ധനം ബാങ്കിംഗ്, ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് അവാര്‍ഡുകള്‍ സമ്മാനിച്ചു
കൊച്ചിയില്‍ നടന്ന ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ മേഖലകളുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംഗമമായ ധനം ബാങ്കിംഗ്, ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച അവാര്‍ഡുകള്‍ സംഗമത്തിന്റെ സമാപനച്ചടങ്ങില്‍ സമ്മാനിച്ചു
facebook
FACEBOOK
EMAIL
dhanam-banking-summit-and-award-nite-2018

കൊച്ചിയില്‍ നടന്ന ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ മേഖലകളുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംഗമമായ ധനം ബാങ്കിംഗ്, ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച അവാര്‍ഡുകള്‍ സംഗമത്തിന്റെ സമാപനച്ചടങ്ങില്‍ സമ്മാനിച്ചു. ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസനാണ് ധനം ഫിനാന്‍സ് മാന്‍ ഓഫ് ദി ഇയര്‍ 2017 പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.

ജിഐസി സിഎംഡി ആലീസ് ജി. വൈദ്യനാണ് ധനം ഫിനാന്‍സ് വുമണ്‍ ഓഫ് ദി ഇയര്‍ 2017. ആംഫി മുന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എ. പി. കുര്യന് സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് നേടി. ചടങ്ങില്‍ മുഖ്യാതിഥിയായ ആര്‍ബിഐ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാനുമായ ജി. പത്മനാഭനാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.

ബാങ്ക് ഓഫ് ദി ഇയര്‍ 2017 അവാര്‍ഡ് ഫെഡറല്‍ ബാങ്കിനും ദേശീയ ബാങ്കിനുള്ള പുരസ്‌കാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും സമ്മാനിച്ചു. ഡിജിറ്റല്‍ എക്‌സലന്‍സ് ആന്‍ഡ് ഇന്നവേഷന്‍ പുരസ്‌കാര ജേതാവ് സൗത്ത് ഇന്ത്യന്‍ ബാങ്കാണ്. മറ്റ് വിജയികള്‍: എല്‍ഐസി ഓഫ് ഇന്ത്യ (ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ദി ഇയര്‍ 2017), മുത്തൂറ്റ് ഫിനാന്‍സ് (നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനി ഓഫ് ദി ഇയര്‍ 2017), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനി ഓഫ് ദി ഇയര്‍ 2017), ദി ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി (ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ദി ഇയര്‍ 2017), എസ്ബിഐ മ്യൂച്വല്‍ ഫണ്ട് (കേരളത്തില്‍ 2017 വര്‍ഷം വില്‍പ്പനയില്‍ മുന്നിട്ടു നിന്ന മ്യൂച്വല്‍ ഫണ്ട്).

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top