കോംപോസിഷന്‍ സ്‌കീമില്‍ ചേരാന്‍ നാലു നാള്‍ കൂടി
കോംപോസിഷന്‍ സ്‌കീമില്‍ ചേരാന്‍ നാലു നാള്‍ കൂടി അമിതലാഭം തടയാന്‍ നടപടിയായില്ല
facebook
FACEBOOK
EMAIL
composition-scheme-in-gst

കോംപോസിഷന്‍ സ്‌കീമില്‍ ചേരാന്‍ നാലു നാള്‍ കൂടി 
അമിതലാഭം തടയാന്‍ നടപടിയായില്ല

ചെറുകിട നികുതിദായകര്‍ക്ക് ജി.എസ്.ടിക്കു കീഴില്‍ കോംപോസിഷന്‍ സ്‌കീമിന്റെ ഭാഗമാകാനുളള സമയം വെളളിയാഴ്ച അവസാനിക്കും. ജൂലൈ ഒന്നിനു മുമ്പ് ഇതിനുളള അപേക്ഷ സമര്‍പ്പിക്കേണ്ടതായിരുന്നെങ്കിലും ജി.എസ്.ടി സംബന്ധിച്ച ആശയക്കുഴപ്പങ്ങളഉടെ പശ്ചാത്തലത്തില്‍ സമയം നീട്ടി നല്‍കുകയായിരുന്നു. 21 ന് മുമ്പ് സ്‌കീം തിരഞ്ഞെടുക്കുന്നവര്‍ക്ക് ജൂലൈ ഒന്നു മുതലുളള വിറ്റുവരവിന് കോംപോസിഷന്‍ നിരക്കില്‍ നികുതിയടയ്ക്കാം. സ്‌കീമില്‍ ചേരുന്ന ഉല്‍പ്പാദകര്‍ വിറ്റുവരവിന്റെ രണ്ടു ശതമാനവും വ്യാപാരികള്‍ ഒരു ശതമാനവും ഹോട്ടലുകള്‍ അഞ്ചു ശതമാനവും നികുതി അടച്ചാല്‍ മതി. ഇതുവഴി ചെറുകിടക്കാര്‍ക്ക് ജി.എസ്.ടിയുടെ നടപടിക്രമങ്ങളില്‍ നിന്ന് മുക്തരാകാം. 20 ലക്ഷം മുതല്‍ 75 ലക്ഷം വരെ വാര്‍ഷിക വിറ്റുവരവുളളവര്‍ക്കാണ് കോംപൗണ്ട് സ്‌കീമിന്റെ ഭാഗമാകാന്‍ അര്‍ഹതയുളളത്. 

നിലവില്‍ വാറ്റ് രജിസ്‌ട്രേഷന്‍ ഉളളവരും സെന്‍ട്രല്‍ എക്‌സൈസ് രജിസ്‌ട്രേഷന്‍ ഉളളവരും കോംപോസിഷന്‍ സ്‌കീമിലേക്ക് മാറാന്‍ വെളളിയാഴ്ചയ്ക്കകം നിശ്ചിത ഫോമില്‍ അപേക്ഷ നല്‍കണം. അപേക്ഷ ജി.എസ്.ടി പോര്‍ട്ടലായ www.gst.gov.in ലൂടെയാണ് സമര്‍പ്പിക്കേണ്ടത്. പുതുതായി രജിസ്‌ട്രേഷന്‍ എടുക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ എടുക്കുന്ന സമയത്തുതന്നെ കോമ്പോസിഷന്‍ സ്‌കീം തിരഞ്ഞെടുക്കാം. കോംപോസിഷന്‍ സ്‌കീമില്‍ ഒരു നികുതിദായകന്റെ മൊത്തം വിറ്റുവരവിനെ അടിസ്ഥാനമാക്കിയാണ് നികുതി നിര്‍ണ്ണയിക്കുന്നത്. ഒരു ഉല്‍പ്പന്നത്തിന് കോംപോസിഷന്‍ സ്‌കീമനുസരിച്ചും മറ്റൊന്നിന് ജി.എസ്.ടി നിരക്കനുസരിച്ചും നികുതിയടയ്ക്കാന്‍ സാധിക്കുകയില്ല. കോംപോസിഷന്‍ സ്‌കീമിന്റെ ഭാഗമാകുന്നവര്‍ ഉപഭോക്താക്കളില്‍നിന്ന് നികുതി ഈടാക്കാന്‍ പാടില്ല. മാത്രമല്ല, ഉപഭോക്താക്കളില്‍നിന്ന് ജി.എസ്.ടി ഈടാക്കുന്നില്ലെന്ന ബോര്‍ഡ് കടകളില്‍ പ്രദര്‍ശിപ്പിക്കുകയും വേണം. നികുതി ഈടാക്കുന്നില്ലെന്ന കാര്യം ബില്ലില്‍ രേഖപ്പെടുത്തുകയും വേണം. 

അസേമയം, ജി.എസ്.ടി നടപ്പായി രണ്ടാഴ്ച പിന്നിട്ടിട്ടും അമിതലാഭം തടയാനുളള നടപടികള്‍ എങ്ങും എത്തിയിട്ടില്ല. നികുതി കുറഞ്ഞ ഉല്‍പ്പന്നങ്ങളുടെ വില കുറയുന്നില്ലെന്ന പരാതി വ്യാപകമാണ്. അമിതലാഭം തടയുന്നതു സംബന്ധിച്ച് ഒരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥരും പറയുന്നു. ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ്‌സ് അസോസിയേഷന്‍ ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഭക്ഷണവിലയില്‍ കുറവ് വരുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് നടപ്പായിട്ടില്ല. എ.സി ഹോട്ടലുകളുടെ നിരക്കില്‍ പത്തു ശതമാനവും നോണ്‍ എ.സി ഹോട്ടലുകളുടെ നിരക്കില്‍ എട്ടു ശതമാവും കുറവ് വരുത്തുമെന്നായിരുന്നു അസോസിയേഷന്‍ പ്രഖ്യാപനം. എന്നാല്‍ ഹോട്ടലുകള്‍ ആദ്യദിനങ്ങളിലേതു പോലെ അമിത നിരക്ക് ഈടാക്കുന്നുവെന്നാണ് ഉപഭോക്താക്കളുടെ പരാതി. 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top