Jun 13, 2018
യൂണിയനുകളെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി ചങ്കൂറ്റം കാണിക്കണം'
ഒരു വശത്ത് കേരളത്തെ വ്യവസായ സൗഹൃദമാക്കാൻ സർക്കാർ നിയമം പൊളിച്ചെഴുതുമ്പോൾ മറുവശത്തു ട്രേഡ് യൂണിയനുകളുടെ പ്രവർത്തനങ്ങൾ കമ്പനികളെ പ്രതിസന്ധിയിലാക്കുന്നു
facebook
FACEBOOK
EMAIL
cm-should-show-nerve-to-control-trade-unions
ഒരു വശത്ത് കേരളത്തെ വ്യവസായ സൗഹൃദമാക്കാൻ സർക്കാർ നിയമം പൊളിച്ചെഴുതുമ്പോൾ മറുവശത്തു ട്രേഡ് യൂണിയനുകളുടെ പ്രവർത്തനങ്ങൾ കമ്പനികളെ പ്രതിസന്ധിയിലാക്കുന്ന കാഴ്ചയാണിന്ന് കേരളത്തിൽ കാണുന്നത്.    
 
നോക്കു കൂലി എടുത്തുകളയുന്നതു പോലുള്ള ധീരമായ നടപടികള്‍ മുഖ്യമന്ത്രിക്ക്
സാധിച്ചിട്ടുണ്ടെങ്കില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളെ സർക്കാരിന് നിയന്ത്രിക്കാനുമാകുമെന്നാണ്  വ്യവസായി സമൂഹം വിശ്വസിക്കുന്നത്. അതിനുള്ള ചങ്കൂറ്റം അദ്ദേഹം കാണിക്കണമെന്ന് കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ മുൻ പ്രസിഡന്റും കാർഷിക സംരംഭകനുമായ റോഷന്‍ കൈനടി പറയുന്നു.  
 
 
കേരളത്തിൽ തൊഴിലാളികളെ പിരിച്ചു വിടാന്‍ മാനേജ്മെന്റിന് അവകാശമില്ലെങ്കിലും, സംരംഭം അപ്പാടെ അവസാനിപ്പിക്കുന്നതിന് തടസ്സമില്ല. ഇത് വലിയ തോതിലുള്ള തൊഴിൽ നഷ്ടത്തിലേക്കാണ് നയിക്കുന്നതെന്ന് 
അദ്ദേഹം ഓർമിപ്പിച്ചു. സിന്തൈറ്റ് ഇവിടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് തമിഴ്‌നാട്ടിലേക്ക് പോകാനുള്ള പദ്ധതിയാണ്. കേവലം പത്തു ശതമാനം മാത്രമാണ് അവിടെ തൊഴില്‍ പ്രശ്‌നം ഉന്നയിക്കുന്നത്. അതോടെ ഇല്ലാതാകുന്നത് 90 ശതമാനം തൊഴിലാളികളുടെ ജോലിയാണെന്നും അദ്ദേഹം പറഞ്ഞു. 
 
ഒട്ടുമിക്ക വിദേശ രാജ്യങ്ങളും സ്വദേശീവൽക്കരണത്തിലേക്ക് തിരിയുമ്പോൾ അത് ഏറ്റവും കൂടുതൽ ബാധിക്കുക കേരളത്തിനെയാണ്. പുറം രാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ നാട്ടിലേയ്ക്ക് അയക്കുന്ന പണമാണ് ഇത്രയും നാൾ കേരളത്തെ മുന്നോട്ട് കൊണ്ടുപോയത്. ഇനി ഈ പണമൊഴുക്ക് കുറയുമെന്ന് മാത്രമല്ല, അവിടങ്ങളിലുള്ള കുറേയധികം പേർ തിരിച്ചു വരേണ്ടിയും വരും.
 
ഇത്രയും പേർക്ക് തൊഴിൽ നൽകാനുള്ള അവസരങ്ങൾ നമ്മുടെ നാട്ടിൽ ഇല്ലെന്നതാണ് സത്യം. 
വ്യവസായം വളർന്നാലേ തൊഴിലവസരങ്ങൾ വളരുകയുള്ളൂ. അതിന് നമ്മൾ കൂടുതൽ വ്യവസായ സൗഹൃദമാകണം. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം തൊഴിൽ ദാതാക്കൾക്കും മികച്ച പരിഗണന സർക്കാർ നൽകണം.   
 
സിന്തൈറ്റിലെ പോലുള്ള പ്രശ്‌നങ്ങള്‍ യൂണിയനിലെ ഒരു ചെറു വിഭാഗം ആളുകൾ ഉണ്ടാക്കുന്നതാണെന്ന് 
കേരള സ്‌റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (കെഎസ്എസ്‌ഐഎ) പ്രസിഡന്റ് ദാമോദര്‍ അവന്നൂര്‍ പറയുന്നു. ഇത്തരം പ്രവർത്തനങ്ങൾ വ്യവസായ മേഖലയ്ക്ക് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. 
വ്യവസായം കേരളത്തിന് ആവശ്യമാണ് എന്ന സന്ദേശം പരക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
 

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top