കമ്യൂണിസം സ്വീകരിച്ച സമൂഹങ്ങള്‍ അധഃപതിക്കുന്നു
ഉത്തര കൊറിയയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും ക്യൂബയും പട്ടിണി രാജ്യങ്ങളായത് അതുകൊണ്ടുതന്നെയല്ലേ?
facebook
FACEBOOK
EMAIL
communist-countries-became-poor

പ്രൊഫ പി എ വര്‍ഗീസ്

ത് സാഹചര്യത്തില്‍ നിന്നും ഉയര്‍ന്നുവരാന്‍ കഴിയും എന്ന് ചിന്തിച്ചിട്ടുള്ള സമൂഹങ്ങളും വ്യക്തികളുമാണ് ഉയര്‍ന്നിട്ടുള്ളത്. എന്നെ ഉയര്‍ത്തേണ്ടത് സമൂഹമാണ് സര്‍ക്കാരാണ് എന്ന് ചിന്തിച്ചിട്ടുള്ളവര്‍ ആരും ഉയര്‍ന്നു വന്നിട്ടുള്ളതായി കാണുന്നില്ല. ജപ്പാനില്‍ ധാതുനിക്ഷേപങ്ങള്‍ കുറവാണ്. അഗ്നി പര്‍വ്വതസ്‌ഫോടനങ്ങളും ഭൂമികുലുക്കങ്ങളും സംഹാരതാണ്ഡവമാടുന്നു. പക്ഷേ, എന്തിനേയും തരണം ചെയ്യുമെന്നുറച്ച് രാപ്പകന്‍ അധ്വാനിച്ച് അവരിന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി. കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളെ മുറുകെപിടിച്ച സമൂഹങ്ങളൊന്നും ഉയര്‍ന്നുവരുന്നതായി കാണുന്നില്ല. ഏറ്റവുമധികം ധാതുസമ്പത്തുണ്ടായിരുന്ന, ലോകത്തിന്റെ ആറിലൊന്ന് വലുപ്പമുണ്ടായിരുന്ന, യു.എസ്.എസ്.ആര്‍ പാപ്പരായത് എന്തുകൊണ്ടാണെന്ന് മേല്‍പ്പറഞ്ഞതില്‍ നിന്ന് മനസിലാക്കും. അവിടെ ജനസംഖ്യയും ജനസാന്ദ്രതയും വളരെ കുറവായിരുന്നല്ലോ. പൂര്‍വ ജര്‍മനിയും ഉത്തര കൊറിയയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും ക്യൂബയും പട്ടിണി രാജ്യങ്ങളായത് അതുകൊണ്ടുതന്നെയല്ലേ?

ഭൂമിശാസ്ത്രപരമായും ചരിത്രപരമായും നരവംശപരമായും ഒരേ പശ്ത്താലമുള്ള രാജ്യങ്ങളാണ് പശ്ചിമ പൂര്‍വ ജര്‍മനികളും,ഉത്തര ദക്ഷിണ കൊറിയകളും. അരനൂറ്റാണ്ടിനകം കമ്യൂണിസം സ്വീകരിച്ച് പൂര്‍വ ജര്‍മനിയും ഉത്തര കൊറിയയും പാപ്പരായി. സ്വതന്ത്ര സമ്പദ്ഘടനയുള്ള പശ്ചിമജര്‍മനിയും ദക്ഷിണ കൊറിയയും സമ്പന്നതിയിലേക്ക് നടന്നുകയറി. അതുകൊണ്ടല്ലേ പൂര്‍വജര്‍മന്‍കാര്‍ ബര്‍ലിന്‍ മതില്‍ പൊളിച്ച് പശ്ചിമജര്‍മനിയുടെ സമ്പന്നതയിലേക്ക് ഇടിച്ചു കയറിയത്! ഉത്തരകൊറിയക്കാര്‍ക്ക് ആ സ്വാതന്ത്ര്യംപോലും അവിടുത്തെ കമ്യൂണിസ്റ്റ് ഏകാധിപതി അനുവദിക്കുന്നില്ലല്ലോ.

