Jul 10, 2018
ചൈന കൂടുതൽ ഇന്ത്യൻ മരുന്നുകൾ വാങ്ങും; പിന്നിൽ ഒരു സിനിമ
ഇന്ത്യൻ മരുന്നുകളുടെ പ്രത്യേകിച്ചും കാൻസർ പ്രതിരോധ മരുന്നുകളുടെ ഇറക്കുമതി വർധിപ്പിക്കാൻ ചൈന തീരുമാനിച്ചു
facebook
FACEBOOK
EMAIL
china-to-step-up-imports-of-indian-anti-cancer-drugs-after-movie
ഇന്ത്യൻ മരുന്നുകളുടെ പ്രത്യേകിച്ചും കാൻസർ പ്രതിരോധ മരുന്നുകളുടെ ഇറക്കുമതി വർധിപ്പിക്കാൻ 
ചൈന തീരുമാനിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ച പ്രേരകമെന്തെന്ന് അറിഞ്ഞാൽ നമ്മൾ അമ്പരക്കും. ഒരു 
സിനിമയാണ് അതിന് കാരണം.
      
ചൈനയിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ‘ഡയിങ് ടു സർവൈവ്’ എന്ന ചിത്രമാണ് ഇന്ത്യയിലെ മരുന്ന് കമ്പനികൾക്ക് പ്രയോജനം ചെയ്യുന്ന ഈ തീരുമാനത്തിലേയ്ക്ക് ചൈനയെ നയിച്ചത്.      
 
ലുക്കീമിയ രോഗബാധിതനായ ഒരു യുവാവ് ഇന്ത്യയിൽ നിന്നും കാൻസർ പ്രതിരോധ മരുന്നുകൾ അനധികൃതമായി കടത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കാൻസർ പ്രതിരോധ മരുന്നുകൾക്ക് തീരുവ ചുമത്തുന്നതിനെതിരെ ശബ്ദമുയർത്തുകയാണ് സിനിമ. 
 
ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുയിങാണ് വ്യാപാര സംബദ്ധമായ തീരുമാനവും സിനിമയും തമ്മിലുള്ള ബന്ധം സൂചിപ്പിച്ചത്.  
 
ഔദ്യോഗിക കണക്കനുസരിച്ച് ഏകദേശം 4.3 ദശലക്ഷം ആളുകൾക്കാണ് ഒരു വർഷം ചൈനയിൽ കാൻസർ പിടിപെടുന്നത്. ഇന്ത്യൻ മരുന്നുകൾക്ക് ചൈനയിൽ വൻ ഡിമാൻഡ് ആണ്. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് കാൻസർ പ്രതിരോധ മരുന്നുകൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള മരുന്നുകൾക്ക് വളരെ വില കുറവാണ്.
 
കഴിഞ്ഞ മേയിൽ ഇന്ത്യയിൽ നിന്നുള്ള മരുന്നകളുടെ ഇറക്കുമതി തീരുവ ചൈന കുറിച്ചിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം മിക്ക കമ്പനികൾക്കും ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്താൻ ആയിട്ടില്ല. 
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top