Feb 09, 2018
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ സംഗമത്തിന് അരങ്ങൊരുങ്ങി
രാജ്യത്തിനകത്തും പുറത്തും ബാങ്കിംഗ്, ഇന്‍വെസ്റ്റ്‌മെന്റ്, ഫിനാന്‍സ് രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ സംഗമത്തിന് സാക്ഷ്യം വഹിക്കും, കൊച്ചിയില്‍ ഫെബ്രുവരി പത്തിന് നടക്കുന്ന ധനം ബാങ്കിംഗ്, ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സമിറ്റ് & അവാര്‍ഡ് നൈറ്റ് 2018
facebook
FACEBOOK
EMAIL
dhanam-banking-summit-and-award-nite-2018

രാജ്യത്തിനകത്തും പുറത്തും ബാങ്കിംഗ്, ഇന്‍വെസ്റ്റ്‌മെന്റ്, ഫിനാന്‍സ് രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവ
രുടെ സംഗമത്തിന് സാക്ഷ്യം വഹിക്കും, കൊച്ചിയില്‍ ഫെബ്രുവരി പത്തിന് നടക്കുന്ന ധനം ബാങ്കിംഗ്, ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സമിറ്റ് & അവാര്‍ഡ് നൈറ്റ് 2018

സംസ്ഥാനത്ത് ഇദംപ്രഥമമായി നടക്കുന്ന, ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് സംഗമത്തിന് ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ബിസിനസ് പത്രപ്രവര്‍ത്തന രംഗത്തും ബിസിനസ് സംഗമങ്ങളുടെ മേഖലയിലും എന്നും പുതിയ പാതകള്‍ വെട്ടിത്തുറന്ന ധനം ആതിഥ്യം വഹിക്കുന്ന പ്രഥമ ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് സംഗമത്തില്‍ പ്രഭാഷകരായെത്തുന്നത് രാജ്യത്തിനകത്തും 
പുറത്തും നിന്നുള്ള പ്രഗത്ഭരാണ്. 

ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് രംഗത്ത് അവിസ്മരണീയ നേട്ടം കൊയ്ത വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ സംഗമവേദിയില്‍ വെച്ച് സമ്മാനിക്കപ്പെടും.

''ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയ രംഗങ്ങളിലെ ഏറ്റവും പുതിയ പ്രവണതകളിലേക്ക് വെളിച്ചം വീശാനുതകും വിധമാണ് ധനം ബാങ്കിംഗ്, ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സമിറ്റ് & അവാര്‍ഡ് നൈറ്റ് 2018 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കാലിക പ്രസക്തമായ വിഷയങ്ങളാണ് സമിറ്റില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ രംഗത്തെ സംരംഭകര്‍ക്ക് പുതിയ ദിശാബോധം പകരാന്‍ സമിറ്റ് ഉപകരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല,'' ധനം ബാങ്കിംഗ്, ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സമിറ്റ് & അവാര്‍ഡ് നൈറ്റ് 2018 അവാര്‍ഡ് ജൂറി ചെയര്‍മാന്‍ കെ.പി പത്മകുമാര്‍ അഭിപ്രായപ്പെടുന്നു.

ഫെബ്രുവരി പത്തിന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ധനം ബാങ്കിംഗ്, ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സമിറ്റ് & അവാര്‍ഡ് നൈറ്റിന്റെ തീം 'ങമിമഴശിഴ കിിീ്മശേീി െമിറ ഉശൃൌുശേീി െളീൃ ഴൃീംവേ' എന്നതാണ്. 
'

'ധനകാര്യ, സാമ്പത്തിക മേഖല അങ്ങേയറ്റം അസ്ഥിരമായൊരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ രംഗത്ത് വരാനിരിക്കുന്ന മാറ്റങ്ങളെ കുറിച്ചും സാധ്യതകളെ കുറിച്ചുമൊക്കെ വ്യക്തമായൊരു രൂപം പകര്‍ന്നേകാന്‍ സമിറ്റ് ഉപകരിക്കും. ഒപ്പം കേന്ദ്ര ബജറ്റ് വിവിധ മേഖലകളെ എങ്ങനെ ബാധിക്കുമെന്നും സമിറ്റില്‍ ചര്‍ച്ച ചെയ്യപ്പെടും. ഓഹരി വിപണിയില്‍ നിന്ന് എങ്ങനെ നേട്ടം കൊയ്യാം? നിക്ഷേപ അവസരങ്ങള്‍ എന്തൊക്കെ? ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഭാവിയെന്ത്? തുടങ്ങി നിരവധി വിഷയങ്ങള്‍ സമിറ്റില്‍ വിശകലന വിധേയമാകും. സംസ്ഥാനത്തെ ബാങ്കിംഗ്, സാമ്പത്തിക, ധനകാര്യ, നിക്ഷേപ മേഖലകളിലുള്ള പ്രൊഫഷണലുകള്‍ക്കും സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്കും ഫാക്കല്‍റ്റികള്‍ക്കുമെല്ലാം ഈ സംഗമം ഏറെ ഉപകാരപ്രദമാകും,'' ധനം ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്റ്ററുമായ കുര്യന്‍ ഏബ്രഹാം വ്യക്തമാക്കുന്നു.

