Sep 06, 2016
ബിസിനസ് വികസനത്തിന് പ്രേരിപ്പിച്ചത് വിദേശ യാത്രകള്‍
തന്റെ സംരംഭക യാത്രകള്‍ക്ക് ചിറക് നല്‍കിയതും തന്നിലെ സംരംഭകനെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ചതും ബിസിനസ് യാത്രാനുഭവങ്ങളാണെന്ന് എഴുതുന്നു, കേരളത്തിലെ ബിസിനസ് പ്രമുഖനും പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് സ്ഥാപകനുമായ പീറ്റര്‍ പോള്‍
facebook
FACEBOOK
EMAIL
business-travel-of-pittappilli

10 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം 1990ലാണ് നാട്ടില്‍ ചെറിയൊരു ഗൃഹോപകരണ ഷോറൂം ആരംഭിക്കുന്നത്. സാമ്പത്തിക ഭദ്രതയുണ്ടായിരുന്നതിനാൽ എന്തെങ്കിലുമൊന്നില്‍ വ്യാപൃതനാകുവാന്‍ വേണ്ടി  മാത്രമാണ് ബിസിനസ് ആരംഭിച്ചത്. മരണം വരെ ആ കടയും നോക്കി സ്വസ്ഥനായി കഴിഞ്ഞു കൂടണമെന്ന ചെറിയ ആഗ്രഹവുമായി ജീവിക്കുമ്പോഴാണ് 1991-ല്‍ ബജാജ് ഇലക്ട്രിക്കല്‍സ് എന്നെ അവരുടെ ഇന്‍സെന്റീവ് ട്രിപ്പിന്റെ ഭാഗമായി സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലേക്ക് കൊണ്ടു പോകുന്നത്.

അന്നാണ് ആദ്യമായി ഞാന്‍ ഒരു ബിസിനസ് യാത്ര നടത്തുന്നത്. അതിനു മുന്‍പ് നടത്തിയ യാത്രകളൊക്കെയും ഒരു തൊഴിലാളിയുടെ നിലനില്‍പ്പിന്റെ ഭാഗമായിരുന്നു. ആദ്യമായി സംരംഭകനെന്ന ലേബലില്‍ നടത്തിയ ആ യാത്രയില്‍ എനിക്ക് തോന്നിയ അഭിമാനബോധം ഇന്നും എന്നെ ആവേശം കൊള്ളിക്കുന്നുണ്ട്. ഇന്ന് ഹാവല്‍സിന്റെ വൈസ് പ്രസിഡന്റായ സി.ജി.എസ് മണി, ബജാജ് ഇലക്ട്രിക്കല്‍സ് ഡയറക്റ്റര്‍ ബോര്‍ഡം ഗം എസ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ആ സംഘത്തിലു്യുായിരുന്നു. ക്രാന്തദര്‍ശികളായ അത്തരം വ്യക്തികളുമായുള്ള സമ്പര്‍ക്കം എനിക്ക് പുതിയ അനുഭവമായി. തിരിഞ്ഞു നോക്കുമ്പോള്‍ ആ യാത്രയിലാണ് ബിസിനസില്‍ വളരണം എന്ന ആഗ്രഹം എന്റെ മനസ്സില്‍ മുളപൊട്ടിയത്. യാത്രകളിലൂടെ പരിചയപ്പെട്ട സംരംഭകരും കമ്പനി മേലധികാരികളും നല്‍കിയ ഊര്‍ജത്തില്‍ നിന്നാണ് 26 വര്‍ഷം കൊണ്ട് 29 ഷോറും എന്ന അതിശയകരമായ വളര്‍ച്ച കൈവരിക്കാന്‍ പിട്ടാപ്പിള്ളിലിന് സാധിച്ചതും.

