ഐഫോണ്‍ പത്തിന് പിന്നാലെ 6,7 മോഡലുകള്‍ക്ക് വന്‍ വിലക്കുറവ്
ഓരോ വര്‍ഷവും ഐഫോണ്‍ പുതിയ മോഡല്‍ ഫോണുകള്‍ പുറത്തിറങ്ങുമ്പോള്‍ ഒരുപറ്റം ആളുകള്‍ ഉറ്റുനോക്കുന്ന ഒന്നാണ് മുന്‍മോഡലുകളുടെ വിലക്കുറവ്
facebook
FACEBOOK
EMAIL
big-discount-sale-for-iphone-6-7-models-after-the-launch-of-iphone-10

ഓരോ വര്‍ഷവും ഐഫോണ്‍ പുതിയ മോഡല്‍ ഫോണുകള്‍ പുറത്തിറങ്ങുമ്പോള്‍ ഒരുപറ്റം ആളുകള്‍ ഉറ്റുനോക്കുന്ന ഒന്നാണ് മുന്‍മോഡലുകളുടെ വിലക്കുറവ്. സിക്‌സ് ഇറങ്ങിയപ്പോള്‍ ഫൈവിന് വില കുറഞ്ഞത് പോലെയും സെവന്‍ ഇറങ്ങിയപ്പോള്‍ സിക്‌സിന് വില കുറഞ്ഞപോലെയും ഐഫോണ്‍ പത്ത് ഇറങ്ങുമ്പോള്‍ എത്ര രൂപ കുറയുമെന്ന് ആകാംക്ഷയുള്ള ആളുകള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്. ഐഫോണ്‍ പത്ത്, 8, 8 പ്ലസ് എന്നിവ അവതരിപ്പിച്ചതിന് പിന്നാലെ സിക്‌സ്, സിക്‌സ് പ്ലസ്, സെവന്‍, സെവന്‍ പ്ലസ് എന്നീ മോഡലുകളുടെ വിലയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. 7200 രൂപ വരെ ഒരു മോഡലിന് കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഐഫോണ്‍ സിക്‌സ് എസിന്റെ 32 ജിബി, 128 ജിബി വേരിയെന്റിന് 46,900 രൂപയും 55,900 രൂപയുമായിരുന്നു വില. ഈ മോഡലുകള്‍ക്ക് ഇപ്പോള്‍ 40000 രൂപയും 49000 ആണ് പുതിയ വില. ഐഫോണ്‍ സിക്‌സ് പ്ലസിന്റെ 32 ജിബി, 128 ജിബി വേരിയെന്റുകള്‍ക്ക് 56,100, 65,000 എന്നിങ്ങനെയായിരുന്ന വില ഇപ്പോള്‍ 49,000, 58,000 എന്നായി കുറഞ്ഞിട്ടുണ്ട്. 

ഐഫോണ്‍ സെവന്‍ മോഡലുകള്‍ക്കാണ് ഏറ്റവും വലിയ വിലക്കുറവുണ്ടായിരിക്കുന്നത്. ഐഫോണ്‍ സെവന്‍ 32 ജിബി വേരിയെന്റിന് 56,200 രൂപയായിരുന്നത് 49,000 രൂപയായി കുറഞ്ഞിട്ടുണ്ട്. 128 ജിബി വേരിയെന്റിന്റെ 65,200 രൂപ ഇപ്പോള്‍ 58,000 രൂപയായി കുറഞ്ഞിട്ടുണ്ട്. 7000 രൂപയ്ക്ക് മുകളില്‍ കുറവുണ്ടായിട്ടുണ്ട്. 

ഐഫോണ്‍ പത്ത് ഇന്ത്യയിലെത്തുമ്പോള്‍ ഏതാണ്ട് 89,000 രൂപ ആകുമെന്നാണ് വിവരം. പത്തിന്റെ തന്നെ 256 ജിബി വേരിയെന്റിന് ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയാകുമെന്നും സൂചനകളുണ്ട്. ഇതിന്റെ പകുതി വിലയ്ക്ക് ഇപ്പോള്‍ ഐഫോണ്‍ സിക്‌സോ, സെവനോ ലഭ്യമാണ്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top