കണക്ടട് കാര്‍ പ്ലാറ്റ്‌ഫോമുകള്‍ക്കായി ഒലയും മൈക്രോസോഫ്റ്റും കൈകോര്‍ക്കുന്നു
കണക്ടട് കാര്‍ പ്ലാറ്റ്‌ഫോമിനായി ഇന്ത്യന്‍ ടാക്‌സി ആപ്പ് ഒലയും മൈക്രോസോഫ്റ്റും കൈകോര്‍ക്കുന്നു
facebook
FACEBOOK
EMAIL
connected-car-microsoft-and-ola-tie-together
കണക്ടട് കാര്‍ പ്ലാറ്റ്‌ഫോമിനായി ഇന്ത്യന്‍ ടാക്‌സി ആപ്പ് ഒലയും മൈക്രോസോഫ്റ്റും കൈകോര്‍ക്കുന്നു. മൈക്രോസോഫ്റ്റിന്റെ അഷ്വര്‍ ക്ലൗഡ് കംപ്യൂട്ടിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചായിരിക്കും ഒലയില്‍ ഇന്‍ കാര്‍ എന്റര്‍ടെയ്ന്‍മെന്റ് സൗകര്യം ഏര്‍പ്പെടുത്തുക. 
 
ആഗോള തലത്തില്‍ തന്നെ കാര്‍ നിര്‍മ്മാതാക്കളിലേക്ക് ഈ പ്ലാറ്റ്‌ഫോം എത്തിക്കുക എന്നതാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. വെഹിക്കിള്‍ ഡയഗ്നോസ്റ്റിക്ക് (വാഹനത്തിന്റെ കേടുപാടുകള്‍ കണ്ടുപിടിക്കുക), മെയിന്റനന്‍സ് പ്രെഡിക്ടര്‍, നാവിഗേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ഈ പ്ലാറ്റ്‌ഫോം വഴി നല്‍കാന്‍ സാധിക്കും. മൈക്രോസ്ഫ്റ്റ് സിഇഒ സത്യാ നദെല്ലയുടെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് ഒലയുമായുള്ള സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്. 
 
മൈക്രോസോഫ്റ്റ് അഷ്വര്‍, ഓ
ഫീസ് 365, മൈക്രോസോഫ്റ്റിന്റെ എ.ഐ പ്ലാറ്റ്‌ഫോം എന്നിവ ഒലാ പ്ലേയുമായി കൂട്ടിയോജിപ്പിക്കുമ്പോള്‍ കസ്റ്റമേഴ്‌സിന് മികച്ചൊരു യാത്രാ ്അനുഭവമായിരിക്കും ലഭിക്കുക എന്ന് സത്യാ നദെല്ല പ്രത്യാശ പ്രകടിപ്പിച്ചു. 
 
ഇന്ത്യയില്‍ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തിലുള്ള കാറുകള്‍ എന്ന രീതി കൊണ്ടുവരാന്‍ ഒലാ പ്ലേയ്ക്ക് സാധിച്ചിട്ടുണ്ടെന്നും മൈക്രോസോഫ്റ്റുമായി സഹകരിക്കുന്നതോടെ അത് ലോകവ്യാപകമായി എത്തിക്കാന്‍ സാധിക്കുമെന്ന് ഒല സഹസ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. 
 

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top