Jul 07, 2018
വമ്പൻമാർ വീണു, ഫിഫ വിയർക്കുന്നു; ഫുട്‍ബോൾ കാണാൻ ഇനി ആളുണ്ടാകുമോ?
ലോകകപ്പ് വെറും യുറോപ്യൻ ചാമ്പ്യൻഷിപ് ആയി ചുരുങ്ങി എന്നാണ് മുൻ ഇംഗ്ലീഷ് ഫുട്ബോളർ ഗ്യാരി ലിനേകർ അഭിപ്രായപ്പെട്ടത്.
facebook
FACEBOOK
EMAIL
brazil-exit-all-football-giants-down-fifa-stands-to-lose-the-game
ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്തായതോടെ ഫിഫയുടെ കളിക്കളത്തിൽ ബാക്കിയായത് യൂറോപ്യൻ  ടീമുകൾ മാത്രം. ലോകകപ്പിന്റെ ചരിത്രത്തിൽ ഇതുവരെ അഞ്ച് തവണ മാത്രമേ യൂറോപ്യൻ ടീമുകൾ മാത്രമുള്ള സെമി ഫൈനൽ മത്സരം ഉണ്ടായിട്ടുള്ളൂ. 
 
2006 ന് ശേഷം ഇതാദ്യമായാണ് ഇങ്ങനെയൊരു അവസ്ഥാവിശേഷം ഉണ്ടാകുന്നത്. ലോകകപ്പ് വെറും യുറോപ്യൻ ചാമ്പ്യൻഷിപ് ആയി ചുരുങ്ങി എന്നാണ് മുൻ ഇംഗ്ലീഷ് ഫുട്ബോളർ ഗ്യാരി ലിനേകർ അഭിപ്രായപ്പെട്ടത്.
 
ലോകകപ്പിന്റെ കിക്കോഫിനു ശേഷം റഷ്യയിലെ വീഥികളിൽ മുഴങ്ങിക്കേട്ടിരുന്നത് ലാറ്റിൻ അമേരിക്കൻ ആരാധകരുടെ ആരവങ്ങളായിരുന്നു. റഷ്യയിൽ യൂറോപ്യൻ കാണികളെക്കാളും കൂടുതൽ ലാറ്റിൻ അമേരിക്കൻ പൗരന്മാരായിരുന്നു. ഹോട്ടലുകൾ, ഷോപ്പിംഗ് സെന്ററുകൾ എല്ലാം അതുകൊണ്ടു തന്നെ വളരെ സജീവമായിരുന്നു.    
 
എന്നാൽ,  ബ്രസീൽ, അർജന്റീന, പെറു, മെക്സിക്കോ എന്നീ രാജ്യങ്ങൾ ലോകകപ്പിൽ നിന്നും പുറത്തായതോടെ പതുക്കെ ആരാധകരും പിൻവലിഞ്ഞു തുടങ്ങി. അതോടെ നഗര വീഥികളിലും ആളൊഴിഞ്ഞു. 
 
മാത്രമല്ല, ഫൈനൽ മത്സരം വരെ ബുക്ക് ചെയ്തിരുന്ന അർജന്റീനയുടെയും ബ്രസീലിന്റെയും ആരാധകർ  ടിക്കറ്റ് തിരികെ വാങ്ങുകയാണെന്നാണ് ഫിഫ ഉദ്യോഗസ്ഥർ പറയുന്നത്. മുൻപ് ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു. എന്നാൽ ഇപ്പോൾ ആര് ചെന്നാലും ടിക്കറ്റ് റെഡിയാണ്.      
 
കളി മുഴുവനും ഇനി യൂറോപ്പുകാരുടെ ആണെങ്കിലും റീസെയിലിന് വച്ചിരിക്കുന്ന ടിക്കറ്റുകൾ ചോദിച്ച് ചെല്ലുന്നത് റഷ്യ, ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ചെറുപ്പക്കാരാണെന്നതാണ് കൗതുകകരമായ വസ്തുത. എങ്കിലും ടിക്കറ്റുകൾ ബാക്കിയാണ്. യൂറോപ്പുകാരുടെ ഹരമായ ജർമ്മനിയും സ്പെയിനും പുറത്തായതോടെ അവരുടെ ആരവവും ഒഴിഞ്ഞു.  
 
ഫിഫയുടെ കണക്കനുസരിച്ച് 74,803 ബ്രസീലുകാരാണ് ഇത്തവണ ലോകകപ്പ് കാണാൻ ടിക്കറ്റ് എടുത്തിരിക്കുന്നത്. ജർമ്മനി- 71,687, കൊളംബിയ -68,667, മെക്സിക്കോ -65,023, അർജന്റീന -61,153, പെറു -46,212 എന്നിങ്ങനെയാണ് കണക്കുകൾ. യുഎസ് പൗരന്മാരാണ് ഏറ്റവും കൂടുതൽ ടിക്കറ്റ് വാങ്ങിയത് 97,439. പെറു, കൊളംബിയ, മെക്സിക്കോ എന്നീ ടീമുകളെയാണ് അവർ പിന്തുണക്കുന്നത്. ഇതിൽ ഇനി ആരും  ബാക്കിയില്ല.       
 
ടിവി റേറ്റിംഗും വ്യൂവർഷിപ്പും ഇടിഞ്ഞെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫോക്സിന്റെയും ഇഎസ്പിഎന്നിന്റെയും കണക്കുകൾ അതാണ് സൂചിപ്പിക്കുന്നത്. 
 
ഇങ്ങനെ ലോകകപ്പ് ആകെ തണുത്താറിയതോടെ ഫിഫ വിയർത്തു തുടങ്ങി. ലോകകപ്പ് സ്പോൺസർമാരോട് സമാധാനം പറയേണ്ടി വരുമല്ലോ!    
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
100%
0
smile
0%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top