കറന്‍സി പിന്‍വലിക്കല്‍: നിര്‍മാണ സാമഗ്രികളുടെ വിപണിയില്‍ മാന്ദ്യം
പാലക്കാട് കഞ്ചിക്കോട്ടുള്ള ചെറുകിട ഉല്‍പ്പാദന യൂണിറ്റുകളില്‍ പലതും അടച്ചിട്ടിരിക്കുകയാണ്
facebook
FACEBOOK
EMAIL
currency-Effects-construction-materials-market-Demonetisation-impact

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചതോടെ നിര്‍മാണ സാമഗ്രികളുടെ വില്‍പ്പനയും പകുതിയായി കുറഞ്ഞു. ഇപ്പോള്‍ സിമന്റ് വില്‍പ്പനയില്‍ 50 ശതമാനം ഇടിവ് ഉണ്ടെന്ന് തിരുവനന്തപുരത്തെ സിമന്റ് മൊത്ത വ്യാപാരി പറയുന്നു. ആവശ്യം കുറഞ്ഞതോടെ സ്റ്റീല്‍ ഉല്‍പ്പാദകരില്‍ പലരും ഉല്‍പ്പാദനം തന്നെ വേണ്ടെന്ന് വെച്ചിരിക്കുകയാണ്. പാലക്കാട് കഞ്ചിക്കോട്ടുള്ള ചെറുകിട ഉല്‍പ്പാദന യൂണിറ്റുകളില്‍ പലതും അടച്ചിട്ടിരിക്കുകയാണ്. കോഴിക്കോട്ടെ കെന്‍സ പോലുള്ള പ്രമുഖ ടിഎംടി ബ്രാന്‍ഡുകള്‍ ഉല്‍പ്പാദനം 30 ശതമാനത്തിലേറെ കുറച്ച് ഫാക്റ്ററി നവീകരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുകയാണ്. 20-25 ശതമാനം വില്‍പ്പനയിടിവും ടിഎംടി കമ്പികള്‍ക്ക് നേരിടേണ്ടി വരുന്നു. മറ്റു നിര്‍മാണ വസ്തുക്കളുടെ സ്ഥിതിയും വ്യത്യസ്തമല്ല. അതേസമയം ഇവയുടെ വിലയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ടിഎംടി കമ്പികളുടെ കാര്യത്തില്‍ അന്യസംസ്ഥാന ഉല്‍പ്പന്നങ്ങളുടെ കടന്നു വരവിനെ തുടര്‍ന്ന് വന്‍വിലയിടിവ് നേരത്തെ തന്നെ ഉണ്ടായിട്ടുണ്ട്.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top