കമ്യൂണിസത്തിലൂടെ വളരെ പിന്നോക്കം പോയ ചൈന ഈ അടുത്തകാലത്താണ് സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയത്. സ്വതന്ത്രമുതലാളിത്ത സമ്പദ്ഘടനയിലൂടെയാണ് ചൈനയിലെ പല ഭാഗങ്ങളിലും വ്യവസായവികസനം നടന്നത്. പാശ്ചാത്യ സമ്പദ്ഘടനയിലൂടെ മാത്രമേ വിജയിക്കാനാകൂ എന്ന് ചൈന എത്രയോ മുമ്പ് മനസിലാക്കിക്കഴിഞ്ഞിരുന്നു!

സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും താല്‍ക്കാലിക സഹായങ്ങള്‍ ഒന്നിനും പരിഹാരമാകില്ല. ഉയരണമെങ്കില്‍ അത് സ്വയം ആഗ്രഹിക്കണം, സ്വപ്‌നങ്ങള്‍ കാണണം, പ്രയത്‌നിക്കണം. ഒരു ദരിദ്രകുടുംബത്തിന് സര്‍ക്കാര്‍ അരിയും ഗോതമ്പുമെല്ലാം കുറെക്കാലം നല്‍കുന്നതുകൊണ്ട് അവരുടെ ദാരിദ്ര്യം മാറില്ല. ഒരു താല്‍ക്കാലിക സഹായം മാത്രമാണത്. കൊടുത്തത് തീരുമ്പോള്‍ ദാരിദ്ര്യവും പട്ടിണിയും ബാക്കിയാവും.

ചിന്തിക്കുന്നതിനപ്പുറം ആര്‍ക്കും എത്തിച്ചേരാനാകില്ല. മനസിലും ചിന്തയിലും പട്ടിണിയും ഇല്ലായ്മയും രോഗങ്ങളുമാണെങ്കില്‍ അതൊക്കെയായിരിക്കും യാഥാര്‍ത്ഥ്യമായി വരിക. മനസില്‍ പ്രതിഷ്ഠിക്കുന്ന ബിംബങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കുമനുസരിച്ചാണ് ജീവിതം അനാവരണം ചെയ്യപ്പെടുക. ശോഭനമായൊരു ഭാവി സ്വപ്‌നം കാണുകയാണെങ്കില്‍ നിങ്ങള്‍ അറിയാതെ അതിനുവേണ്ടി കര്‍മനിരതനാകും. ഉയരണമെങ്കില്‍ സ്വപ്‌നങ്ങള്‍ വേണം, ചിന്തയെ ഉയര്‍ച്ചയിലെത്തുമെന്ന് വിശ്വസിപ്പിക്കണം. ഇന്നത്തെ ചിന്തകളും സ്വപ്‌നങ്ങളുമാണ് നാളത്തെ യാഥാര്‍ത്ഥ്യം. ശോഭനമായ ജീവിതം തീവ്രമായി ആഗ്രഹിക്കുകയും സ്വപ്‌നം കാണുകയും ചെയ്താല്‍ അതിലേക്കുള്ള വഴികള്‍ തെളിഞ്ഞുവരും. അലസരായിരുന്നും യാതൊരു പ്രയോജനവുമില്ലാത്ത മുദ്രാവാക്യ വിളികളിലും സമരങ്ങളിലുമൊക്കെ പങ്കെടുത്തും നടന്നാല്‍ ഊര്‍ജം നഷ്ടപ്പെടുത്താമെന്നല്ലാതെ ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല. ഈ ഊര്‍ജമൊക്കെ സ്വപ്‌നം കണ്ടുകൊണ്ട് നിര്‍മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടാല്‍ ഗുണം ചെയ്യും, ഉയരാന്‍ കഴിയുകയും ചെയ്യും.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
3
smile
60%
1
neutral
20%
0
grin
0%
1
angry
20%
 
Back to Top