ബിറ്റ്‌കോയ്ൻ: രൂപമില്ലാത്ത കറൻസി
ലോകം കണ്ട ഏറ്റവും വലിയ സൈബര്‍ ആക്രമണം വിതച്ച വാനാക്രൈ റാന്‍സം വെയറിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്.
facebook
FACEBOOK
EMAIL
bitcoin-modern-age-of-currency

ലോകം കണ്ട ഏറ്റവും വലിയ സൈബര്‍ ആക്രമണം വിതച്ച വാനാക്രൈ റാന്‍സം വെയറിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്.

നാം കണ്ടുപരിചയിച്ച കറന്‍സികളില്‍ നിന്ന് ഇത് തീര്‍ത്തും വ്യത്യസ്തമാണെന്നതിനാലും വിനിമയത്തിലെ സങ്കീര്‍ണ്ണതകള്‍ കൊണ്ടും ബിറ്റ്‌കോയ്ന്‍ എന്താണ് എന്നത് പലര്‍ക്കും ഇപ്പോഴും അവ്യക്തമാണ്.

എന്താണ് ബിറ്റ്‌കോയ്ന്‍

ക്രിപ്‌റ്റോഗ്രാഫി എന്ന രഹസ്യഭാഷ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ കറന്‍സിയാണ് ബിറ്റ്‌കോയ്ന്‍. നതാഷി നക്കോമൊട്ടോ (അപരനാമമാണിത്) രൂപംകൊടുത്ത ബിറ്റ്‌കോയ്ന്‍ ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയര്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്. വിന്‍ഡോസ്, ലിനക്‌സ്, മാക്, ബ്ലാക്ക്‌ബെറി, ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സംവിധാനങ്ങളില്‍ ബിറ്റ്‌കോയ്ന്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും. സാധാരണ കറന്‍സികളില്‍ നിന്ന് വ്യത്യസ്തമായി ഇതിന് ഭൗതിക രൂപമില്ല.

ബിറ്റ്‌കോയ്ന്‍ ഖനനം

സാധാരണ ഖനനം പോലെയല്ല, ബിറ്റ്‌കോയ്ന്‍ മൈനിംഗ്. കംപ്യൂട്ടറില്‍ ചെയ്യുന്ന സങ്കീര്‍ണമായ കണക്കുകൂട്ടലാണിത്. ഇതിന് ഹാഷിംഗ് എന്നുപറയുന്നു. കണക്കുകൂട്ടലുകള്‍ക്ക് ഉത്തരം കണ്ടെത്തുമ്പോള്‍ അതിനു പ്രതിഫലമായി ബിറ്റ്‌കോയ്‌നുകള്‍ ലഭിക്കുന്നു. സമാഹരിക്കുന്ന പണം ഒരു ഉടമയുടെ 'വാലറ്റി'ല്‍ നിക്ഷേപിക്കപ്പെടുന്നു. ഇത് തുറക്കാന്‍ പാസ്‌വേര്‍ഡ് ആവശ്യമാണ്. സാധാരണ കറന്‍സികളില്‍ നിന്ന് വ്യത്യസ്തമായി ഇത് ചുരുങ്ങിയ അളവില്‍ മാത്രമേയുള്ളു. 210 ലക്ഷം ബിറ്റ്‌കോയ്‌നുകള്‍ മാത്രമേ ഖനനം ചെയ്ത് എടുക്കാനാകൂ. കൂടുതല്‍ ബിറ്റ്‌കോയ്‌നുകള്‍ ലഭിക്കുംതോറും ഖനനപ്രക്രിയ കൂടുതല്‍ സങ്കീര്‍ണ്ണമാകും. ഇന്നേവരെ 110 ലക്ഷം ബിറ്റ്‌കോയ്‌നുകള്‍ മാത്രമേ ഖനനം ചെയ്ത് എടുക്കാനായിട്ടുള്ളു. 2140ല്‍ ബിറ്റ്‌കോയ്ന്‍ ഖനനം പൂര്‍ത്തിയാകും എന്നാണ് കണക്കാക്കുന്നത്.

സുരക്ഷിതമാണോ?

രൂപയുടെ വിനിമയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണല്ലോ. ഇതുപോലെ മറ്റെല്ലാ കറന്‍സികള്‍ക്കും ഉള്ളതുപോലെ ബിറ്റ്‌കോയ്‌നുകളെ നിയന്ത്രിക്കാന്‍ ഒരു പ്രത്യേക സ്ഥാപനമില്ല. പക്ഷെ എല്ലാ ഇടപാടുകളും കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. നിയന്ത്രിക്കാന്‍ ആളില്ലെങ്കിലും വളരെ സങ്കീര്‍ണമായ ക്രിപ്‌റ്റോഗ്രാഫിക് സാങ്കേതികവിദ്യ ആയതിനാല്‍ ഇത് തികച്ചും സുരക്ഷിതമാണത്രെ. ബാങ്ക് പോലെയുള്ള ഇടനിലക്കാരില്ലാത്തതുകൊണ്ട് കൈമാറ്റങ്ങള്‍ക്ക് ചെലവ് കുറവാണ്.

മുന്നിലുള്ള കടമ്പകള്‍


ചൈനയില്‍ ബിറ്റ്‌കോയ്ന്‍ ഇടപാടുകള്‍ നിരോധിച്ചു. ഇന്ത്യയില്‍ റിസര്‍വ് ബാങ്ക് ബിറ്റ്‌കോയ്‌നുകളെ അംഗീകരിച്ചിട്ടില്ല. ആമസോണ്‍ പോലുള്ള വൈബ്‌സൈറ്റുകള്‍ ഇവ സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും അതും ഒരിടത്ത് എത്തിയിട്ടില്ല. ഇത്തരം ചില കടമ്പകള്‍ ബിറ്റ്‌കോയ്‌നുകള്‍ക്ക് മുമ്പ് ഇപ്പോഴുമുണ്ടെങ്കിലും ഒരു തരംഗം പോലെ ബിറ്റ്‌കോയ്‌നുകള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
0
smile
0%
0
neutral
0%
0
grin
0%
1
angry
100%
 
Back to Top