രണ്ടര പതിറ്റാണ്ടില്‍ എത്രയേറെ യാത്രകള്‍, അനുഭവങ്ങള്‍, സൗഹൃദങ്ങള്‍... ഇന്ത്യയിലെ ടോപ് 30 ഇലക്ട്രോണിക് ഡീലര്‍മാര്‍ക്കായി വിവിധ ബ്രാന്‍ഡുകള്‍ ഒരുക്കുന്ന ഇന്‍സെന്റീവ് ട്രിപ്പുകളിലൂടെ ലോകത്തിന്റെ മുക്കാല്‍ ഭാഗവും സഞ്ചരിച്ചു, ആഗോള ബ്രാന്‍ഡുകളുടെ ഫാക്ടറികളും ലോകോത്തര ഷോറൂമുകളും സന്ദര്‍ശിച്ചു. ഈ യാത്രകളിലൂടെയാണ് മുംബൈയിലെ വിജയ സെയ്ല്‍സ്, തമിഴ്‌നാട്ടിലെ വസന്ത് ആന്‍ഡ് കമ്പനി, ബാംഗ്ലൂരിലെ ഗിരിജ ഇലക്ട്രോണിക്‌സ് തുടങ്ങിയ മുന്‍നിര സ്ഥാപനങ്ങളുടെ പ്രൊമോട്ടര്‍മാരെല്ലാം എന്റെ ഉറ്റ സുഹൃത്തുക്കളായത്.

ചില ബ്രാന്‍ഡഡ് യാത്രകള്‍

വിവിധ ബ്രാന്‍ഡുകള്‍ സംഘടിപ്പിച്ചിട്ടുള്ള യാത്രകളിലൂടെ സോണി, പാനസോണിക്, ഷാര്‍പ്പ്, സാംസംഗ്, സംസൂയി, എല്‍ജി തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളുടെ കമ്പനികള്‍ സന്ദര്‍ശിക്കുവാന്‍ എനിക്ക് സാധിച്ചു. അത്തരത്തില്‍ എന്നെ വിസ്മയിപ്പിച്ച ഒന്ന് ജപ്പാനിലെ ഒസാക്കയിലെ ഷാര്‍പ്പിന്റെ സോളാര്‍ പാനല്‍ നിര്‍മാണ ഫാക്ടറിയിലേക്ക് നടത്തിയ യാത്രയാണ്. മനുഷ്യ ശരീരത്തിന് ഹാനികരമായ സിലിക്കണ്‍ ഉപയോഗിച്ച് ഗ്ലാസ് ചിപ്പുകള്‍ നിര്‍മിക്കുന്ന ആ ഫാക്ടറിയിലെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളുടെ മുക്കാല്‍ പങ്കും നിര്‍വഹിക്കുന്നത് റോബോട്ടുകളാണ്. ഫാക്ടറിയുടെ മുകളിലെ ചില്ലു മേല്‍ക്കൂരയിലൂടെ നടന്നാണ് ഞങ്ങള്‍ സന്ദര്‍ശകര്‍ ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ കണ്ടത്. 2009ലെ സോണിയുടെ ലോക ഡീലേഴ്‌സ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തപ്പോള്‍ സമ്മേളനത്തിലെ ചര്‍ച്ചകളും പ്രസംഗങ്ങളും തത്സമയ ലാംഗ്വേജ് കണ്‍വെര്‍ട്ടര്‍ ഹെഡ്‌ഫോണുകളിലൂടെ തര്‍ജ്ജമ ചെയ്തു കേട്ടതും മായാത്ത ഒരു ഓര്‍മയാണ്. മികച്ച കമ്പനികളുടെ ഇത്തരം ടെക്‌നോളജി അഡ്വാന്‍സ്‌മെന്റ് ഞങ്ങള്‍ക്ക് എന്നും ബിസിനസില്‍ പുത്തന്‍ അവബോധം നല്‍കിയിട്ടുണ്ട്.

