Nov 11, 2017
കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ ഇടപെടലുകള്‍ ഫലം കാണുന്നുണ്ടോ ?
അര്‍ണാബ് ഗോസ്വാമിയുടെ മുന്നില്‍ അഭിമുഖത്തിന് ഇരുന്നു കൊടുത്ത് മുഖം സ്വയം വികൃതമാക്കിയ രാഹുല്‍ ഗാന്ധി, ഏറ്റെടുത്ത തെരഞ്ഞെടുപ്പ് പരിപാടികളിലെല്ലാം പരാജയപ്പെട്ട ശേഷം ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്
facebook
FACEBOOK
EMAIL
congress-new-digital-marketing-strategy-will-blow-your-mind

അര്‍ണാബ് ഗോസ്വാമിയുടെ മുന്നില്‍ അഭിമുഖത്തിന് ഇരുന്നു കൊടുത്ത് മുഖം സ്വയം വികൃതമാക്കിയ രാഹുല്‍ ഗാന്ധി, ഏറ്റെടുത്ത തെരഞ്ഞെടുപ്പ് പരിപാടികളിലെല്ലാം പരാജയപ്പെട്ട ശേഷം ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ജനങ്ങളോട് കൂടുതല്‍ ഇടപെടുകയും അവരുമായി സംസാരിക്കുകയും ചെയ്യുന്നതിനൊപ്പം രാഷ്ട്രീയം സംസാരിക്കാനും, വേണ്ട സമയത്ത് ഭരണകക്ഷിയെ ആക്രമിക്കുകയും ചെയ്താണ് രാഹുല്‍ ഗാന്ധി തിരിച്ചു വരവ് നടത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനായി അവരോധിക്കപ്പെടുന്നതിനൊപ്പം പാര്‍ട്ടിയുടെ ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്കും രാഹുല്‍ തയാറെടുപ്പുകള്‍ നടത്തുന്നുണ്ട്. 

കോണ്‍ഗ്രസിന്റെയും രാഹുലിന്റെയും അത്തരം തയാറെടുപ്പുകളുടെ ഭാഗമായാണ് പിആര്‍ ഏജന്‍സിയെ നിയമിച്ചതും സോഷ്യല്‍ മീഡിയാ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ദിവ്യാ സപ്ന്ദനയെ ഏല്‍പ്പിച്ചതും. ബിജെപി പരീക്ഷിച്ചു വിജയിച്ച മേഖലയാണ് ഇവ രണ്ടും എന്നതിനാല്‍ പിആര്‍ പരീക്ഷണങ്ങള്‍ നടത്താന്‍ കോണ്‍ഗ്രസിന് കൂടുതല്‍ ധൈര്യവും ലഭിക്കുന്നു. 

നിര്‍ണായകമായി സോഷ്യല്‍ മീഡിയ

വലിയ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോഡി അധികാരത്തില്‍ എത്തിയതിന് പിന്നാലെ ദേശീയ മാധ്യമങ്ങളും ബിജെപിക്ക് മേല്‍ക്കൈയുള്ള സംസ്ഥാനങ്ങളിലെ പ്രാദേശിക മാധ്യമങ്ങളും പ്രോ ബിജെപി പ്രോ മോഡി നിലപാടിലേക്ക് മാറി. ദ് വയര്‍, സ്‌ക്രോള്‍ പോലുള്ള സ്വതന്ത്ര മാധ്യമങ്ങളും എന്‍ഡിടിവിയും മാത്രമാണ് വിഭിന്ന സ്വരമുയര്‍ത്തിയത്. മോഡി അധികാരത്തിലേറി ആദ്യ കാലങ്ങളില്‍ സോഷ്യല്‍ മീഡിയയും സ്‌കോളര്‍ളി ആര്‍ട്ടിക്കിളുകള്‍ പ്രത്യക്ഷപ്പെടുന്ന മീഡിയം, ക്വോറ, റെഡ്ഡിറ്റ് പോലുള്ള ഇടങ്ങളും മോഡി അനുകൂലമായിരുന്നുവെങ്കില്‍ ഇന്ന് സ്ഥിതി മാറി വരുന്നുണ്ട്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ ഇടപെടലുകളും കേരളം പോലുള്ള സ്ഥലങ്ങളില്‍നിന്നുള്ള ഇടതുപക്ഷ ഇടപെടല്‍ കൊണ്ടും മോഡിക്കെതിരായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. നോട്ടുനിരോധനവും പെട്രോള്‍ വില വര്‍ദ്ധനവും ജിഎസ്ടിയും തുടങ്ങിയ മോഡിണോമിക്‌സിന്റെ അനന്തിരഫലമായി സാധാരണക്കാരന്റെ നടുവൊടിക്കുകയും കോര്‍പ്പറേറ്റുകളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്തതാണ് മോഡിക്കെതിരെ ബഹുജനസ്വരം ഉയര്‍ന്നുവരാന്‍ ഇടയാക്കിയത്. 

കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ ഇടപെടല്‍

നരേന്ദ്ര മോഡിക്ക് ട്വിറ്ററിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും രാജ്യമാകെ വലിയ തരംഗം സൃഷ്ടിക്കാന്‍ സാധിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് ട്വിറ്റര്‍ അക്കൗണ്ട് പോലും ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ ഇടപെടലുകള്‍ ഇംപാക്ട് ഉണ്ടാക്കാന്‍ സാധിച്ചിരുന്നവയല്ല. തോല്‍വിയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടാവണം കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയാ ടീമിനെ കെട്ടിപടുക്കുകയും സിനിമയില്‍നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ ദിവ്യ സ്പന്ദന (രമ്യ) യെ കോണ്‍ഗ്രസ് ഐടി സെല്‍ മേധാവിയായി നിയമിക്കുകയും ചെയ്തത്. രാഹുല്‍ ഗാന്ധി നേരിട്ടാണ് ഈ നിയമനം നടത്തിയത്. 

ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ ഇടപെടലുകള്‍ ഫലം കാണുന്നുണ്ട്. ഓഫീസ് ഓഫ് ആര്‍ജി ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് പേജുകളും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് (ഐഎന്‍സി) സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും വളരെ സജീവമാണ്. മുകള്‍തട്ടില്‍നിന്ന് ഇടപെടലുകള്‍ ഫലപ്രദമായി തുടങ്ങിയതോടെ അടിതട്ടിലും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഇടപെടലുകള്‍ നടത്തുന്നുണ്ട്. 

കോണ്‍ഗ്രസിന്റെ പിആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഏജന്‍സിയും സോഷ്യല്‍ മീഡിയാ ടീമും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ ഇമേജ് നന്നാക്കാനും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തിലേക്ക് തിരികെ വരാനുമാണ്. 

ബിജെപിയുടെ പിആര്‍ പാളിച്ചകള്‍

ബിജെപിയുടെ പിആര്‍ പാളിച്ചകള്‍ ഏറ്റവും ഗുണകരമാകുന്നത് കോണ്‍ഗ്രസിനാണ്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഓണ്‍ലൈനില്‍ പടച്ചുവിടുന്ന നുണകളും വര്‍ഗീയ വേര്‍തിരിവുകള്‍ക്ക് നടത്തുന്ന ശ്രമങ്ങളും പലപ്പോഴും പാളിപ്പോകുകയും അത് കോണ്‍ഗ്രസ് മുതലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസ് ഇപ്പോഴും തകര്‍ന്നടിഞ്ഞ് ഇരിക്കുകയാണെങ്കിലും ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണ്. അമിത് ഷായുടെ മകന്റെ കമ്പനിക്ക് അനധികൃതമായി സഹായം ചെയ്തുവെന്ന ദ് വയറിന്റെ വാര്‍ത്ത അഴിമതിവിരുദ്ധ വികാരത്തില്‍ അധികാരത്തിലേറിയ ബിജെപിക്കും മോഡിക്കും തിരിച്ചടിയായിട്ടുണ്ട്. കേരളത്തില്‍ ബിജെപി നടത്തിയ ജനരക്ഷാ യാത്രയില്‍നിന്ന് അമിത് ഷാ പാതിവഴിക്ക് പിന്മാറിയതും കുമ്മനം രാജശേഖരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ് ഗോപി എന്നിവര്‍ ഓണ്‍ലൈനില്‍ അധിക്ഷേപിക്കപ്പെടുന്നതും ബിജെപിയുടെ പിആര്‍ പരാജയങ്ങളാണ്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
0
smile
0%
0
neutral
0%
1
grin
100%
0
angry
0%
 
Back to Top