വിജയികള്‍ക്ക് അംഗീകാരംബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് രംഗത്ത് തിളക്കമാര്‍ന്ന നേട്ടം കൊയ്തവര്‍ക്കുള്ള പുരസ്‌കാരങ്ങളും വേദിയില്‍ വെച്ച് സമ്മാനിക്കും. പ്രഗത്ഭരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. 
ഫിനാന്‍സ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍, ഫിനാന്‍സ് വുമണ്‍ ഓഫ് ദി ഇയര്‍, ബാങ്ക് ഓഫ് ദി ഇയര്‍, കേരള ബാങ്ക് - ഡിജിറ്റല്‍ എക്‌സലന്‍സ് ആന്‍ഡ് ഇന്നൊവേഷന്‍, നാഷണല്‍ ബാങ്ക് ഓഫ് ദി ഇയര്‍, ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ദി ഇയര്‍, നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനി ഓഫ് ദി ഇയര്‍, സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനി ഓഫ് ദി ഇയര്‍, കേരള - ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ദി ഇയര്‍, ലാര്‍ജസ്റ്റ് സെല്ലിംഗ് മ്യൂച്വല്‍ ഫണ്ട് ഇന്‍ കേരള എന്നിവയ്ക്കു പുറമേ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സഹിതം 11 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്.
ആര്‍ക്കൊക്കെ സംബന്ധിക്കാം?

ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പ
നികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, സഹകരണ ബാങ്കുകള്‍, സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനികള്‍, ഓഹരി നിക്ഷേപകര്‍, സ്വര്‍ണപ്പണയ വായ്പാ സ്ഥാപനങ്ങള്‍, പോര്‍ട്ട് ഫോളിയോ മാനേജര്‍മാര്‍, സാമ്പത്തിക വിദഗ്ധര്‍, അക്കാദമീഷ്യന്മാര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍മാര്‍, സ്റ്റോക്ക് മാര്‍ക്കറ്റ് അനലിസ്റ്റുകള്‍, മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവയ്‌ക്കെല്ലാം അതത് മേഖലകളിലെ ഏറ്റവും പുതിയ ചലനങ്ങള്‍ ഗ്രഹിക്കാ
നാകും വിധമാണ് സമിറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
എങ്ങനെ സംബന്ധിക്കാം?

മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്ത് സമിറ്റില്‍ പ്രതിനിധികളാകുന്നതിന് നികുതിയടക്കം 10,030 രൂപയാണ് ഡെലിഗേറ്റ് ഫീസ്. സ്‌പോട്ട് രജിസ്‌ട്രേഷന്‍ നിരക്ക് 11,800 (നികുതിയടക്കം) രൂപയാണ്. വിദ്യാര്‍ത്ഥികള്‍ക്കും ഫാക്കല്‍ട്ടികള്‍ക്കും സ്‌പെഷല്‍ റേറ്റുണ്ട്. ധനം വരിക്കാര്‍ക്ക് ഡെലിഗേറ്റ് ഫീസില്‍ 500 രൂപ ഇളവ് ലഭിക്കും. മൂന്നോ അതിലധികമോ വരുന്ന പ്രതിനിധി സംഘത്തിന് 10 ശതമാനവും പത്തോ അതിലധികമോ വരുന്ന പ്രതിനിധി സംഘത്തിന് 20 ശതമാനവും ഡിസ്‌കൗണ്ട് ലഭിക്കും. 

രജിസ്‌ട്രേഷന്‍, സ്റ്റാര്‍ ചാര്‍ജുകള്‍, കിറ്റ് ഇന്‍സെര്‍ഷന്‍ നിരക്കുകള്‍ എന്നി വ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക്: 0484 2316494, 90614 80718, 90725 70051 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. ഇ മെയ്ല്‍: dhanamprojects@gmail.com

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top