സ്ഥിര നിക്ഷേപങ്ങള്‍ക്കൊരു പകരക്കാരന്‍ ഡെറ്റ് ഫണ്ടുകള്‍
ബാങ്ക് നിക്ഷേപങ്ങള്‍ നല്‍കുന്നത്ര മൂലധന സുരക്ഷിതത്വം നല്‍കാന്‍ ഡെറ്റ് ഫണ്ടുകള്‍ക്ക് സാധിക്കുമോ?
facebook
FACEBOOK
EMAIL
det-fund-is-the-best-investment-platform-for-make-money

ബാങ്ക് നിക്ഷേപങ്ങള്‍ നല്‍കുന്നത്ര മൂലധന സുരക്ഷിതത്വം നല്‍കാന്‍ ഡെറ്റ് ഫണ്ടുകള്‍ക്ക് സാധിക്കുമോ?

ഓഹരിയില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ഇക്വിറ്റി ഫണ്ടുകളെന്നു നേരത്തെ പറഞ്ഞു കഴിഞ്ഞു. ഇനി എന്താണ് ഡെറ്റ് ഫണ്ടുകള്‍ എന്നു നോക്കാം. 
ഒരാളോട് നിങ്ങള്‍ കുറച്ചു പണം വാങ്ങിക്കുന്നു. കുറച്ചുനാളുകള്‍ക്കു ശേഷം പണവും അതുവരെയുള്ള പലിശയും ചേര്‍ത്ത് തിരിച്ചു നല്‍കുന്നു. ഇതിനെയാണല്ലൊ നമ്മള്‍ കടം അഥവാ ഡെറ്റ് എന്ന് വിളിക്കുന്നത്.അതേപോലെ ഗവണ്‍മെന്റും കമ്പനികളും ബാങ്കുകളുമെല്ലാം അത്യാവശ്യം വരുമ്പോള്‍ പൊതു ജനങ്ങളോട് പണം കടം വാങ്ങാറുണ്ട്. അതിനുള്ള മാര്‍ഗമാണ് സെക്യൂരിറ്റികള്‍. 
സംസ്ഥാന, കേന്ദ്ര ഗവണ്‍മെന്റുകള്‍ ഇറക്കുന്ന സെക്യൂരിറ്റികള്‍ ബോണ്ടുകള്‍ എന്നറിയപ്പെടുമ്പോള്‍ കമ്പനികള്‍ ഇറക്കുന്ന സെക്യൂരിറ്റികളെ ഡിബഞ്ചറുകള്‍ എന്നാണ് വിളിക്കുന്നത്. ചെറുകിട നിക്ഷേപകരില്‍ നിന്ന് പണം സമാഹരിക്കുന്ന ഒരു സംവിധാനമെന്ന നിലയില്‍ മ്യൂച്വല്‍ഫണ്ടുകള്‍ ഓഹരി അനുബന്ധ മാര്‍ഗങ്ങളില്‍ മാത്രമല്ല ഗവണ്‍മെന്റിന്റെ ഇത്തരം സെക്യൂരിറ്റികളിലും നിക്ഷേപിക്കാനുള്ള അവസരം നല്‍കുന്നു. അങ്ങനെ നിക്ഷേപിക്കുന്ന ഫണ്ടുകളെയാണ് ഡെറ്റ് ഫണ്ടുകള്‍ അഥവാ ബോണ്ട് ഫണ്ടുകള്‍ എന്നു വിളിക്കുന്നത്. 
നിക്ഷേപകര്‍ക്ക് അവരുടെ പോര്‍ട്ട്‌ഫോളിയോയില്‍ വൈവിധ്യവല്‍ക്കരണം നടത്താനാകുമെന്നതാണ് ഡെറ്റ് ഫണ്ടുകളുടെ ഗുണം. അല്‍പം റിസ്‌ക് എടുക്കാന്‍ തയാറാണെങ്കില്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ബദല്‍ മാര്‍ഗമായി ഡെറ്റ് ഫണ്ടുകളെ കാണാം. 

ഡെറ്റ് ഫണ്ടുകള്‍ പലതരം

നിക്ഷേപിക്കുന്ന സെക്യൂരിറ്റികളെയും അവയുടെ മച്യുരിറ്റി കാലാവധിയെയും അനുസരിച്ച് ഡെറ്റ് ഫണ്ടുകളെ പലതായി തരംതിരിച്ചിട്ടുണ്ട്.
Inline image 1


വിവിധ ഡെറ്റ് ഫണ്ടുകളുടെ നഷ്ടസാധ്യതയും നേട്ടവും 
കാലാവധിയും ചിത്രത്തില്‍ നിന്നു മനസിലാക്കാം

ലിക്വിഡ് ഫണ്ടുകള്‍
വളരെ കുറഞ്ഞ കാലത്തേക്ക് നിക്ഷേപിക്കാനാഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമായ ഫണ്ടുകളാണ് ലിക്വിഡ് ഫണ്ടുകള്‍. ട്രഷറി ബില്‍, സെര്‍ട്ടിഫിക്കറ്റ് ഓഫ് ഡിപ്പോസിറ്റ്, കമേഴ്‌സ്യല്‍ പേപ്പര്‍ തുടങ്ങി ഉയര്‍ന്ന ലിക്വിഡിറ്റിയുള്ള മണി മാര്‍ക്കറ്റ് ഉപകരണങ്ങളിലാണ് ലിക്വിഡ് ഫണ്ടുകള്‍ നിക്ഷേപിക്കുന്നത്. സാധാരണയായി 91 ദിവസത്തില്‍ താഴെയായിരിക്കും ഇവയുടെനിക്ഷേപ കാലാവധി. സേവിംഗ്‌സ് ബാങ്കിലും കറന്റ് അക്കൗണ്ടിലുമൊക്കെ വലിയ തുകകള്‍ നിക്ഷേപിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കും  വ്യക്തികള്‍ക്കും ഇത് അനുയോജ്യമായിരിക്കും. മ്യൂച്വല്‍ഫണ്ട് വിഭാഗത്തില്‍ തന്നെഏറ്റവും റിസ്‌ക് കുറഞ്ഞ കാറ്റഗറിയാണിത്. 
Inline image 2

