Dec 31, 2016
കറന്‍സി ക്ഷാമം: ബാങ്കിംഗ് മേഖലയ്ക്ക് കനത്ത വെല്ലുവിളി
കറന്‍സി ക്ഷാമം കാരണം ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാനാകാത്ത സ്ഥിതിയിലാണ് ബാങ്കിംഗ് മേഖല
facebook
FACEBOOK
EMAIL
currency-impact-in-banking

കറന്‍സി ക്ഷാമം കാരണം ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാനാകാത്ത സ്ഥിതിയിലാണ് ബാങ്കിംഗ് മേഖല. പൊതു-സ്വകാര്യ മേഖലാ ബാങ്കുകള്‍ക്കൊപ്പം കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് സംവിധാനവും ശക്തമായ കേരളത്തില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ രൂക്ഷമാണെന്ന് മാത്രമല്ല സംസ്ഥാന സമ്പദ്ഘടനയിലെ വിവിധ മേഖലകള്‍ മാന്ദ്യത്തില്‍ അകപ്പെട്ടിരിക്കുകയുമാണ്. പണത്തിന്റെ ലഭ്യതക്കുറവിനാലുള്ള ഇപ്പോഴത്തെ പ്രതിസന്ധി ഇനിയും തുടര്‍ന്നേക്കുമെന്നത് ബാങ്കിംഗ് മേഖലയിലാകെ അമ്പരപ്പും പരിഭ്രാന്തിയും സൃഷ്ടിച്ചിരിക്കുകയാണ്.

ഡിസംബര്‍ 10 വരെയുള്ള കണക്ക് പ്രകാരം ഏകദേശം 10 ലക്ഷം കോടി രൂപയുടെ കുറവാണ് ബാങ്കിംഗ് മേഖല നേരിടുന്നത്. നഗരപ്രദേശ
ങ്ങളിലെ എറ്റിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നു്യുെങ്കിലും ഗ്രാമീണ മേഖലകളില്‍ അവ നിശ്ചലമാണ്. 'ബാങ്കിംഗ് ബിസിനസ് എന്നത് വെറും പണം മാറ്റിക്കൊടുക്കല്‍ എന്ന നിലയിലേക്ക് മാറുകയും അവയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയുമാണ്' ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എസ്.എസ് അനില്‍ ചൂണ്ടിക്കാട്ടി. വായ്പകളുടെ പ്രോസസിംഗ് ഉള്‍പ്പെടെ നിക്ഷേപം, സേവിംഗ്‌സ് ആന്‍ഡ് കറന്റ് എക്കൗണ്ടുകള്‍, പെന്‍ഷന്‍ എക്കൗണ്ടുകള്‍, ഫണ്ട് കൈമാറ്റം തുടങ്ങിയവയിലെ പ്രവര്‍ത്തനങ്ങളെയൊക്കെ ഇത് ബാധിച്ചിട്ടുണ്ട്.

വായ്പക്ക് ആവശ്യക്കാരില്ല
ബാങ്കുകളില്‍ നിന്നും വായ്പ എടുക്കാന്‍ ആളില്ലാത്ത അവസ്ഥയാണിപ്പോള്‍. അത്യാവശ്യത്തിന് സ്വര്‍ണ്ണം പണയം വെച്ച് വായ്പ നേടിയാലും പണം പിന്‍വലിക്കാനാകില്ല എന്നതാണ് പ്രശ്‌നം. പണത്തിന്റെ ലഭ്യതക്കുറവ് കാരണം ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന പണം നല്‍കാനാകാത്ത സ്ഥിതി വിശേഷവും ബാങ്കുകള്‍ നേരിടുന്നു. ഇത് മിക്ക ശാഖകളിലും ബാങ്ക് ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള വാഗ്വാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. വായ്പകളില്‍ പണമായുള്ള തിരിച്ചടവ് കുത്തനെ കുറഞ്ഞെന്ന് മാത്രമല്ല പുതിയ നിക്ഷേപങ്ങളും ഇല്ലാതായി എന്നതാണ് മറ്റൊരു പ്രശ്‌നം.

'ഏത് കാര്യത്തിനാണോ ക്ഷാമം അനുഭവപ്പെടുന്നത് അതിനെ ആളുകള്‍ കൂടുതലായി കരുതി വെക്കും. ബാങ്കുകളില്‍ പണം നിക്ഷേപി
ച്ചാല്‍ അത്യാവശ്യത്തിന് തിരിച്ചെടുക്കാനാകില്ലെന്ന കാരണത്താല്‍ ജനങ്ങള്‍ വന്‍തോതില്‍ കാഷ് ഹോള്‍ഡ് ചെയ്യുകയാണിപ്പോള്‍' പ്രമുഖ സാമ്പത്തിക വിദഗ്ധനായ ഡോ.ബി.എ പ്രകാശ് ചൂണ്ടിക്കാട്ടി. വിദേശ മലയാളികള്‍ അയക്കുന്ന തുക എക്‌സ്‌ചേഞ്ച് ഹൗസുകള്‍ പണമായി മാറ്റി നല്‍കാതെ പകരം ബാങ്ക് എക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുകയാണ്. ഇതെല്ലാം പണത്തിന്റെ ഒഴുക്കിനെ ഗുരുതരമായി ബാധിച്ചിട്ടു്യുെന്ന് മാത്രമല്ല ഉല്‍പ്പാദന സേവനമേഖലകളെയാകെ മാന്ദ്യത്തിലേക്ക് നയിച്ചിരിക്കുകയുമാണ്.

