Jan 24, 2018
'കസ്റ്റമറുടെ ആവശ്യമാണ് എന്നും ട്രെന്‍ഡ്'
നമ്മള്‍ ഇനി Faster, Smarter and Better ആയേ തീരൂ കഴിഞ്ഞ കാലത്തെ നേട്ടങ്ങള്‍ കൊണ്ട് ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല
facebook
FACEBOOK
EMAIL
customer-is-the-real-trend-maker

എത്ര കാലം കഴിഞ്ഞാലും ഡിമാന്‍ഡ് കുറയാത്ത  ചില കാര്യങ്ങളുണ്ട്. നമ്മുടെ ആവശ്യങ്ങളും  അതുപോലെയാണ്. അതുകൊണ്ട് എന്തൊക്കെ മാറിയാലും എഫ്എംസിജി മേഖല വളര്‍ന്നുകൊണ്ടേയിരിക്കും. നമ്മുടെ രാജ്യത്തിന്റെ വലുപ്പം തന്നെയാണ് നമുക്കനുകൂലമായ ഘടകം.

സാമ്പത്തിക മാന്ദ്യം ഉണ്ടായാല്‍ പോലും ഇന്ത്യയിലെ ഉപഭോഗം 2020 ആകുമ്പോഴേയ്ക്കും 3600 ബില്യണ്‍ ഡോളറാ
കുമെന്നാണ് കണക്ക്. 2010 ല്‍ ഇത് 900 ബില്യണ്‍ ആയിരുന്നു. കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളില്‍ ഉണ്ടായ ചില മാറ്റങ്ങള്‍ ഇവയാണ്: 
ഏത് ഉല്‍പ്പന്നവും ഏത് വിലയിലും ലഭ്യമായി ഇന്ത്യന്‍ കമ്പനികള്‍ പല വിഭാഗങ്ങളിലും മുന്നിലെത്താന്‍ തുടങ്ങി. ഗോദ്‌റെജ്, മാരികോ, ഇമാമി, ജ്യോതി ലബോറട്ടറീസ് എന്നിവയുടെ ശ്രദ്ധേയമായ മുന്നേറ്റം. 

അന്‍പത് ലക്ഷത്തിലേറെ റീറ്റെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ ഇന്ത്യന്‍ വിപണിയുടെ ഭാഗമായി, ഗ്രാമപ്രദേശങ്ങളിലെ ഡിമാന്‍ഡ് വര്‍ധിച്ചു 
മാര്‍ക്കറ്റിംഗിനും ബ്രാന്‍ഡിംഗിനും വേണ്ടി കമ്പനികള്‍ കൂടുതല്‍ ചെലവഴിക്കാന്‍ തുടങ്ങി. ടെലിവിഷന്‍ വഴിയുള്ള പരസ്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ, മാര്‍ക്കറ്റിംഗിന് വ്യത്യസ്തമായ വഴികള്‍.

വില്‍പ്പനയുടെ രീതികള്‍ മാറി, ഇ കൊമേഴ്‌സ് വിപുലമായി ഇനി വരാനിരിക്കുന്നത് ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ഉള്ളതു
പോലെ എഫ്എംസിജി രംഗത്തും ടെക്‌നോളജിയുടെ പങ്ക് വലുതാകും. ഇന്ന് നമ്മള്‍ കാണുന്ന പല വേര്‍
തിരിവുകളും ഇനി ഉണ്ടാകില്ല. ഇ കൊമേഴ്‌സ് ഉള്‍പ്പെടെ പല രംഗങ്ങളിലും പുതിയ മാറ്റങ്ങള്‍ വരും. നമ്മള്‍ ഇനി എമേെലൃ, ടാമൃലേൃ മിറ ആലേേലൃ ആയേ തീരൂ. കഴിഞ്ഞ കാലത്തെ നേട്ടങ്ങള്‍ കൊണ്ട് ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല.

പാരമ്പര്യത്തോടൊപ്പം പുതിയ ചിന്തകള്‍ കൂടി ചേരണം, അനുഭവത്തോടൊപ്പം മികച്ച ടാലന്റും. സംരംഭകര്‍ ചെയ്യേണ്ടത് 
സംരംഭം തുടങ്ങുന്നത് നിങ്ങള്‍ക്ക് ഇഷ്ടമായ ഒരു രംഗത്താകാന്‍ ശ്രദ്ധിക്കുക. ഏത് ബിസിനസും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന ഒരു കാര്യമേയുള്ളു. അത് കസ്റ്റമറുടെ സംതൃപ്തിയാണ്. അവര്‍ക്ക് ആവശ്യമുള്ള ഒരു ഉല്‍പ്പന്നമോ സേവനമോ നല്‍കി
യാല്‍, അത് അവരുടെ ജീവിതത്തെ കൂടുതല്‍ എളുപ്പമാക്കിയാല്‍ നിങ്ങളുടെ സംരംഭം ഏത് പ്രതിസന്ധി
യെയും തരണം ചെയ്‌തോളും.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top