Dec 22, 2016
കറൻസി നിരോധനം: നല്ല വശങ്ങളും പ്രത്യാഘാതങ്ങളും
എന്തായാലും 2016 നവംബര്‍ എട്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നിര്‍ണായക ദിവസങ്ങളില്‍ ഒന്നാണ്
facebook
FACEBOOK
EMAIL
currency-rule-modi-positives-and-negatives

നല്ല വശങ്ങള്‍

ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കും: നോട്ട് അസാധുവാക്കലിന്റെ കഷ്ടപ്പാടുകള്‍ താല്‍ക്കാലികമാണെന്ന് വാദിക്കുന്നവര്‍ രാജ്യം ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറുന്നതിന് ഇത് വഴിവെക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. എല്ലാ ക്രയവിക്രയങ്ങളും കൃത്യമായ കണക്കുകളിലൂടെ നടക്കുന്ന സുതാര്യമായ, ഡിജിറ്റല്‍ ഇട പാടുകളുള്ള നാടായി രാജ്യം മാറാന്‍ ഇതുപകരിച്ചേക്കും. ഇതേ രീതിയില്‍ കറന്‍സി രഹിത സമ്പദ് വ്യവസ്ഥ രാജ്യത്ത് അഞ്ചു വര്‍ഷത്തിനകം 14.5 കോടി തൊഴിലവസരങ്ങള്‍ തുറക്കുമെന്ന് ഇ - കൊമേഴ്‌സ് കമ്പനിയായ സ്‌നാപ്ഡീല്‍ നടത്തിയ പഠനം പറയുന്നു.

കള്ളപ്പണത്തിന്റെ സ്വാധീനം കുറയും: നോട്ട് പിന്‍വലിക്കലിലൂടെ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത് കള്ളപ്പണത്തെയാണെന്ന് ഭരണകൂടം പറയുന്നു. ഇതില്‍ എത്രമാത്രം വിജയിക്കാനാകുമെന്നത് കാലം തെളിയിക്കാനിരിക്കുന്നതേയുള്ളൂ. എങ്കിലും കള്ളപ്പണത്തിനെതിരെ സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഇതുകൊണ്ട് സാധിച്ചിട്ടുണ്ട്. 50 ശതമാനം നികുതി നല്‍കിയാല്‍ കള്ളപ്പണം നിയമവിധേയമാക്കാമെന്ന നിയമം കുറച്ചുപേരെയെങ്കിലും ഈ വഴിയിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചേക്കും. അത് നികുതി വരുമാനം വര്‍ധിക്കാന്‍ ഇടയാക്കിയേക്കും.

നികുതി വര്‍ധിക്കും: ഇടപാടുകള്‍ സുതാര്യമാകുകയും ഉയര്‍ന്ന തുകയ്ക്കുള്ള ക്രയവിക്രയങ്ങള്‍ ഡിജിറ്റല്‍ ഇടപാടുകളായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുമ്പോള്‍ എല്ലാ തരത്തിലുമുള്ള നികുതി പിരിവിലും വര്‍ധനയുണ്ടാകും. രാജ്യം ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറുന്നതിന്റെ ഭാഗമായി ഇപ്പോള്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാലക്രമേണ കൂടുതല്‍ മേഖലകള്‍ നികുതി വലയിലേക്ക് വരും. ആദായനികുതിയിലും വര്‍ധനയുണ്ടാകും. പിഴയിനത്തിലും മറ്റും വന്‍ തുക സര്‍ക്കാരിലേക്കും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും എത്തിയേക്കും.

സുതാര്യമായ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രവേശിക്കും: സ്ഥലം വാങ്ങിയാലും സ്വര്‍ണം വാങ്ങിയാലുമൊക്കെ ആ പണത്തിന്റെ ഉറവിടം കാണിക്കേണ്ടി വരും. ഉയര്‍ന്ന നിക്ഷേപങ്ങളും ആദായനികുതി വകുപ്പിന്റെ കണ്ണില്‍ വരും. ഇതോടെ രാജ്യം എക്കൗണ്ട് ആയ സമ്പദ് വ്യവസ്ഥയിലേക്ക് കടക്കാനിടയുണ്ട്. ഇത് സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകും.

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണമൊഴുക്ക് തടയപ്പെട്ടേക്കാം: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെയും സാമ്പത്തിക സ്രോതസ് പലപ്പോഴും കള്ളപ്പണവും വ്യാജ കറന്‍സിയുമാണ്. ഉയര്‍ന്ന തുകയ്ക്കുള്ള നോട്ട് പിന്‍വലിച്ചത് അല്‍പ്പകാലത്തേക്ക് അവരെ പ്രതികൂലമായി ബാധിച്ചേക്കും. കാശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനത്തിന് അല്‍പ്പകാലത്തേക്ക് ശമനമുണ്ടായതൊക്കെ ഇതിന്റെ ഭാഗമായാണെന്ന് വിലയിരുത്തപ്പെടുന്നു.

പ്രത്യാഘാതങ്ങള്‍

.നഷ്ടക്കച്ചവടങ്ങളുടെ മാസമായിരുന്നു നവംബര്‍. നിയമസഭയില്‍ എക്‌സൈസ് മന്ത്രി പറഞ്ഞ കണക്കുപ്രകാരം കേരളത്തിലെ മദ്യ വില്‍പ്പനയില്‍ നവംബറിലു്യുായ നഷ്ടം 143 കോടി രൂപ.
.ലോട്ടറി വില്‍പ്പനയില്‍ നഷ്ടം 386 കോടി രൂപ. ലോട്ടറി വില്‍പ്പന പകുതിയായതോടെ ഇതുകൊണ്ട് ഉപജീവനം നടത്തുന്ന 12 ലക്ഷത്തോളം പേര്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായി.
.സംസ്ഥാന സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായി. രജിസ്‌ട്രേഷന്‍ ഫീസും സ്റ്റാംപ് ഡ്യൂട്ടിയും 40 ശതമാനവും മോട്ടോര്‍ വാഹന നികുതി 34 ശതമാനവും വാണിജ്യ നികുതി ഒന്‍പത് ശതമാനവും കുറഞ്ഞു. നികുതി വരുമാനത്തില്‍ വരും മാസങ്ങളില്‍ കൂടുതല്‍ ഇടിവു്യുാകുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍
.ഡിസംബര്‍ മധ്യത്തോടെ ജനങ്ങള്‍ കറന്‍സി ക്ഷാമത്തോട് സമരസപ്പെട്ടു തുടങ്ങിയെങ്കിലും കാര്യങ്ങള്‍ സുഗമമായി എന്നു പറയാറായിട്ടില്ല. ബാങ്കില്‍ നിന്നും ജനങ്ങള്‍ നേരിട്ടെത്തി നൂറു രൂപ നോട്ടുകള്‍ വാങ്ങുന്നുണ്ട്. ആഴ്ചയില്‍ 24,000 രൂപ എന്നത് ഇപ്പോഴും ജനങ്ങള്‍ക്ക് എല്ലായിടത്തും കിട്ടിത്തുടങ്ങിയിട്ടില്ല. പകുതിയോളം എ.റ്റി.എമ്മുകളും ഇപ്പോഴും കാലിയാണ്. എ.റ്റി.എമ്മുകളില്‍ 100 രൂപ കിട്ടുന്നുണ്ടെങ്കിലും അത് ഭാഗ്യവാന്മാര്‍ക്കാണെന്ന് ജനങ്ങള്‍.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
50%
0
smile
0%
0
neutral
0%
1
grin
50%
0
angry
0%
 
Back to Top