സഹകരണ ബാങ്കുകള്‍ നിശ്ചലം
പ്രാഥമിക സഹകരണ സംഘങ്ങളില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന പേരില്‍ അവയുടെ പ്രവര്‍ത്തനത്തിനും കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സഹകരണ മേഖല ശക്തമായിട്ടുള്ളത് കേരളത്തിലാണെന്നതിനാല്‍ ഈ രംഗത്തെ ലക്ഷക്കണക്കിനുള്ള ജീവനക്കാരും നിക്ഷേപകരുമൊക്കെ പരിഭ്രാന്തിയിലാണ്. 1600 പ്രാഥമിക സഹകരണ ബാങ്കുകളുടെ 4500 ശാഖകള്‍, ജീവനക്കാരുടേതായുള്ള 900 സഹകരണ സംഘങ്ങള്‍ ഇവയിലെല്ലാമായി ഏകദേശം 2000 കോടി രൂപയുടെ കാഷ് ബാലന്‍സാണ് കഴിഞ്ഞ നവംബര്‍ 8ന് ഉ്യുായിരുന്നത്. അത് ജില്ലാ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കിലും ഇതേവരെ തിരിച്ചെടുക്കാനായിട്ടില്ല. സഹകരണ മേഖലയിലെ മൊത്തം നിക്ഷേപമായ 126000 കോടി രൂപയില്‍ ഒരു ലക്ഷം കോടിയും പ്രാഥമിക സഹകരണ സംഘങ്ങളുടേതാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

'വ്യക്തികള്‍ക്കെന്നപോലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ആഴ്ചതോറും ജില്ലാ ബാങ്കുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 24000 രൂപയാണ്. നിരവധി ശാഖകളുള്ള ഒരു ബാങ്കിന് ഇത്രയും തുക വെച്ച് പ്രവര്‍ത്തിക്കാനാകില്ല' കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സിലിന്റെ (അകഠഡഇ) ജനറല്‍ സെക്രട്ടറിയായ വി.എം അനില്‍ പറയുന്നു. പെന്‍ഷനായവരും സര്‍ക്കാര്‍- സഹകരണ മേഖലയിലെ ജീവനക്കാരും കര്‍ഷകരും ഗ്രാമീണ ജനങ്ങളുമാണ് സഹകരണ മേഖലയിലെ പ്രധാന ഇടപാടുകാര്‍. സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള സ്വന്തം പണം ഒട്ടുംതന്നെ കാഷായി പിന്‍വലിക്കാനാകാത്ത അവസ്ഥയിലാണ് ഇവരൊക്കെ. മറ്റ് ബാങ്ക് എക്കൗണ്ടുകള്‍ ഇല്ലാതെ സഹകരണ മേഖലയില്‍ മാത്രം നിക്ഷേപം നടത്തിയിട്ടുള്ള ഉപഭോക്താക്കള്‍ക്കാണ് വന്‍തിരിച്ചടിയേറ്റിരിക്കുന്നത്.

വായ്പാ തിരിച്ചടവ് നിലച്ചു
പൊതു-സ്വകാര്യ ബാങ്കുകളെക്കാള്‍ കനത്ത പ്രത്യാഘാതമാണ് സഹകരണ മേഖല നേരിടുന്നത്. കഴിഞ്ഞ ഒരു മാസത്തിലധികമായി പണമിടപാട് നടത്താന്‍ ഇവക്ക്് കഴിയുന്നില്ല. ആരും ഈ മേഖലയില്‍ നിക്ഷേപത്തിന് തയ്യാറല്ലാത്തതിന് പുറമേ വായ്പാ തിരിച്ചടവ് 90 ശതമാനത്തോളം കുറഞ്ഞതും ബാങ്കുകളുടെ വരവിനെ ബാധിച്ചിട്ടുണ്ട്. 

എന്‍.ബി.എഫ്.സികള്‍ക്ക് കൂടുതല്‍ പണം നല്‍കുമ്പോള്‍ സഹകരണ സ്ഥാപനങ്ങളോട് മാത്രം കേന്ദ്രം വലിയൊരു വിവേചനമാണ് കാണിച്ചിരിക്കുന്നതെന്ന് വി.എം അനില്‍ പറഞ്ഞു. സ്വകാര്യ ബാങ്കുകള്‍, എന്‍.ബി.എഫ്.സികള്‍, പേയ്‌മെന്റ് ബാങ്കുകള്‍ തുടങ്ങിയ സംരംഭങ്ങളൊക്കെ രാജ്യത്തെ ധനകാര്യ മേഖലയില്‍ പിടിമുറുക്കുന്നതായാണ് ആക്ഷേപം. പ്രാഥമിക സഹകരണ ബാങ്കുകളില്‍ പത്ത് ശതമാനം ബിസിനസ് മാത്രമാണ് ഇപ്പോള്‍ പ്രതിദിനമുള്ളത്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top