വിശാലമായ ഷോറൂം-ഒരു യൂറോപ്യന്‍ ഐഡിയ

ലോകത്തിലെ ഏറ്റവും മികച്ച ഗൃഹോപകരണ ഷോറൂമുകള്‍ യൂറോപ്പിലാണ്. വിസ്തൃതമായ സ്ഥലത്ത് ഗൃഹോപകരണങ്ങള്‍ ഒട്ടും ഞെരുക്കം കൂടാതെ കലാപരമായാണ് യൂറോപ്പുകാര്‍ അണിനിരത്തുക. ഗൃഹോപകരണത്തിന് തൊട്ടു മുന്‍പിലെ ഗ്ലാസ് ഡിസ്പ്‌ളേയില്‍ വ്യക്തമായി നല്‍കിയിരിക്കുന്ന മോഡല്‍ നമ്പറും ഫീച്ചേഴ്‌സ്‌മെല്ലാം നോക്കി ഇഷ്ടപ്പെട്ടവ ഉപഭോക്താവിന് തിരഞ്ഞെടുക്കാം. കേരളത്തിലും വിശാലമായ, എയര്‍ കണ്ടീഷന്‍ ചെയ്ത ഷോറൂമുകള്‍
പരീക്ഷിക്കാന്‍ എനിക്ക് പ്രേരണയായത് യുറോപ്പിലെ ഈ ക്ലാസി ഷോറൂമുകളാണ്. അമേരിക്കയിലെ പ്രധാന ഹോം അപ്ലയന്‍സസ് ഡീലറായ വാള്‍മാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സ്‌കീമുകളില്‍ ചിലതെല്ലാം ഇവിടെ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്.

വിദേശ രാജ്യങ്ങളിലെ ഔട്ട്‌ലെറ്റ് മാള്‍ മറ്റൊരു അനുഭവമാണ്. നഗരത്തിന് പുറത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പടര്‍ന്നു കിടക്കുന്ന അവയില്‍ എല്ലാ പ്രധാന ബ്രാന്‍ഡുകള്‍ക്കും ഷോറൂം ഉ്യുാകും. അങ്ങോട്ട് മെട്രോ, ട്രാം, ബസ് സര്‍വീസുകള്‍ മുതലായവ യഥേഷ്ടം ലഭിക്കും. ഇന്ത്യയിലും അത്തരത്തിലുള്ള റീറ്റെയ്ല്‍ സംരംഭങ്ങള്‍ ഉണ്ടാകണം. ഇവയ്ക്കു പുറമെ വര്‍ഷം തോറും ലാസ്-വെഗാസില്‍ നടക്കുന്ന കണ്‍സ്യുമര്‍ ഇലക്ട്രോണിക്‌സ് ഷോയിലും (സി.ഇ.എസ് ) ഞാന്‍ പങ്കെടുത്തിട്ടുണ്ട്. പ്രമുഖ ബ്രാന്‍ഡുകള്‍ അവരുടെ പുതിയ ഉല്‍പ്പന്നങ്ങളും പരീക്ഷണ പ്രോട്ടോടൈപ്പുകളും അവതരിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക്കല്‍സ് ആന്‍ഡ് ഇലക്ട്രോണിക്‌സ് എക്‌സ്പോയാണ് സി.ഇ.എസ്. ഓരോ യാത്രയും നമുക്ക് സമ്മാനിക്കുന്നത് നവോന്മേഷമാണ്; ബിസിനസിനെ പുതിയ രീതിയില്‍ നോക്കി കാണുവാനുള്ള ആര്‍ജവവും. അതുകൊണ്ട് യുവ സംരംഭകരെ, യാത്രകളെ സ്‌നേഹിക്കുക... അവ നിങ്ങള്‍ക്ക് നല്‍കുന്ന ഊര്‍ജ്ജത്തിന് പരിധികളില്ല. ഒരര്‍ത്ഥത്തില്‍ ബിസിനസും വിജയ തീരത്തിലേക്കുള്ള നീണ്ട യാത്രയാണ്. കരയുടെ സുരക്ഷിത കാഴ്ച വെടിയാന്‍ മനസുള്ള സഞ്ചാരിക്ക് മുന്നിലേ പുത്തന്‍ കടലുകള്‍ പ്രത്യക്ഷപ്പെടൂ. കംഫര്‍ട്ട് സോണില്‍ നിന്നും ഇറങ്ങി യാഥാര്‍ത്ഥ്യത്തിന്റെ ലോകത്തെത്തുമ്പോള്‍ മാത്രമേ നിങ്ങളും നല്ലൊരു സംരംഭകനാകൂ.... നിങ്ങളിലെ സാഹസികനായ സഞ്ചാരിക്ക് എന്റെ യാത്രാ മംഗളങ്ങള്‍..

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
100%
0
smile
0%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top