അള്‍ട്രാ ഷോര്‍ട്ട് ടേം ഫണ്ടുകള്‍ 
ലിക്വിഡ് ഫണ്ടുകളെ അപേക്ഷിച്ച് ഇവയുടെ മച്യുരിറ്റി കാലാവധി കൂടുതലാണ്. അത്യാവശ്യം റിസ്‌ക് എടുക്കന്‍ സാധിക്കുന്നവര്‍ക്ക് ലിക്വിഡ് ഫണ്ടിനേക്കാള്‍ മികച്ച റിട്ടേണ്‍ നേടാന്‍ ഈ ഫണ്ടുകള്‍ സഹായിക്കും. നിക്ഷേപകര്‍ക്ക് അവരുടെ കൈവശമുള്ള പണം ഒരു വര്‍ഷത്തേക്ക് വരെ നിക്ഷേപിക്കണമെന്നുണ്ടെങ്കില്‍ ലിക്വിഡ് ഫണ്ടുകള്‍ തെരഞ്ഞെടുക്കാം.
Inline image 3

ഷോര്‍ട്ട് ടേം ഫണ്ടുകള്‍
ചെറിയ കാലാവധിയുള്ള സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ഷോര്‍ട്ട് ടേം ഫണ്ടുകള്‍.  മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയാണ് സാധാരണ ഈ ഫണ്ടുകളുടെ കാലാവധി.  നഷ്ടം സഹിക്കാന്‍ പറ്റാത്ത യാഥാസ്ഥിതിക നിക്ഷേപകര്‍ക്ക് കുറച്ചു വര്‍ഷത്തേക്ക് പണം നിക്ഷേപിക്കാന്‍ പറ്റിയ മാര്‍ഗമാണിത്. 
Inline image 4

ഇന്‍കം ഫണ്ടുകള്‍

കോര്‍പ്പറേറ്റ് ബോണ്ടുകള്‍, ഗവണ്‍മെന്റ് ബോണ്ടുകള്‍, മണിമാര്‍ക്കറ്റ് സെക്യൂരിറ്റികള്‍ തുടങ്ങി അഞ്ചു വര്‍ഷമോ അതിലധികമോ കാലാവധിയുള്ള സെക്യൂരിറ്റികളിലാണ് ഇന്‍കം ഫണ്ടുകള്‍ നിക്ഷേപിക്കുന്നത്. ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്താനും ഉയര്‍ന്ന റിസ്‌ക് എടുക്കാനും സാധിക്കുന്ന നിക്ഷേപകര്‍ക്കാണ് ഇന്‍കം ഫണ്ടുകള്‍ അനുയോജ്യം.
Inline image 5

ഗില്‍റ്റ് ഫണ്ടുകള്‍
ഹ്രസ്വ-മധ്യ-ദീര്‍ഘ കാലാവധികളുള്ള ഗവണ്‍മെന്റ് സെക്യൂരിറ്റികളിലാണ് ഗില്‍റ്റ് ഫണ്ടുകളുടെനിക്ഷേപം.  തിരിച്ചടവു കുടിശിഖ വരുത്താനുള്ള സാധ്യത കുറവാണ്. സാമ്പത്തിക ചലനങ്ങള്‍ക്കും പലിശ നിരക്കിനുമനുസരിച്ച് ഫണ്ടിന്റെ അറ്റ ആസ്തി മൂല്യം മാറികൊണ്ടിരിക്കും. കാലാവധി അനുസരിച്ച് പലിശ വ്യതിയാനം മൂലമുണ്ടാകുന്ന നഷ്ട സാധ്യത ഈ ഫണ്ടുകളില്‍ കൂടുതലാണ്.

മന്ത്‌ലി ഇന്‍കം പ്ലാനുകള്‍

ഡെറ്റ് അധിഷ്ഠിത ഹൈബ്രിഡ് ഫണ്ടുകളാണ് മന്ത്‌ലി ഇന്‍കം പ്ലാനുകള്‍ (എംഐപി). ഫണ്ടിന്റെ 70-80 ശതമാനവും  ഡെറ്റ് ഇന്‍സ്ട്രുമെന്റുകളിലാണ്. ബാക്കി ചെറിയ ഭാഗം ഓഹരിയില്‍ നിക്ഷേപിക്കുന്നു. ഡിവിഡന്റ് രൂപത്തില്‍ പ്രതിമാസമോ, മൂന്നു മാസത്തിലോ, അര്‍ധവാര്‍ഷികമായോ സ്ഥിര വരുമാനം ഫണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.
Inline image 6
* കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ വിവിധഫണ്ടുകളുടെ നേട്ടമാണ്  ടേബിളില്‍ നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷത്തില്‍ താഴെയുള്ളത് ആബ്‌സല്യൂട്ട് റിട്ടേണ്‍ ആണ്.
Inline image 7
വിജയശ്രീ കൈമള്‍, ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി ഡിപ്പാര്‍ട്ട്‌മെന്റ്‌

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top