കണ്ടന്റ് മാര്‍ക്കറ്റിംഗിലൂടെ ബ്രാന്‍ഡ് കെട്ടിപ്പടുക്കാം
കണ്ടന്റ് മാര്‍ക്കറ്റിംഗിന്റെ ഹൃദയം തന്നെ മികച്ച കഥകള്‍ പറയുകയെന്നതാണ്.
facebook
FACEBOOK
EMAIL
content-marketing-branding-business

സ്ഥാപനത്തിന് നേട്ടമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ ലക്ഷ്യം വെക്കുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി അവര്‍ക്ക് മൂല്യവത്തായതും അവര്‍ കേള്‍ക്കേണ്ടതുമായ കണ്ടന്റ് ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മാര്‍ക്കറ്റിംഗ് പ്രോസസാണ് കണ്ടന്റ് മാര്‍ക്കറ്റിംഗ്. ഇത് സോഷ്യല്‍ മീഡിയയില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമാണ്. സോഷ്യല്‍ മീഡിയയില്‍ മാര്‍ക്കറ്റിംഗിന്റെ ഫോക്കസ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലാണ്. എന്നാല്‍ കണ്ടന്റ് മാര്‍ക്കറ്റിംഗില്‍ നിങ്ങളുടെ വെബ്‌സൈറ്റിലേക്ക് ട്രാഫിക്ക് കൊണ്ടുവരുക എന്ന
താണ് ലക്ഷ്യം.

കണ്ടന്റ് മാര്‍ക്കറ്റിംഗിന്റെ വിജയത്തിനാധാരം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളാണ്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ് തുടങ്ങിയവ ഉപഭോക്തൃ ശ്രദ്ധ ആകര്‍ഷിക്കുന്നതിനുള്ള മാധ്യമങ്ങളാണ്. ബ്ലോഗ് പോസ്റ്റ്, ലേഖനങ്ങള്‍, വീഡിയോകള്‍, ഇന്‍ഫോഗ്രാഫിക്‌സ്, ഇ ബുക്‌സ് എന്നിവ വഴി കണ്ടന്റ് മാര്‍ക്കറ്റിംഗില്‍ വിശാലമായ രീതിയില്‍ കഥ പറച്ചില്‍ നടത്താം.

ഇപ്പോള്‍ മാര്‍ക്കറ്റിംഗിനും ബ്രാന്‍ഡിംഗിനുമുള്ള മികച്ച ഉപാധിയെന്ന നിലയില്‍ കണ്ടന്റ് മാര്‍ക്കറ്റിംഗിന് സ്വീകാര്യത ഏറുകയാണ്. പരസ്യത്തെക്കാളുപരി 80 ശതമാനം ഉപഭോക്താക്കളും കമ്പനിയുടെ വിവരങ്ങള്‍ ലഭിക്കുന്നതില്‍ ലേഖനങ്ങളോട് താല്‍പ്പര്യപ്പെടുന്നുവെന്ന് റോപര്‍ പബ്ലിക് അഫയേഴ്‌സിന്റെ റിസര്‍ച്ച് ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് ആപ്പിള്‍ ഐഫോണ്‍ അവതരിപ്പിച്ചപ്പോള്‍ അതിന്റെ ചീഫ് ഡിസൈനര്‍ ജോനാതന്‍ ഐവ് പ്രസന്റേഷന്‍ അവതരിപ്പിക്കുകയും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായ റിം കുക്ക് പ്രസ് റിലീസിനൊപ്പം അദ്ധ്യക്ഷപ്രസംഗം പറയുകയും അതിനുശേഷം ഗ്യാഡ്ജറ്റ് റിവ്യൂ നടത്തുകയും ചെയ്തു. കണ്ടന്റ് മാര്‍ക്കറ്റിംഗ് സദസ്യരുടെ ശ്രദ്ധ പിടിച്ചുപറ്റി. 

2010ലെ ഗൂഗിളിന്റെ സീറോ മൊമന്റ് ട്രൂത്ത് റിസര്‍ച്ച് പ്രകാരം ഉല്‍പ്പന്നം വാങ്ങുന്നതിനുള്ള തീരുമാനമെടുക്കാന്‍ ഉപഭോക്താവ് അഞ്ച് കണ്ടന്റുകള്‍ പരിശോധിക്കുന്നു. കണ്ടന്റ് മാര്‍ക്കറ്റിംഗിലൂടെ നിങ്ങളുടെ ബ്രാന്‍ഡ് കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ ബ്രാന്‍ഡുമായി ബന്ധപ്പെട്ട മഹത്തായ കഥകള്‍ ഉപഭോക്താക്കളോട് പറയുക. ഉദാഹരണത്തിന് നിങ്ങളുടേത് വിവാഹ സ്വര്‍ണ്ണാഭരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു കമ്പനിയാണെങ്കില്‍ ബ്രൈഡല്‍ ട്രാന്‍സ്ഫര്‍മേഷനെക്കുറിച്ചുള്ള യഥാര്‍ത്ഥ കഥകള്‍ പറയുക. ഇത് ഉപഭോക്താക്കള്‍ക്കിടയില്‍ ബ്രാന്‍ഡിന് വിശ്വാസ്യത നേടിക്കൊടുക്കാന്‍ സഹായിക്കുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top