Jan 02, 2017
ബിസിനസ്സിൽ ലാഭം വർധിപ്പിക്കാനുണ്ട് ചില വഴികൾ
നിങ്ങളുടെ ബിസിനസില്‍ പണം എവിടേക്കാണ് പോകുന്നതെന്ന് മനസിലാക്കി പാഴ്‌ചെലവുകള്‍ ഒഴിവാക്കാം
facebook
FACEBOOK
EMAIL
business-management-mantras

നിങ്ങളുടെ ബിസിനസിന്റെ ലാഭക്ഷമത ഉയര്‍ത്താന്‍ സഹായിക്കുന്ന  പ്രധാന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കൂടുതല്‍ ഫലപ്രദമായി വാങ്ങാം
കൂടുതല്‍ കാര്യക്ഷമതയോടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയാണ് ലാഭക്ഷമത ഉയര്‍ത്തുന്നതിനുള്ള ഉറപ്പായ ഒരു പ്രധാന വഴി. നിങ്ങളുടെ സപ്ലയര്‍ ബേസ് ഇടയ്ക്കിടെ വിശകലനം ചെയ്യുകയും പുനഃപരിശോധിക്കുകയും വേണം. ഇതേ അസംസ്‌കൃത വസ്തുക്കള്‍ ഇതിലും വിലക്കുറവില്‍ വേറെ എവിടെനിന്നെങ്കിലും കിട്ടുമോയെന്ന് നോക്കാം. അതേസമയം തന്നെ ഗുണമേന്മ നിലനിര്‍ത്തുന്നുണ്ടെന്നു ഉറപ്പു വരുത്തണം.
സപ്ലയേഴ്‌സില്‍ നിന്ന് മികച്ച ഡീല്‍
നേടൂ: നിങ്ങളുടെ സപ്ലയര്‍മാരുമായി വില
പേശുക - നേരത്തെ പേയ്‌മെന്റ് നടത്തിയാല്‍ വിലക്കുറവോ ഡിസ്‌കൗ്യുോ നല്‍കുമോയെന്ന് ചോദിക്കുക. ഇപ്പോള്‍ ലോകം മുഴുവന്‍ വിപണിയാണെന്ന കാര്യം മറക്കരുത്. നിങ്ങളുടെ തെരച്ചിലിന് പരിധി വെക്കേ്യുതില്ല. അലിബാബ പോലുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ നിന്ന് മൊത്തമായി ഉല്‍പ്പന്നങ്ങള്‍ എടുക്കുന്ന നിരവധി ബിസിനസുകാരുണ്ട്.

ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെടുന്ന 'വാല്യൂഡ് കസ്റ്റമര്‍' എന്ന പദവിയും ഒരു വര്‍ഷം നിങ്ങള്‍ വാങ്ങുന്ന ഉല്‍പ്പന്നത്തിന്റെ ശരാശരി കണക്കും വിലയിരുത്തി സ്ഥിരം സപ്ലയറില്‍ നിന്ന് മികച്ച വില ആവശ്യപ്പെടാം. ഇതേ ബിസിനസ് നടത്തുന്ന മറ്റുള്ളവരുടെ കൂട്ടായ്മയുടെ ഭാഗമായും നിങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നം വാങ്ങാനാകും. മികച്ച ഡീല്‍ ലഭിക്കുന്നില്ലെങ്കില്‍ സപ്ലയറെ മാറ്റാം.

സപ്ലയര്‍മാര്‍ ഒരുപാടു പേരുണ്ടെങ്കില്‍ അത് കൂടുതല്‍ സമയം പാഴാക്കും. നിങ്ങളുടെ 'ബയിംഗ് പവര്‍' കുറയുകയും ചെയ്യും. എങ്കിലും സപ്ലയേഴ്‌സിന്റെ എണ്ണം ഒന്നോ രണ്ടോ ആക്കി ചുരുക്കരുത്. കാര്യങ്ങള്‍ ശരിയായ ദിശയിലല്ല നീങ്ങുന്നതെങ്കില്‍ അത് അപകടകരമായേക്കാം.
പാഴാക്കാതിരിക്കുക
എവിടെയാണ് വിഭവങ്ങള്‍ പാഴാകുന്നത് എന്ന് വിശകലനം ചെയ്യുക. ഉദാഹരണത്തിന്, നിങ്ങളുടെ വൈദ്യുതിചെലവ് കുറയ്ക്കാനാകുമോ? ഉപയോഗിക്കാത്തപ്പോള്‍ എല്ലാ ഉപകരണങ്ങളും ഓഫ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാണോ?
. നിങ്ങളുടെ പവര്‍ സപ്ലയേഴ്‌സില്‍ നിന്ന് ഏറ്റവും മികച്ച ഡീല്‍ ആണോ ലഭിക്കുന്നത്?
. ഉപയോഗിക്കാത്ത സേവനങ്ങള്‍ക്ക് പണം കൊടുക്കുന്നുണ്ടോ ? ഉദാഹരണം: ഉപയോഗിക്കാത്ത ഫോണ്‍ലൈന്‍/ഫോട്ടോകോപ്പിയേഴ്‌സ്.
. നിങ്ങളുടെ പ്രോപ്പര്‍ട്ടിയില്‍ നിന്ന് പരമാവധി പ്രയോജനം ലഭിക്കുന്നുണ്ടോ? റെന്റല്‍ എഗ്രിമെന്റില്‍ നിന്ന് പരമാവധി പ്രയോജനം നേടുന്നുണ്ടെന്ന് താഴെപ്പറയുന്ന ചോദ്യങ്ങളിലൂടെ ഉറപ്പാക്കാം.
. പുനഃക്രമീകരിക്കുന്നതു വഴി നിങ്ങളുടെ സ്ഥലം കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമോ?
. ഉപയോഗിക്കാത്ത സ്ഥലം കീഴ് വാടകയ്ക്ക് കൊടുക്കാന്‍ കഴിയുമോ?
. ദീര്‍ഘകാല കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെങ്കില്‍ കുറഞ്ഞ വാടകയ്ക്കായി വിലപേശാനാകുമോ?
സെയ്ല്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം
സെയ്ല്‍സിലൂടെ ലാഭക്ഷമത കൂട്ടുന്നതിന് രണ്ട് പ്രധാന തന്ത്രങ്ങളാണുള്ളത്. നിലവില്‍ ലാഭം തരുന്ന ഉപഭോക്താവിന് കൂടുതല്‍ വില്‍ക്കുക, അത്തരം കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്തി അവര്‍ക്ക് വില്‍ക്കുക.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top