Jul 29, 2017
വ്യവസായ കേരളം സാക്ഷി ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു
പുരസ്‌കാര നിറവില്‍ വ്യവസായ-നിക്ഷേപ രംഗത്തെ പ്രതിഭകള്‍, ബിസിനസ് ലോകത്തിന് ദിശാബോധം നല്‍കുന്ന ചിന്തോദ്ദീപക പ്രഭാഷണങ്ങള്‍, വയലിനില്‍ വിസ്മയം തീര്‍ക്കുന്ന രൂപ രേവതിയുടെ സംഗീത വിരുന്ന് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് സവിശേഷതകളാല്‍ സമ്പന്നമായി
facebook
FACEBOOK
EMAIL
dhanam-business-excellence-awards-2017

പുരസ്‌കാര നിറവില്‍ വ്യവസായ-നിക്ഷേപ രംഗത്തെ പ്രതിഭകള്‍, ബിസിനസ് ലോകത്തിന് ദിശാബോധം നല്‍കുന്ന ചിന്തോദ്ദീപക പ്രഭാഷണങ്ങള്‍, വയലിനില്‍ വിസ്മയം തീര്‍ക്കുന്ന രൂപ രേവതിയുടെ സംഗീത വിരുന്ന് -കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് സവിശേഷതകളാല്‍ സമ്പന്നമായി. കേരളത്തിലെ വ്യാപാര വ്യവസായ രംഗത്തെ പ്രമുഖര്‍ അണിനിരന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ ബിസിനസ് രംഗത്തെ അഞ്ചു പ്രതിഭകള്‍ ധനം എക്‌സലന്‍സ് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. 

2016ലെ ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഈസ്റ്റേണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ നവാസ് എം. മീരാന്‍ ന്യൂയോര്‍ക്ക് ദലാല്‍ കാപിറ്റല്‍ അഡൈ്വസേഴ്‌സ് ആന്‍ഡ് ഓക്‌സ്‌ഫോര്‍ഡ് ഗ്രൂപ്പ് ഓഫ് ലേക്ക് സക്‌സസ് വെല്‍ത്ത് കോച്ച് & സി ഇ ഒ മയൂര്‍ ടി ദലാലില്‍ നിന്നും ഏറ്റുവാങ്ങി. എന്‍ആര്‍ഐ ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമി/സബിന്‍സ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. മുഹമ്മദ് മജീദിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്ററും സി ഇ ഒയുമായ വി. ജി മാത്യു സമ്മാനിച്ചു. ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ 2016 അവാര്‍ഡ് ഇക്വിറ്റി ഇന്റലിജന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്ററും പോര്‍ട്ട്‌ഫോളിയോ മാനേജറുമായ പൊറിഞ്ചു വെളിയത്തിന് കാത്തലിക് സിറിയന്‍ ബാങ്ക് ചെയര്‍മാനും ലിയോ ഗ്രൂപ്പ് ഓഫ് കമ്പനീസ് വൈസ് ചെയര്‍മാനുമായ ടി എസ് അനന്തരാമനും ധനം എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2016 അവാര്‍ഡ് അഗാപ്പെ ഡയഗണോസ്റ്റിക്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ തോമസ് ജോണിന് വി ഗാര്‍ഡ് ഇന്‍ഡസ് ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും സമ്മാനിച്ചു. ധനം വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2016 അവാര്‍ഡ് മിലന്‍ ഡിസൈന്‍ ക്രിയേറ്റീവ് ഹെഡും മാനേജിംഗ് ഡയറക്റ്ററുമായ ഷേര്‍ളി റെജിമോന്‍ സിംമ്പയോസിസ് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ആന്‍ഡ് ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് മുന്‍ ഡയറക്റ്റര്‍ പ്രൊഫ. എം. എസ് പിള്ളയില്‍നിന്നും ഏറ്റുവാങ്ങി. 

പുരസ്‌കാരദാനത്തിന് മുമ്പ് നടന്ന Managing change in a disruptive world എന്ന വിഷയത്തെ ആധാരമാക്കിയുളള സമിറ്റില്‍ മുന്‍ കേന്ദ്ര സഹമന്ത്രിയും എം.പിയും പ്രമുഖ എഴുത്തുകാരനുമായ ശശി തരൂര്‍, ന്യൂയോര്‍ക്ക് ദലാല്‍ കാപിറ്റല്‍ അഡൈ്വസേഴ്‌സ് ആന്‍ഡ് ഓക്‌സ്‌ഫോര്‍ഡ് ഗ്രൂപ്പ് ഓഫ് ലേക്ക് സക്‌സസ് വെല്‍ത്ത് കോച്ച് & സി ഇ ഒ മയൂര്‍ ടി ദലാല്‍, സിംമ്പയോസിസ് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ആന്‍ഡ് ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് മുന്‍ ഡയറക്റ്റര്‍ പ്രൊഫ. എം. എസ് പിള്ള, വോഡഫോണ്‍ ബിസിനസ് സര്‍വീസസ് സീനിയര്‍ വൈസ് പ്രസിഡന്റ് (പ്രൊഡക്റ്റ് ആന്‍ഡ് സര്‍വീസസ്) അനില്‍ ഫിലിപ്പ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. 

വ്യവസായ രംഗത്തെ പ്രമുഖരായ കൊച്ചൗസേപ്പ് ചിറ്റിലപ്പളളി, ഷീല കൊച്ചൗസേപ്പ്, മുന്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറി പി.സി സിറിയക്, മുത്തൂറ്റ് ഫിനാന്‍സ് എം.ഡി ജോര്‍ജ്ജ് അലക്‌സാണ്ടര്‍, സാഹിത്യകാരന്‍ കെ.എല്‍ മോഹന വര്‍മ്മ തുടങ്ങിയവര്‍ ചടങ്കില്‍ പങ്കെടുത്തു. ധനം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആന്‍ഡ് ഡയറക്ടര്‍ മരിയ എബ്രഹാം ചടങ്ങിന് സ്വാഗതവും ധനം പബഌക്കേഷന്‍സ് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ മോഹന കുമാര്‍ നന്ദിയും പറഞ്ഞു. 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top