May 15, 2018
'കോണ്‍വോയ്' ചെലവു കുറച്ച് സുഖകരമായ യാത്ര
ഇന്‍ഫോപാര്‍ക്കിലെ യുവ പ്രൊഫഷണലുകള്‍ വികസിപ്പിച്ചെടുത്ത കോണ്‍വോയ് എന്ന മൊബീല്‍ ആപ്ലിക്കേഷന്‍ കാര്‍ പൂളിംഗിലൂടെ കുറഞ്ഞ ചെലവിലുള്ള യാത്ര സാധ്യമാക്കുന്നു
facebook
FACEBOOK
EMAIL
convoy-app-make-your-trip-comfortable

കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന സഫുവാന്‍ പരവയ്ക്കലിന് വാരാന്ത്യത്തില്‍ മലപ്പുറത്തെ വീട്ടിലേക്കുള്ള യാത്ര ദുരിതം നിറഞ്ഞതായിരുന്നു. ഇന്‍ഫോപാര്‍ക്കില്‍ നിന്ന് ആകെയുണ്ടായിരുന്ന നേരിട്ടുള്ള ബസ് നിര്‍ത്തുകയും ചെയ്തതോടെ മറ്റു വഴികള്‍ തേടാതെ നിര്‍വാഹമില്ലെന്നായി. അവിടെയാണ് സഫുവാനും സുഹൃത്തുക്കള്‍ക്കും മുന്നില്‍ കാര്‍ പൂളിംഗ്പ്ലാറ്റ്‌ഫോം എന്ന ഒരു സംരംഭക ആശയം തെളിഞ്ഞത്. ഇവര്‍ ഒരുക്കിയ കോണ്‍വോയ് എന്ന മൊബീല്‍ ആപ്ലിക്കേഷന്‍ വഴി വളരെ കുറഞ്ഞ ചെലവില്‍ സുഖകരമായി യാത്ര ചെയ്യാം. ഉദാഹരണത്തിന് കൊച്ചിയില്‍ നിന്ന് മലപ്പുറത്തേക്ക് പോകാന്‍ വെറും 250 രൂപയേ ചെലവുള്ളു.

പൊതു ജനങ്ങളിലേക്ക്

ഇന്‍ഫോപാര്‍ക്കില്‍ നിന്ന് മലപ്പുറത്തേക്ക് പോകുന്ന സുഹൃത്തുക്കള്‍ മാത്രമുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പായിട്ടാണ് കോണ്‍വോയിയൂടെ തുടക്കം. പിന്നീട് പല ദിശകളിലേക്ക് പോകുന്നവര്‍ ഇത്തരത്തിലുള്ള സേവനം ആവശ്യപ്പെട്ടു. വിവിധ ഗ്രൂപ്പുകളുണ്ടായി. അവയില്‍ തന്നെ ഗ്രൂപ്പില്‍ ചേര്‍ക്കാവുന്നവരുടെ എണ്ണം കവിഞ്ഞു. ഇവ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടായപ്പോഴാണ് പുതിയൊരു ആപ്ലിക്കേഷനെക്കുറിച്ച് ചിന്തിക്കുന്നത്. അങ്ങനെ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ മാത്രമുണ്ടായിരുന്ന സേവനം പതിയെ പൊതുജനങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു.

 

എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ഒരേ സ്ഥലത്തേക്ക് പോകുന്ന ആളുകള്‍ ചെലവുകള്‍ വീതിച്ചെടുത്ത് ഒരു വാഹനം പങ്കുവെക്കുന്ന രീതിയാണ് കാര്‍ പൂളിംഗ്. പ്ലേ സ്‌റ്റോറില്‍ നിന്ന് കോണ്‍വോയ് ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ആര്‍ക്കും ഇവ ഉപയോഗിക്കാനാകും. സ്ത്രീകള്‍ക്ക് സ്ത്രീകള്‍ മാത്രമായുള്ള വാഹനത്തില്‍ തികച്ചും സുരക്ഷിതമായി പൂളിംഗ് നടത്താം. കുടുംബം ഒന്നിച്ചാണ് പോകുന്നതെങ്കില്‍ ഫാമിലി പൂളിംഗ് സേവനം പ്രയോജനപ്പെടുത്തും. ആപ്പിന് 6000ത്തിന് മുകളില്‍ ഡൗണ്‍ലോഡുകള്‍ ലഭിച്ചുകഴിഞ്ഞു. ഏറ്റവും കൂടുതല്‍പ്പേര്‍ ആപ്പ് ഉപയോഗിക്കുന്നത് കൊച്ചിയിലാണെങ്കിലും തിരുവനന്തപുരം ടെക്‌നോപാര്‍ക് കേന്ദ്രീകരിച്ചും ബാംഗ്ലൂരിലും സജീവമായിക്കൊണ്ടിരിക്കുകയാണ് കോണ്‍വോയ്.

സഫുവാന്‍ പരവയ്ക്കലിനൊപ്പം ജാബിര്‍ ഇസ്മായില്‍, നബീല്‍ കെ.സി, ഷെമീം മൂഹമ്മദ്, ബഷീര്‍ കെ.എം, പ്രവീണ്‍ സുരേന്ദ്രനാഥ്, അഹമ്മദ് ഷഹീര്‍, മുഹമ്മദ് ഇജാസ്, വിപിന്‍ പ്രദീപ് എന്നിവര്‍ അടങ്ങുന്ന ഒമ്പതംഗ സംഘമാണ് കോണ്‍വോയിയുടെ സാരഥികള്‍.

ഇതൊരു ബിസിനസല്ല!

തങ്ങള്‍ ഉള്‍പ്പടെയുള്ള സമൂഹം അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നത്തിന് പരിഹാരമായാണ് കോണ്‍വോയ് എന്ന കാര്‍ പൂളിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ചത്. അതൊരു ബിസിനസല്ല എന്ന് സഫുവാനും സംഘവും ആവര്‍ത്തിക്കുന്നു.

ഒരേ ലക്ഷ്യസ്ഥാനത്തേക്ക് ഒരുമിച്ചുപോകാന്‍ ഇഷ്ടമുള്ളവരെ തമ്മില്‍ ഒരുമിപ്പിക്കുക എന്ന ധര്‍മ്മം മാത്രമേ യുള്ളു.

യാത്രയുടെ ചെലവ് പരസ്പരം വിഭജിച്ചെടുക്കുന്നവെന്നല്ലാതെല്ലാതെ കോണ്‍വോയ് സര്‍വീസ് ചാര്‍ജ് വാങ്ങുന്നില്ല. ഉപയോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച സേവനം നല്‍കുക എന്നതിനപ്പുറം ഗതാഗത മലീനീകരണവും ഇന്ധന ഉപഭോഗവും ട്രാഫിക്കും കുറയ്ക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് കോണ്‍വോയ്ക്ക്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top