ഭാരത് ഫിനാന്‍ഷ്യല്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കില്‍ ലയിപ്പിക്കുന്നു
മൈക്രോ ഫിനാന്‍സിംഗ് സ്ഥാപനമായ ഭാരത് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ലിമിറ്റഡിനെ സ്വകാര്യ ബാങ്കായ ഇന്‍ഡസ്ഇന്‍ഡില്‍ ലയിപ്പിക്കുന്നു.
facebook
FACEBOOK
EMAIL
bharath-finance-collaborates-with-the-indusland-bank

മൈക്രോ ഫിനാന്‍സിംഗ് സ്ഥാപനമായ ഭാരത് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ലിമിറ്റഡിനെ സ്വകാര്യ ബാങ്കായ ഇന്‍ഡസ്ഇന്‍ഡില്‍ ലയിപ്പിക്കുന്നു. ഇതിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഒരാഴ്ച്ചയ്ക്കകം ലയന നടപടികള്‍ക്കുള്ള കരാറില്‍ ഇരു കമ്പനികളും ഒപ്പു വെയ്ക്കും. 

ബിസിനസ് എക്‌സ്പാന്‍ഷനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന സൂചനകള്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് നേരത്തെ തന്നെ നല്‍കിയിരുന്നു. കര്‍ണാടകയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇവര്‍ തമ്മില്‍ മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് ബിസിനസ് ബന്ധങ്ങളുണ്ട്. മുന്‍പ് എസ്‌കെഎസ് മൈക്രോഫിനാന്‍സ് എന്നായിരുന്നു ഭാരത് ഫിനാന്‍സിന്റെ പേര്. 1997ല്‍ വിക്രം അകുലയായിരുന്നു ഇത് സ്ഥാപിച്ചത്. 2010 ജൂലൈയിലായിരുന്നു കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. 

ഭാരത് ഫിനാന്‍സിനെ സംബന്ധിച്ച് ഇപ്പോള്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനെ പോലെ സാമ്പത്തിക പിന്‍ബലമുള്ള ഒരു കമ്പനിയുടെ പിന്തുണ ആവശ്യമാണ്. നോട്ടുപിന്‍വലിക്കല്‍, ലോണ്‍ എഴുതിതള്ളല്‍, ജിഎസ്ടി തുടങ്ങിയ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ബിഎഫ്‌ഐഎല്‍ നഷ്ടത്തിലേക്ക് ഓടിക്കൊണ്ടിരിക്കുകയായിരുന്നു. നോട്ടു പിന്‍വലിക്കല്‍ സമയത്ത് കൂപ്പുകുത്തിയ കളക്ഷന്‍ തിരികെ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെങ്കിലും മുന്‍പത്തെ തോതിലേക്ക് ഇനിയും എത്തിയിട്ടില്ല. ആര്‍ബിഐയുടെ കര്‍ശന നിയന്ത്രണത്തിന് കീഴിലാണ് നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ ബിസിനസ് വളര്‍ച്ചയ്ക്കും പരിധികളുണ്ട്. 

മൈക്രോ ഫിനാന്‍സ് ബിസിനസില്‍നിന്നുള്ള ലാഭം പരമ്പരാഗത ബാങ്കുകളെ അപേക്ഷിച്ച് കൂടുതലാണ്. ഇന്ത്യയിലാകെ 1200 ലേറെ ബ്രാഞ്ചുകളുള്ള ഭാരത് ഫിനാന്‍സിനെ ഏറ്റെടുക്കുന്നതിലൂടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് തുറന്നു കിട്ടുന്നത് വലിയ ബിസിനസ് സാധ്യതകളാണ്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top