Jul 27, 2017
കോര്‍പ്പറേറ്റ് കേരളത്തിന് അംഗീകാരവുമായി ധനം ബിസിനസ് സമിറ്റ് & അവാര്‍ഡ് നൈറ്റ് 2017
കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ബിസിനസ് സംഗമത്തിന് കൊച്ചി സാക്ഷിയായി
facebook
FACEBOOK
EMAIL
d-day-2017

കേരളത്തിലെ ബിസിനസ് സമൂഹത്തിന്റെ ഏറ്റവും വലിയ വിജയാഘോഷ രാവിന് സാക്ഷ്യം വഹിച്ച് കൊച്ചി. ധനം ബിസിനസ് സമിറ്റ് & അവാര്‍ഡ് നൈറ്റിന്റെ പതിനൊന്നൊമത് എഡിഷനാണ് ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ അരങ്ങൊരുക്കിയത്. കേരളത്തിന്റെ സംരംഭക മികവ് ദേശീയ രാജ്യാന്തര തലത്തിലെത്തിച്ച സംരംഭക പ്രതിഭകളും പ്രൊഫഷണലുകളും സാമൂഹ്യ രംഗത്തെ പ്രമുഖരുമെല്ലാം ഈ ചടങ്ങില്‍ ഒത്തു കൂടി.

Managing Change in a Disruptive World എന്നതാണ് ഇത്തവണത്തെ സമിറ്റിന്റെ വിഷയം. മാറ്റങ്ങളുടെ കുത്തൊഴുക്കില്‍ ബിസിനസില്‍ പിടിച്ചു നില്‍ക്കാനും മികച്ച രീതിയില്‍ നയിക്കാനുമുള്ള വഴികളാണ് സമിറ്റ് മുന്നോട്ട് വെച്ചത്.

പ്രഭാഷകര്‍

മുന്‍ കേന്ദ്രമന്ത്രിയും എംപിയും എഴുത്തുകാരനും പ്രാസംഗികനും ഐക്യരാഷ്ട്ര സഭാ മുന്‍ ഉദ്യോഗസ്ഥനുമായ ശശി തരൂരാണ് വിശിഷ്ടാതിഥി. ഫാമിലി ബിസിനസ് കണ്‍സള്‍ട്ടന്റും ന്യൂയോര്‍ക്ക് ആസ്ഥാനമായ ദലാല്‍ കാപിറ്റല്‍ അഡ്‌വൈസേഴ്‌സ്, ഓക്‌സ്‌ഫോഡ് ഗ്രൂപ്പ് ഓഫ് ലേക്ക് സക്‌സസ് എന്നിവയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറും വെല്‍ത്ത് കോച്ചുമായ മയൂര്‍ ടി ദലാല്‍, സിംബയോസിസ് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് & ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെയും സാധന സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് & ലീഡര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെയും സ്ഥാപക ഡയറക്റ്ററായ പ്രൊഫ. എം.എസ് പിള്ള എന്നിവര്‍ പ്രഭാഷകരും.

എക്‌സലന്‍സ് അവാര്‍ഡുകള്‍

ധനം ഏര്‍പ്പെടുത്തിയ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകളാണ് ധനം ബിസിനസ് സമിറ്റ് & അവാര്‍ഡ് നൈറ്റ് 2017 ന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഈസ്‌റ്റേണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ നവാസ് മീരാനെയാണ് ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2016 ആയി തെരഞ്ഞെടുത്തിരിക്കുന്നത്. സമി/സബിന്‍സ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. മുഹമ്മദ് മജീദ് (ധനം എന്‍ആര്‍ഐ ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2016), ഇക്വിറ്റി ഇന്റലിജന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്ററും പോര്‍ട്ട്‌ഫോളിയോ മാനേജറുമായ പൊറിഞ്ചു വെളിയത്ത് (ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ 2016), അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ തോമസ് ജോണ്‍ (ധനം എന്‍ട്രപ്രണര്‍ ഓഫ് ദി ഇയര്‍ 2016), മിലന്‍ ഡിസൈന്‍ മാനേജിംഗ് ഡയറക്റ്റര്‍ ഷേര്‍ളി റെജിമോന്‍ (ധനം വുമണ്‍ എന്‍ട്രപ്രണര്‍ ഓഫ് ദി ഇയര്‍ 2016) എന്നിവരാണ് മറ്റു അവാര്‍ഡുകള്‍ക്ക് അര്‍ഹരായത്. വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരടങ്ങിയ ജൂറിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലേറെ വരുന്ന ക്ഷണിക്കപ്പെട്ട സദസ്സാണ് ധനം ബിസിനസ് സമിറ്റ് & അവാര്‍ഡ് നൈറ്റിനെ ഏറെ ശ്രദ്ധയമാക്കുന്ന ഒരു ഘടകം.

പിന്തുണയുമായി പ്രമുഖര്‍

വോഡഫോണ്‍ ആണ് ഡി ഡേ 2017 ന്റെ പ്ലാറ്റിനം സ്‌പോണ്‍സര്‍. സെറ ഡയമണ്ട് സ്‌പോണ്‍സറും. കെഎസ്‌ഐഡിസി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഐശ്വര്യ, ഐസര്‍ പൈപ്പ്‌സ്, എന്നിവര്‍ ഗോള്‍ഡ് സ്‌പോണ്‍സര്‍മാരായും സഹകരിക്കുന്നു.

വി ഗാര്‍ഡ്, ഇന്റര്‍സൈറ്റ്, പ്രീമിയം ഫെറോ, എസ് സിഎംഎസ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്, വി സ്റ്റാര്‍, ദി മുത്തൂറ്റ് ഗ്രൂപ്പ്, ജെഎംജെ ഫിനാന്‍സ്, എല്‍ഐസി എന്നിവര്‍ സപ്പോര്‍ട്ടര്‍മാരായും ഏഷ്യാനെറ്റ് ന്യൂസ് ടിവി മീഡിയ പാര്‍ട്ണറായും സഹകരി
ക്കുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top