്ചാ സാധ്യതകളും അവസരങ്ങളും ഏറെയുള്ള ചെറുകിട ഇടത്തരം സംരംഭങ്ങള്‍ തുടങ്ങി മികച്ച നേട്ടം സ്വന്തമാക്കിയവരില്‍ നിന്നാണ് ധനം എസ്എംഇ എന്‍ട്രപ്രണറെ തെരഞ്ഞെടുത്തത്. വിദേശത്ത്, ബിസിനസുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകളുടെ ഭാഗമാകുന്നത് ഇതാദ്യം.

പ്രത്യേകതകള്‍ പലത്

ബിസിനസ് മാന്‍ ഓഫ് ദ് ഇയര്‍, എന്‍ആര്‍ഐ എന്‍ട്രപ്രണര്‍, വുമണ്‍ എന്‍ട്രപ്രണര്‍, ബിസിനസ് പ്രൊഫഷണല്‍ എന്നീ അവാര്‍ഡുകള്‍ക്കൊപ്പം കേരളത്തിന്റെ ബിസിനസ് മേഖലയെ ആഴത്തില്‍ സ്വാധീനിച്ച, സംസ്ഥാനത്തിനകത്തും പുറത്തും മികച്ച വിജയങ്ങള്‍ നേടിയ ഒരു വ്യക്തിയുടെ സമഗ്ര സംഭാവനകള്‍ക്ക് ആദരവായി ധനം ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും ഈ വര്‍ഷം സമ്മാനിക്കുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. വിജയങ്ങള്‍ക്ക് എന്നും പ്രചോദനമായ ധനം മുപ്പത് വയസ് പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് ഈ വര്‍ഷം ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കുന്നത്.

 


ഡിഡേയില്‍ പങ്കെടുക്കാനെത്തുന്നത് കേരളത്തിന്റെ സാമ്പത്തിക, സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള അറു ന്നൂറിലേറെ ക്ഷണിതാക്കളാണ്. ബിസിനസ് കേരളം കാത്തിരിക്കുന്ന മികവിന്റെ ഉത്സവത്തിലേക്ക് ഇനി ഏതാനും നാളുകള്‍ മാത്രം.ഇവര്‍ വിശിഷ്ടാത്ഥികള്‍


മിറ്റ് ഉദ്ഘാടനം ചെയ്യുന്നത് കേരളത്തിന്റെ വ്യവസായ മന്ത്രിയായ എ.സി മൊയ്തീനാണ്. കേരളത്തിന്റെ വികസനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള മന്ത്രി മൊയ്തീന്‍ വ്യവസായ സൗഹൃദമായ കേരളം എന്നത് വെറുമൊരു
സങ്കല്‍പ്പം മാത്രമല്ല, അത് നമുക്ക് സാധ്യമാക്കാന്‍ കഴിയും എന്ന് തെളിയിക്കുന്ന ഒട്ടേറെ വികസന പദ്ധതികള്‍ക്ക് മികച്ച പിന്തുണയാണ് നല്‍കുന്നത്.

ഐഐഎം കോഴിക്കോട് ഡയറക്റ്ററായ പ്രൊഫ. ദേബാശിഷ് ചാറ്റര്‍ജിയെ
യാണ് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2018 ലെ മുഖ്യ പ്രഭാഷകനായി ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയിലെ മികച്ച ബിസിനസ് സ്‌കൂളുകളിലൊന്നായ ഐഐഎം കെയുടെ ഡയറക്റ്ററായി രണ്ടാമത്തെ പ്രാവശ്യമാണ് പ്രൊഫ ചാറ്റര്‍ജി ചുമതലയേല്‍ക്കുന്നത്. ഐഐഎമ്മുകളിലെ പിജി കോഴ്‌സുകളില്‍ 50 ശതമാനത്തിലധികം സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ദേബാശിഷ് ചാറ്റര്‍ജി. ഇന്‍വിന്‍സിബിള്‍ അര്‍ജുന, ഗ്ലോബലൈസിംഗ് ഇന്ത്യന്‍ തോട്ട് എന്നീ പുസ്തകങ്ങളുടെ രചയിതാവായ ഈ മാനേജ്‌മെന്റ് ഗുരു കേന്ദ്ര സര്‍ക്കാരിന്റെ നിരവധി ഉന്നത വിദ്യാഭ്യാസ സമിതികളില്‍ അംഗവുമാണ്.

ഓര്‍ഗനൈസേഷണല്‍ ലീഡര്‍ഷിപ്പില്‍ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയുടെ ഫുള്‍ ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് നേടിയിട്ടുള്ള പ്രൊഫ. ദേബാശിഷ്, മറ്റുള്ളവരുടെ മികച്ച കഴിവുകള്‍ കണ്ടെത്തി അത് ഉപയോഗപ്പെടുത്താന്‍ അവരെ സഹായിക്കുന്നയാളാണ് യഥാര്‍ത്ഥ ലീഡര്‍ എന്ന് വിശ്വസിക്കുന്നു. അക്കാദമിക് തലത്തിലും മാനേജ്‌മെന്റ് മികവിലും രാജ്യത്തെ വിദഗ്ധരില്‍ ഒരാളായ ദേബാശിഷ് ചാറ്റര്‍ജിയുടെ സാന്നിധ്യം സമിറ്റിന് തിളക്കം കൂട്ടുമെന്നാണ് പ്രതീക്ഷ.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top